വിലയിലും ഔഷധത്തിലും “കറുത്ത പൊന്നായ” കുരുമുളക്

0
55
കുരുമുളക് - Black Pepper
കുരുമുളക് - Black Pepper

വില പിടിച്ച സുഗന്ധവ്യഞ്ജനങ്ങളില്‍ ഒന്നായ കുരുമുളക്, നമ്മൾ മലയാളികൾക്ക് ഭക്ഷണത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു സുഗന്ധവ്യഞ്ജനമാണ്. നമ്മൾ ഏകദേശം എല്ലാ ഭക്ഷണങ്ങളിലും കുരുമുളക് ഉപയോഗിക്കാറുണ്ട്. കുരുമുളക് കഴിക്കുന്നത് വളരെയേറെ ഗുണമുള്ള കാര്യമാണെങ്കിലും അവ എന്തൊക്കെയാണെന്ന് പലർക്കും അറിയാത്ത കാര്യമാണ്. ഒട്ടേറെ ഗുണങ്ങൾ ഉണ്ടെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ചില ദോഷങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ മിനറൽസും വൈറ്റമിൻസും അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് കുരുമുളക്. ഭക്ഷണത്തിന് രുചിക്ക് വേണ്ടി ഉപയോഗിക്കുന്നതിനോടൊപ്പം തന്നെ ഇതിൽ അടങ്ങിയിട്ടുള്ള മാംഗനീസ്, സെലീനിയം, സിങ്ക്, വൈറ്റമിൻ കെ, ഫൈബർ, അയൺ, തുടങ്ങിയവ ഭക്ഷണത്തിനോടൊപ്പം തന്നെ നമുക്ക് ലഭിക്കുകയും ചെയ്യുന്നു.

കുരുമുളക് - Black Pepper
കുരുമുളക് – Black Pepper

കുരുമുളകിൽ ‘പൈപ്പറൈൻ ‘ എന്ന ഒരു ആന്റിഓക്സിഡന്റ് ഉണ്ട്. ഇതിന് വിവിധ ധർമ്മങ്ങൾ ഉണ്ട്. ഈ ആന്റിഓക്സിഡന്റ് ശരീരത്തിനകത്തുള്ള ക്യാൻസർ ദ്രവങ്ങളെ തടയുന്നു. നമ്മുടെ ശരീരത്തിൽ കോശങ്ങൾ ആവശ്യമില്ലാതെ വികസിക്കുന്നതിനെ തടയുന്നതിന് പൈപ്പറൈന് കഴിവുണ്ട്. മഞ്ഞളാണ് പൊതുവായും കുരുമുളകിനോടൊപ്പം കഴിക്കാറുള്ളത്. അര ടീസ്പൂൺ മഞ്ഞളും രണ്ടോ മൂന്നോ നുള്ള് കുരുമുളക് പൊടിയും ചേർത്ത് നാം ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. പലപ്പോഴും നമ്മൾ ഉണക്കിയ കുരുമുളക് ആണ് പൊടിച്ച് ഭക്ഷണത്തിനോടൊപ്പം ചേർക്കുക. എന്നാൽ മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കുരുമുളകിന് ഏറ്റവും കൂടുതൽ മിനറൽസും വൈറ്റമിൻസും ആന്റിഓക്സിഡൻസും ഉണ്ടാവുക അത് പച്ചയായിരിക്കുമ്പോഴാണ്. ഉണക്കാതെ, കുരുമുളക് പച്ചയ്ക്ക് അരച്ച് ഭക്ഷണത്തോടൊപ്പം ചേർക്കുന്നതാണ്  ആരോഗ്യത്തിന് കൂടുതൽ നല്ലത്. ഇത് നമ്മുടെ ശരീരത്തിലെ ഫാറ്റ് സെൽസിനെ വളരെ പെട്ടെന്ന് ബ്രേക്ക് ഡൗൺ ചെയ്യാൻ സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലുള്ള ചൂട് വർദ്ധിക്കുന്നതിന് കുരുമുളക് സഹായിക്കുന്നു. കുരുമുളക് നമ്മുടെ ശരീരത്തിലെ ഫാറ്റ് സെൽസിനെ മെറ്റബോളിസ് ചെയ്ത് എനർജി ഉത്പാദിപ്പിക്കുന്നു. അതുകൊണ്ടാണ് പലപ്പോഴും നമ്മൾ തണുപ്പുകാലത്ത് ചുക്കു കാപ്പിയിലും, സൂപ്പുകളിലും മറ്റും കുരുമുളക് ചേർത്ത് ഉപയോഗിക്കുന്നത്. കൂടാതെ ഇത് നമ്മുടെ ശരീരത്തിലെ ഓക്സിജൻ സംവാഹനശേഷി കൂട്ടുന്നു.

കുരുമുളക് - Black Pepper
കുരുമുളക് – Black Pepper

നമുക്ക് കൂടുതലായി എനർജി ആവശ്യമുള്ള സമയങ്ങളിലോ കായികതാരങ്ങൾക്കും മറ്റും  കൂടുതൽ എനർജി ഉല്പാദിപ്പിക്കാൻ കുരുമുളകുകൊണ്ട് പറ്റും. ഇതിൽ അടങ്ങിയിട്ടുള്ള ആൽക്കലയിൽ പൈപ്പ്രൈൻ ശരീരത്തിൽ കണ്ട് വരാറുള്ള വെള്ളപ്പാണ്ട് തുടങ്ങിയവയെ ഇല്ലാതാക്കാൻ സഹായിക്കുന്നു. സിഗരറ്റ് വലിക്ക് അടിമപ്പെട്ട, അത് നിർത്തണമെന്ന് ആഗ്രഹിക്കുന്നവർക്ക് സിഗരറ്റ് വലിക്കണമെന്ന് തോന്നുമ്പോഴൊക്കെ ഉപയോഗിക്കാൻ പറ്റുന്ന ഏറ്റവും നല്ല സപ്ലിമെന്റ് ആണ് കുരുമുളക്. സിഗരറ്റ് വലി നിർത്തി കഴിഞ്ഞതിനുശേഷം ചിലരിൽ ഉണ്ടാകുന്ന stress, anxiety എന്നിവ കുറക്കാൻ കുരുമുളക് സഹായിക്കുന്നു എന്നത് ക്ലിനിക്കലി പ്രൂവ് ചെയ്ത ഒരു കാര്യമാണ്.

കുരുമുളക് - Black Pepper
കുരുമുളക് – Black Pepper

പക്ഷേ അമിതമായ കുരുമുളകിന്റെ ഉപയോഗം ശരീരത്തിൽ ചില പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം അസിഡിറ്റി തന്നെയാണ്. അസിഡിറ്റി, അൾസർ, നെഞ്ചരിച്ചിൽ, പുളിച്ചുതികട്ടൽ തുടങ്ങിയ വയർ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് കുരുമുളക് അത്ര നല്ലതല്ല. മാത്രമല്ല നമ്മൾ വിയർത്തിയിരിക്കുന്ന സമയങ്ങളിലും ചൂടുള്ള അന്തരീക്ഷങ്ങളിലും കുരുമുളക് ഉപേക്ഷിക്കുന്നതാണ് നല്ലത്. എന്തെന്നാൽ ഇത്തരം സാഹചര്യങ്ങളിൽ കുരുമുളക് ഉപയോഗിച്ചാൽ ഇത് നമ്മുടെ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും. അതുപോലെതന്നെ ഗർഭിണികളും, കുട്ടികൾക്ക് മുലയൂട്ടുന്ന അമ്മമാരും കുരുമുളക് കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം കുരുമുളക് ചിലരിൽ വയറിൽ പ്രശ്നമുണ്ടാക്കുന്നതിനാൽ അമ്മമാർ ഇത് കഴിച്ചാൽ അത് മുലപ്പാലിലൂടെ കുഞ്ഞുങ്ങളിലെത്തും. അതിനാൽ അത് കുഞ്ഞുങ്ങൾക്ക് വയറിനു പ്രശ്നമുണ്ടാക്കുകയും loose motion തുടങ്ങിയവ ഉണ്ടാകാനും സാധ്യതയുണ്ട്. ചിലതരം ആന്റിബയോട്ടിക്കുകൾ കഴിക്കുമ്പോൾ, പ്രത്യേകിച്ച് cephalosporin, degoxine തുടങ്ങിയ മരുന്നുകൾ ഉപയോഗിക്കുന്നവർ അതോടൊപ്പം കുരുമുളക് ഉപയോഗിക്കാതിരിക്കുക. എന്തെന്നാൽ മരുന്നിന്റെ ഫലത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നു. പ്രഷർ, ഷുഗർ, ഹാർട്ടിന്റെ മരുന്ന് തുടങ്ങിയവ കഴിക്കുന്നവരാണെങ്കിൽ കഴിവതും കുരുമുളകിന്റെ ഉപയോഗം കുറയ്ക്കണം. അതായത്, നമ്മുടെ ശരീരത്തിലൂടെ മരുന്നുകൾ മുഖേന എത്തുന്ന കെമിക്കലുകൾ കൂടുതൽ ആവാതെ വൃക്കകൾ അരിച്ചു പുറത്തു കളയുന്നു. എന്നാൽ കുരുമുളക് അടങ്ങിയിട്ടുള്ള പൈപ്പ്രൈൻ എന്ന ആൽക്കലോയ്ഡ് നമ്മുടെ ശരീരത്തിൽ നിന്നും കെമിക്കലുകളെ പുറത്തേക്ക് കളയുന്നത് തടയുന്നു. അതുകൊണ്ട് നമ്മുടെ ശരീരത്തിൽ കഴിക്കുന്ന മരുന്നുകളുടെ ഓവർ ഡോസേജ് വരാൻ സാധ്യതയുണ്ട്. അതിനാലാണ് വിവിധ അസുഖങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ കുരുമുളകിന്റെ ഉപയോഗം കുറയ്ക്കണം എന്ന് പറയുന്നത്. എന്നാൽ ഇത്തരക്കാരോ, ഡയബറ്റിസ് ഉള്ളവരോ, വാർദ്ധക്യം ബാധിച്ചവരോ കുരുമുളക് തീർത്തും ഉപേക്ഷിക്കേണ്ട ആവശ്യവുമില്ല. എന്തെന്നാൽ  കുരുമുളകിന്റെ ഒപ്പം മഞ്ഞൾ കൂടി ഉപയോഗിച്ചു കഴിഞ്ഞാൽ ഈ പറഞ്ഞ പ്രശ്നങ്ങൾ ഒരു പരിധിവരെ ഇല്ലാതാവുന്നതാണ്. കാരണം മഞ്ഞളിൽ അടങ്ങിയിട്ടുള്ള ‘കുർകുമിൻ ‘എന്നു പറയുന്ന ആൽക്കലോയ്ഡിന് നമ്മുടെ ശരീരത്തിൽ കൂടുതലായി വരുന്ന കെമിക്കൽസിനെ അരിച്ചു  പുറത്ത് കളയാനുള്ള കഴിവുണ്ട്. അതുപോലെതന്നെ എണ്ണയിൽ നേരിട്ട് പൊരിച്ചെടുക്കുന്ന വസ്തുക്കളിൽ കുരുമുളക് ചേർത്ത് പൊരിക്കുന്നത് ഒഴിവാക്കുക. എന്തെന്നാൽ കുരുമുളക് എണ്ണയിൽ വറുത്തു കോരിയെടുക്കുന്നത് പലപ്പോഴും അസിഡിറ്റിയും നെഞ്ചരിച്ചിലും കൂടുതലായി ഉണ്ടാവാൻ കാരണമായേക്കാം. ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി ഉപയോഗിച്ച് കഴിഞ്ഞാൽ വളരെ ഔഷധഗുണമുള്ള സുഗന്ധവ്യഞ്ജനം തന്നെയാണ് “കറുത്ത പൊന്ന്” എന്നറിയപ്പെടുന്ന കുരുമുളക്.

കുരുമുളക് - Black Pepper
കുരുമുളക് – Black Pepper

LEAVE A REPLY

Please enter your comment!
Please enter your name here