സഹികെട്ട് സഹതടവുകാര്‍; ഷാരോണ്‍ വധക്കേസ് ഗ്രീഷ്മയെ ജയില്‍ മാറ്റി

in post

കേരളക്കരയെ ഞെട്ടിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയില്‍ മാറ്റി. സഹതടവുകാരുടെ പരാതിയ തുടര്‍ന്നാണ് ജയില്‍മാറ്റം. കേസില്‍ അറസ്റ്റിലായതു മുതല്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലായിരുന്നു ഗ്രീഷ്മ.

ഇവിടെ നിന്നും മറ്റ് രണ്ട് തടവുകാരൊടൊപ്പം മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കാണ് മാറ്റുന്നത്. 2022 ഒക്ടോബര്‍ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടില്‍ വെച്ച് കാമുകനായ ഷാരോണിനെ കഷായത്തില്‍ വിഷം നല്‍കിയത്. ദിവസങ്ങളോളം ആശുപത്രിയില്‍ അവശതകളോട്

പൊരുതി ഒടുവില്‍ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണപ്പെടുകയായിരുന്നു. ആദ്യം സാധാരണമരണമെന്ന നിഗമനത്തിലെത്തിയ പാറശ്ശാല പോലീസ് ഗ്രീഷ്മയെ സംശയിച്ചിരുന്നതേയില്ല. പിന്നീട് പ്രത്യേക അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലും

ചോദ്യംചയ്യലിനുമിടയിലാണ് ഷാരോണ്‍ കൊലപാതകത്തിന്റെ ചുരുള്‍ നിവരുന്നത്. ഗ്രീഷ്മ വിഷം കൊടുത്ത് വധിക്കുകയായിരുന്നു എന്ന കണ്ടെത്തലും. മറ്റൊരാളെ വിവാഹം കഴിക്കുന്നതിന് വേണ്ടിയായിരുന്നു കൃത്യം. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല കുമാരന്‍ എന്നിവരും കേസില്‍ പ്രതിയാണ്.

ALSO READ അതൊക്കെ നല്ല സമയങ്ങളായിരുന്നു, പക്ഷേ ഇനി അതിലേക്ക് തിരിച്ചുപോകാൻ ആഗ്രഹിക്കുന്നില്ല, മീരാ ജാസ്മിൻ പറയുന്നു

Leave a Reply

Your email address will not be published.

*