സൗദി വനിതയുടെ പീഡന പരാതി.. വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ കേസ്.. സെപ്റ്റംബർ 13ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണു വിവരം

in post

വ്‌ളോഗർ മല്ലു ട്രാവലർക്കെതിരെ ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് കേസ് എടുത്തു. സൗദി അറേബ്യൻ വനിതയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് ഷക്കിർ സുബാനെതിരെ കേസ് എടുത്തത്.

ഇന്റർവ്യൂ ചെയ്യാൻ എത്തിയ സമയത്താണ് അപമര്യാദയായി പെരുമാറിയതെന്ന് യുവതി പരാതിയിൽ പറയുന്നു. ( sexual assault case against vlogger mallu traveller ) ഒരാഴ്ച മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ചായിരുന്നു ഇന്റർവ്യൂ. ഈ സമയത്തായിരുന്നു കൊച്ചിയിൽ താമസിക്കുന്ന

സൗദി അറേബ്യൻ പൗരയായ യുവതിയോട് മോശമായി പെരുമാറിയത്. 354-ാം വകുപ്പ് പ്രകാരമാണ് പൊലീസ് മല്ലു ട്രാവലർക്കെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വിദേശത്തു പോയ മല്ലു ട്രാവലർ തിരിച്ചെത്തിയ ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.

ALSO READ മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് പാക്കിസ്ഥാനിലെ കാമുകനൊപ്പം ജീവിക്കാൻ പോയ അഞ്ചു തിരികെ മടങ്ങിയെത്താൻ സാധ്യത.. കാരണം ഇത്.. പക്ഷേ ഇനി അഞ്ജുവിനെ വീട്ടിൽ കയറ്റുമോ അതോ ചവിട്ടി പുറത്താക്കുമോ എന്ന് കണ്ടറിയം

Leave a Reply

Your email address will not be published.

*