“ചെറു” നാരങ്ങയുടെ “വലിയ” ഗുണങ്ങൾ

0
41
ചെറുനാരങ്ങ - Cherunaranga - Lemon
ചെറുനാരങ്ങ - Cherunaranga - Lemon

നമ്മൾ നിത്യേന എന്നപോലെ ഉപയോഗിക്കുന്ന ഒന്നാണ് ചെറുനാരങ്ങ അഥവാ ലെമൺ. ഇതിന് ഒരുപാട് ഗുണങ്ങൾ ഉള്ളതിനാൽ പലരും പല രീതിയിൽ ഇതിനെ ഉപയോഗിക്കാറുണ്ട്. അച്ചാറായും വെള്ളത്തിൽ കലക്കിയും ചെറുനാരങ്ങയും തേനും കൂടി കഴിക്കാനും ചെറുനാരങ്ങ തൊലിപ്പുറത്ത് പുരട്ടാനും എന്നിങ്ങനെ പലതരത്തിൽ നാം ഇതിനെ സാധാരണയായി ഉപയോഗിക്കുന്നു. എന്നാൽ ഇതിന് ഗുണങ്ങൾ മാത്രമല്ല, നമ്മുടെ ഉപയോഗരീതി ശരിയല്ലെങ്കിൽ ഇത് പ്രതികൂലമായും നമ്മളെ ബാധിക്കുന്നു. അതുകൊണ്ട് നാരങ്ങയുടെ വിവിധ ഗുണങ്ങളെ കുറിച്ചും ശരിയായ ഉപയോഗരീതിയെ കുറിച്ചും ഇത് എങ്ങനെയാണ് ദോഷമായി ബാധിക്കുന്നത് എന്നതിനെക്കുറിച്ചും നാം കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

ചെറുനാരങ്ങ - Cherunaranga - Lemon
ചെറുനാരങ്ങ – Cherunaranga – Lemon

നമുക്കെല്ലാവർക്കും അറിയുന്ന കാര്യമാണ് വൈറ്റമിൻ സിയുടെ കലവറയാണ് ചെറുനാരങ്ങാ എന്നത്. എന്നാൽ ഇതുമാത്രമല്ല ധാരാളം നാരുകളും ആന്റിഓക്സിഡൻസും എല്ലാം മടങ്ങിയിട്ടുള്ള നമുക്ക് ഒരുപാട് എനർജി തരുന്ന ഒന്നാണ് ചെറുനാരങ്ങ. ഇതിലെ വൈറ്റമിൻ നമുക്ക് രോഗപ്രതിരോധശേഷി തരുന്നു. ജലദോഷം, ചുമ തുടങ്ങിയ വരാതിരിക്കുന്നതിനായും നാരങ്ങാവെള്ളം കുടിക്കുന്നത് സഹായിക്കുന്നു. നമ്മുടെ ശരീരത്തിന്, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും അയൺ സ്വാംശീകരിച്ചെടുക്കാൻ വൈറ്റമിൻ സി സഹായിക്കുന്നു. ഈ വൈറ്റമിൻ സിയും അതുപോലെ നാരങ്ങയിൽ അടങ്ങിയിട്ടുള്ള നാരുകളും നമ്മുടെ കൊളസ്ട്രോൾ ലെവൽ കുറയ്ക്കാനും ഹൃദയത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കാനും സഹായിക്കുന്നുണ്ട്. നാരങ്ങയിൽ ധാരാളം പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ഈ പെക്റ്റിൻ ഫൈബർ നമ്മുടെ വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. എന്നാൽ നാരങ്ങ നമ്മൾ ജ്യൂസ് ആയി കുടിക്കുകയാണെങ്കിൽ ഈ നാരുകൾ നമുക്ക് വേണ്ടത്ര ലഭിക്കുകയില്ല.

ചെറുനാരങ്ങ - Cherunaranga - Lemon
ചെറുനാരങ്ങ – Cherunaranga – Lemon

നാരങ്ങയിൽ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഈ നാരങ്ങാ അമ്ലസ്വഭാവിയാണ്. നാരങ്ങയുടെ ഈ പ്രത്യേകത ഒരേപോലെതന്നെ ഗുണവും ദോഷവും ഉണ്ടാക്കുന്നുണ്ട്. ഇത് മൂത്രക്കല്ലിനെ തടയുകയും യൂറിൻ അളവ് കൂട്ടുകയും ചെയ്യുന്നതോടൊപ്പം മൂത്രത്തിന്റെ പി എച്ച് കൂട്ടുകയും അതുവഴി കിഡ്നി സ്റ്റോൺ ഒഴിവാകുകയും ചെയ്യുന്നു. നാരങ്ങാ ദഹനം എളുപ്പമാക്കുന്നതോടൊപ്പം തന്നെ ദഹനസംബന്ധമായ പ്രശ്നങ്ങൾ കുറക്കുകയും ചെയ്യുന്നു. നമുക്ക് പലർക്കും അറിയാവുന്ന ഒരു കാര്യമാണ് ലെമൺ ടി യുടെ ഉപയോഗം. വയറിളക്കം വരുമ്പോൾ എല്ലാം ലെമൺ ടീ ഉണ്ടാക്കി കുടിക്കാറുണ്ട്. അതിന്റെ കാരണം നാരങ്ങാ ദഹനം എളുപ്പമാക്കുന്നു എന്നതാണ്. കൂടാതെ ഇത് മലബന്ധം ഉണ്ടാക്കാതെ വയറിളക്കം കുറയ്ക്കാൻ സഹായിക്കുന്നു. യാത്ര പോകുമ്പോൾ ചിലർ ഒപ്പം ചെറുനാരങ്ങയും കൊണ്ടു പോകാറുണ്ട്. യാത്ര ചെയ്യുമ്പോൾ ചിലരിൽ ഉണ്ടാകുന്ന ചർദ്ദിക്കാനുള്ള പ്രവണത തടയാനാണ് അവിടെ നാരങ്ങ ഉപയോഗിക്കുന്നത്. ഇതേ ഗുണം തന്നെ നമുക്ക് ഗർഭിണികളിലും ഉപയോഗിക്കാവുന്നതാണ്. പലർക്കും രാവിലെ എഴുന്നേറ്റാൽ ഉണ്ടാകുന്ന morning sickness നു നാരങ്ങ വളരെ ഫലപ്രദമാണ്. കുട്ടികളിൽ ഉണ്ടാകുന്ന വിരശല്യം മാറ്റാനും നാരങ്ങാനീര് ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുന്നതുമൂലം നമ്മുടെ ശരീരത്തിലെ മെറ്റബോളിസം വർദ്ധിക്കുകയും പ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു. നാരങ്ങാ ഉള്ളിലേക്ക് കഴിക്കുന്നത് കൂടാതെ പുറമെയും ഒരുപാട് ഉപയോഗങ്ങളുണ്ട്. പ്രധാനമായും ശരീര ചർമ്മത്തിന് തിളക്കം കിട്ടാനും തലയിലെ താരൻ പോകാനും നാരങ്ങാനീര് ഉപയോഗിക്കാറുണ്ട്. എന്നാൽ ഇങ്ങനെ പുറമെ ഉപയോഗിക്കുമ്പോൾ നാരങ്ങാനീര് മാത്രം ഉപയോഗിക്കാതെ മറ്റു മരുന്നുകളുടെയൊപ്പമോ വെള്ളത്തിൽ നേർപ്പിച്ചോ ഉപയോഗിക്കുക. തലയിലാണ് തേക്കുന്നത് എങ്കിൽ നാരങ്ങാനീരിന്റെ ഒപ്പം ഉലുവ അരച്ചതോ തൈരോ ചേർത്ത് ഉപയോഗിക്കുക. ഉപയോഗിക്കുന്ന അളവോ വീര്യമോ കൂടിക്കഴിഞ്ഞാൽ ഇത് നമ്മുടെ ചർമ്മത്തെയും മുടിയെയും ഡ്രൈ ആക്കുകയും ചെയ്യുന്നു.ഇവയൊക്കെയും നാരങ്ങയുടെ ഗുണങ്ങൾ ആണെങ്കിലും ഇത് ഉപയോഗിക്കുമ്പോൾ നാം ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. ഉപയോഗം ശരിയായ രീതിയിൽ അല്ലെങ്കിൽ ഇവ ഗുണത്തെക്കാൾ ഏറെ ദോഷവും ചെയ്യും.

ചെറുനാരങ്ങ - Cherunaranga - Lemon
ചെറുനാരങ്ങ – Cherunaranga – Lemon

നാരങ്ങാ അസിഡിക് സ്വഭാവമുള്ളതായതുകൊണ്ട് ഉള്ളിലേക്ക് കഴിക്കുകയാണെങ്കിൽ നാരങ്ങാനീര് മാത്രം കുടിക്കാതെ നാരങ്ങ വെള്ളം കുടിക്കാൻ ശ്രമിക്കുക. നാരങ്ങാനീര് അതേപടി കഴിച്ചു കഴിഞ്ഞാൽ പലർക്കും ഗ്യാസ്ട്രൈറ്റീസ്‌ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാം. അതുപോലെതന്നെ നാരങ്ങാനീര് ഒരു ടീസ്പൂണിൽ അധികം ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അതുപോലെ ഈ നാരങ്ങാനീര് സ്ട്രോങ്ങ് ആയാൽ ഇത് നമ്മുടെ പല്ലിന്റെ ഇനാമലിനെ കേടു വരുത്തുകയും ചെയ്യും. ചിലർ കക്ഷത്തിലെ കറുപ്പ്, തുടയിലെ കറുപ്പ് എന്നിവ മാറ്റാനും നാരങ്ങാനീര് ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നവരെല്ലാം നാരങ്ങാനീര് മാത്രമായി ഉപയോഗിക്കാതെ മറ്റെന്തെങ്കിലും കൂടി ചേർത്ത് അതല്ലെങ്കിൽ വെള്ളം കൂട്ടി നേർപ്പിച്ച് ഉപയോഗിക്കുക. പലരും തടി കുറയ്ക്കാനായി ചെറുനാരങ്ങാ നീര് ചെറു ചൂടുവെള്ളത്തിൽ ചേർത്തും തേനിൽ ചേർത്തുമൊക്കെ കുടിക്കാറുണ്ട്. എന്നാൽ ഇതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ പഠനങ്ങൾ നടന്നു വരുന്നതേയുള്ളൂ. നാരങ്ങാനീര് തടി കുറയ്ക്കുമോ എന്നുള്ളതിന് ശാസ്ത്രലോകം ഇന്നും ഗവേഷണത്തിലാണ്. ശരിയായ രീതിയിലും സൂക്ഷിച്ചും ഉപയോഗിച്ചാൽ ഒട്ടേറെ ഗുണഫലങ്ങൾ ചെയ്യുന്ന ഔഷധഗുണമുള്ള ഒന്നുതന്നെയാണ് ചെറുനാരങ്ങ.

LEAVE A REPLY

Please enter your comment!
Please enter your name here