
നമ്മൾ നമ്മുടെ ഭക്ഷണത്തിൽ യഥേഷ്ടം ഉൾപ്പെടുത്തുന്ന ഒരു വിഭവമാണ് സവാള അഥവാ വലിയ ഉള്ളി. സവാള എന്താണെന്ന് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. എല്ലാവർക്കും അറിയുന്നതുപോലെ സവാള നമ്മുടെ നാട്ടിൽ മാർക്കറ്റിൽ സുലഭമായി ലഭിക്കുന്ന ഒരു ഉൽപ്പന്നം തന്നെയാണ്. സവാള, ചുവന്ന നിറത്തിലും വെള്ള നിറത്തിലും വിപണിയിൽ ലഭ്യമാണ്. എന്നാൽ നമ്മൾ ഏറ്റവും കൂടുതൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചുവന്ന നിറത്തിലുള്ള സവാളയാണ്. ഇത് കഴിക്കുമ്പോൾ നാം ഇതിന്റെ ഗുണങ്ങളെ കുറിച്ച് ചിന്തിക്കാറില്ലെങ്കിലും ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒരു ഉൽപ്പന്നമാണ് സവാള. നിരവധി വൈറ്റമിൻസും മിനറൽസും അമിനോ ആസിഡുകളും അടങ്ങിയിട്ടുള്ള ഒരു ഉൽപ്പനമാണ് സവാള. ആന്റിഓക്സിഡന്റ് ആയും ആന്റി ഇൻഫ്ലമേറ്ററി ആയും നമ്മളുടെ ശരീരത്തിൽ വേഗത്തിൽ ദഹനം നടത്താനും സവാളക്ക് കഴിവുണ്ട്.

സവാള നമ്മൾ ഭക്ഷണത്തിൽ ദിവസേന ഉൾപ്പെടുത്തി കഴിഞ്ഞാൽ നമ്മുടെ ശരീരത്തിൽ അടിഞ്ഞു കൂടിയിട്ടുള്ള മോശപ്പെട്ട കൊളസ്ട്രോൾ ആയ ട്രൈഗ്ലിസറൈഡ് കുറയുന്നു. ചിക്കൻ, ബീഫ് തുടങ്ങിയവ ഹോട്ടലിൽ നിന്നും മറ്റും കഴിക്കുമ്പോൾ അതിനും മീതെ സവാള അരിഞ്ഞിടുന്നത് കേവലം അലങ്കാരത്തിന് മാത്രമല്ല. സവാളകഴിക്കുന്നത് മൂലം ഈ കൊളസ്ട്രോൾ കുറയുന്നതും കൊണ്ട് കൂടിയാണ്. കുടൽ, ആമാശയ സംബന്ധമായ പ്രശ്നങ്ങളൊക്കെ മാറ്റാൻ സവാള വളരെയധികം സഹായകമാകുന്നു. വൈറ്റമിൻ സി ഇതിൽ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ആളുകൾ ഇതിനെ തേനിന്റെ ഒപ്പം ജ്യൂസ് അടിച്ച് കഴിക്കാറുണ്ട്.

പെട്ടെന്നുണ്ടാകുന്ന തുമ്മൽ, ജലദോഷം, അലർജി തുടങ്ങിയവയ്ക്ക് അര ഗ്ലാസ് സവാള ജ്യൂസും ചെറുതേനും ചേർത്ത് കഴിക്കാറുണ്ട്. ഇതിന് ആന്റിഓക്സിഡന്റ് ആയും ആന്റി ഇൻഫ്ലമേറ്ററി ആയുമൊക്കെ പ്രവർത്തിക്കാൻ കഴിവുള്ളതുകൊണ്ട് തന്നെ വളരെ പെട്ടെന്നാണ് ഈ ഒറ്റമൂലികൾക്ക് ഫലം ഉണ്ടാകുന്നത്. ചുവന്ന സവാള അരിയുമ്പോൾ ചിലർക്ക് കണ്ണിൽ നിന്ന് വെള്ളം വരാറുണ്ട്. ഇതുകാരണം ചിലർക്കെങ്കിലും സവാള അരിയാനും ഉപയോഗിക്കാനും ഒക്കെ മടിയുമുണ്ട്. എന്നാൽ വെളുത്ത നിറത്തിലുള്ള സവാള അരിയുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാവുന്നില്ല. കൂടാതെ ചുവന്ന നിറത്തിലുള്ള സവാള ആയാൽ പോലും അത് സ്ഥിരമായി അരിയുന്നവർ ആണെങ്കിൽ അവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നതുമില്ല.

ഒരു ദിവസം ഒരു മുതിർന്ന ആരോഗ്യവാനായ വ്യക്തി സാധാരണ വലുപ്പമുള്ള രണ്ട് സവാളകൾ വരെ കഴിക്കുന്നത് നല്ലതാണ്. കിഡ്നി സ്റ്റോൺ ഉള്ള ആളുകൾക്ക് സവാള നിത്യേന കഴിച്ചു കഴിഞ്ഞാൽ അത് കുറയുന്നതായും നമ്മുടെ ശരീരത്തിലുള്ള ടോക്സിന്റെ അളവ് കുറയ്ക്കുന്നതായും കാണുന്നുണ്ട്. അതിനാൽ തന്നെ ഒരാൾ ഏറ്റവും ചുരുങ്ങിയത് ഒരു ദിവസം ഒരു നേരമെങ്കിലും സവാള കഴിക്കുന്നത് ആരോഗ്യകരമാണ്. സർവ്വസാധാരണമായി നമ്മൾ പാചകം ചെയ്യാനാണ് സവാള ഉപയോഗിക്കുന്നതെങ്കിലും ഇത് ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നതാണ് അഭികാമ്യം. ഭക്ഷണത്തെ കൂടാതെ സവാള അരച്ച് തലയിൽ തേക്കാനും ചിലർ ഉപയോഗിക്കുന്നു. ഇതുവഴി മുടികൊഴിച്ചിലിനും, പുതിയ മുടികൾ തഴച്ചു വളരാനും, മുടിയുടെ ഉള്ളു കൂടാനും ഒക്കെ സഹായിക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ അടുക്കളയിലെ ആരോഗ്യകരമായ വിഭവവും, വളരെ നല്ലൊരു ഒറ്റമൂലിയും കൂടിയാണ് സവാള.