കൊല്ലം സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പിന് സൈബർ ആക്രമണം, തന്നെയും കുടുംബത്തെയും കരിവാരിതേയ്ക്കാനും സമൂഹത്തിന് മുന്നിൽ മോശക്കാരാക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബിഷപ്പ്

in post

അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ കുടുംബത്തിന് ഭൂമി നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിനെതിരെ സൈബർ ആക്രമണം. ആംഗ്ലിക്കൻ സഭയുടെ തിരുവിതാംകൂർ രൂപതയുടെയും കൊച്ചി രൂപതയുടെയും പതിമൂന്നാമത്തെ മിഷനറി ബിഷപ്പായാണ് ബിഷപ്പ് നോബിൾ ഫിലിപ്പ് സേവനം അനുഷ്ഠിക്കുന്നത്.

തന്റെ കുടുംബ സ്വത്തിൽ നിന്ന് സുധിയുടെ കുടുംബത്തിന് വീട് വയ്ക്കാൻ സ്ഥലം നൽകി. എന്നാൽ ഇതോടെ ക്രിസ്ത്യാനികൾ തന്നെ അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ പരത്തുകയാണ്. ഇയാളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ എങ്ങനെയും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്

ചിലർ ഇത്തരം സൈബർ ആക്രമണങ്ങൾ നടത്തുന്നത്. തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനും സമൂഹത്തിന് മുന്നിൽ മോശക്കാരികളാക്കാനും ശ്രമം നടക്കുന്നതായി ബിഷപ്പ് നോബിൾ ഫിലിപ്പ് പറഞ്ഞു.
തന്റെ പ്രവർത്തനങ്ങൾ നിർത്തി സഭയുടെ പ്രവർത്തനം

അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില ക്രിസ്ത്യാനികൾ ഇത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സഹായിച്ചതുകൊണ്ടുമാത്രമാണ് ബിഷപ്പിന് ഇത്തരമൊരു അവസ്ഥയുണ്ടായതെന്നും സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്നും കൊല്ലം സുധിയുടെ ഭാര്യയും പ്രതികരിച്ചു.

കടപ്പാട്

ALSO READ അച്ഛന്റെ പിറന്നാള്‍ ആണ്…കന്നി മാസത്തിലെ അശ്വതി. അച്ഛന് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകാനായി എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ വേണം- രചന നാരയണൻകുട്ടി

Leave a Reply

Your email address will not be published.

*