പച്ചക്കറിക്കൃഷി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0
181
Vegetable Farming
Vegetable Farming

പച്ചക്കറിക്കൃഷി ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതും പാലിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. തലമുറകളായി കര്‍ഷകര്‍ പ്രയോഗിച്ചും പരീക്ഷിച്ചും കണ്ടെത്തിയ കാര്യങ്ങളാണിത്. അടുത്തളത്തോട്ടത്തിലും ടെറസ് കൃഷിയിലുമെല്ലാം ഇതു പ്രയോഗിച്ചു നോക്കാം.

തൈകള്‍ നടുന്ന സമയം: തൈകള്‍ പറിച്ച് നടുന്നതു വെയില്‍ കുറഞ്ഞ സമയത്താണ് നല്ലത്. വൈകുന്നേരങ്ങളിലാണ് ഉത്തമം.

വിത്ത് നടുന്ന ആഴം : വിത്ത് വിത്തോളം ആഴത്തിലാണ് നടേണ്ടത്.

ചെടികളുടെ അകലം : കൃഷി ചെയ്യുന്ന ഇനങ്ങളുടെ വളര്‍ച്ചാ സ്വഭാവം, മണ്ണിന്റെ ഫലപുഷ്ടി, ചെയ്യുന്ന സമയം എന്നിവ ആശ്രയിച്ച് അകലം നിജപ്പെടുത്താം. കുറ്റി പയര്‍ ഇനങ്ങള്‍ 25:15 സെന്റിമീറ്റർ അകലം, പടരുന്ന വള്ളിപ്പയര്‍ ഇനങ്ങള്‍ തടങ്ങള്‍ തമ്മില്‍ രണ്ട് മീറ്റര്‍ എങ്കിലും അകലം ആകാം. വഴുതന, വെണ്ട എന്നിവ മൂന്ന്-നാല് അടി അകലം വേണം.

Vegetable Farming
Vegetable Farming

വിത്തുകള്‍ നടും മുമ്പുള്ള ഒരുക്കം: വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍. ചുരയ്ക്ക തുടങ്ങിയ വിത്തുകള്‍ നടുന്നതിനു രണ്ട് മൂന്ന് മണിക്കൂര്‍ എങ്കിലും സൂഡോമോണസ് ലായനിയില്‍ കുതിര്‍ത്ത് വെക്കണം. വിത്തുകള്‍ പെട്ടെന്ന് കരുത്തോടെ മുളച്ച് വരാന്‍ ഇത് സഹായിക്കും.

തടത്തിലെ മണ്ണ് ഇളക്കലും മണ്ണിടലും : ഫോര്‍ക്ക് ഉപയോഗിച്ച് മൂന്നാഴ്ച്ചയിലൊരിക്കല്‍ പച്ചക്കറികളുടെ വേര് മുറിയാതെ മണ്ണിളക്കുന്നത് വേരിന് വളവും വെള്ളവും പെട്ടന്ന് വലിച്ചെടുക്കാന്‍ സഹായിക്കും. കൂടാതെ പച്ചക്കറികള്‍ക്ക് ചുറ്റും രണ്ടോ മൂന്നോ തവണകളായി മണ്ണ് നല്‍കുന്നതു ചെടികള്‍ വീണു പോകാതിരിക്കാനും വിളവിനും ഗുണകരമാണ്.

കള പറിക്കലും പുതയിടിലും : പച്ചക്കറി തടത്തിലെ കളകളും പുല്ലും സമയാസമയങ്ങളില്‍ പറിക്കണം. പറിച്ച കളകള്‍ തടത്തില്‍ തന്നെ പുതയിട്ടു കൊടുക്കാം. തടത്തിലെ മണ്ണില്‍ ഈര്‍പ്പം, വായുസഞ്ചാരം, ജൈവാംശം എന്നിവ നിലനില്‍ക്കാനിതു സഹായിക്കും.

Vegetable Farming
Vegetable Farming

വളപ്രയോഗവും കീടനിയന്ത്രണവും: വളങ്ങള്‍ പരമാവധി പൊടിച്ചോ, വെള്ളത്തില്‍ കലക്കിയോ മണ്ണില്‍ ചേര്‍ക്കുന്നതാണ് നല്ലത്. ഇങ്ങനെ ചെയ്താൽ വളങ്ങള്‍ പെട്ടന്നു തന്നെ മണ്ണിൽ അലിഞ്ഞു വേരുകള്‍ വലിച്ചെടുക്കും. കൂടാതെ വളപ്രയോഗവും കീടനിയന്ത്രണങ്ങളും വൈകുന്നേരങ്ങളിൽ ചെയ്യുന്നതാണ് നല്ലത്.

താങ്ങ്, പന്തല്‍ ഒരുക്കല്‍ : പാവല്‍, പയര്‍, പടവലം തുടങ്ങിയ പന്തലില്‍ വളരുന്നവയ്ക്ക് വള്ളികെട്ടിയോ പന്തൽ കെട്ടിയോ പടരാനുള്ള സാഹചര്യം ഒരുക്കണം.

Vegetable Farming
Vegetable Farming

വെള്ളം എത്ര, എപ്പോള്‍ : മണ്ണിന്റെ ഘടന, കാലാവസ്ഥ, ജലസേചനരീതി എന്നിവ അനുസരിച്ച് ജലസേചനത്തിന്റെ ഇടവേള മാറികൊണ്ടിരിക്കും. ചരല്‍ കൂടുതലുള്ള മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ കൂടുതല്‍ തവണ ജലസേചനം നടത്തണം. ചെടികള്‍ പൂക്കുന്നതു വരെ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ നനച്ചാല്‍ മതി. പൂവിട്ട് കായഫലമായി തുടങ്ങിയാല്‍ ഒരോദിവസവും നനയ്ക്കണം.

വിത്ത് ശേഖരണം: നടാനുള്ള വിത്തുകള്‍ ശേഖരിക്കുമ്പോള്‍ നന്നായി മൂത്ത ഏറ്റവും ആദ്യത്തെയും അവസാനത്തെയും ഒഴിവാക്കി രണ്ടാമത്തേയോ മൂന്നാമത്തെയോ ഫലം വിത്തിനായി തെരഞ്ഞെടുക്കണം.

Vegetable Farming
Vegetable Farming

LEAVE A REPLY

Please enter your comment!
Please enter your name here