രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഗണപതിനാരങ്ങ

0
43
ഗണപതിനാരങ്ങ-Ganapathinaranga
ഗണപതിനാരങ്ങ-Ganapathinaranga

ആയുർവേദത്തിൽ വളരെ പ്രാധാന്യം കല്പിക്കുന്ന ഗണപതിനാരങ്ങ, പ്രകൃതിദത്തമായ, പ്രകൃതിയിലെ വിശിഷ്ടമായ പഴവർഗമാണ്. ഗണപതി നാരങ്ങയുടെ പ്രാധാന്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഈ നാരകത്തിനെ വ്യത്യസ്ത പേരുകളിൽ നിങ്ങൾക്കറിയുന്നുണ്ടാകാം. മലബാർ പ്രദേശങ്ങളിൽ ഇവ കൂടുതലായും അറിയപ്പെടുന്നത് മാതളം അല്ലെങ്കിൽ മാതളനാരങ്ങ എന്ന പേരിലാണ്. ഗണപതിഹോമത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ആയുർവേദ മൂല്യമാണ് ഗണപതി നാരങ്ങ. അതുകൊണ്ട് കൂടിയാണ് ഇതിനെ ഗണപതി നാരങ്ങ എന്ന് വിളിക്കുന്നത്. ഗണപതി ഹോമത്തിലെ അഷ്ടദ്രവ്യങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന, ആയുർവേദ മരുന്നുകളിൽ പോലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണ് ഇതെന്ന് പുരാതന ഗ്രന്ഥങ്ങളിലും മറ്റും നോക്കിയാൽ നമുക്ക് മനസ്സിലാകും.

ഗണപതിനാരങ്ങ-Ganapathinaranga
ഗണപതിനാരങ്ങ-Ganapathinaranga

നാരങ്ങകൾ പലതരം ഉണ്ട്. എന്നാൽ മറ്റുള്ള നാരങ്ങകളിൽ അടങ്ങിയിരിക്കുന്നത് സിട്രിക് ആസിഡ് ആണ്. മാതളനാരങ്ങയിൽ ആസിഡിന്റെ അംശം കുറവും അയണിന്റെയും പ്രോട്ടീനിന്റെയും അംശം കൂടുതലുമായാണ് ഉള്ളത്. മറ്റുള്ള നാരങ്ങകൾ ഉപയോഗിക്കുന്നതുപോലെ ഗണപതിനാരങ്ങ ഉപയോഗിക്കുന്നില്ല. വലിയൊരു ഗണപതിഹോമത്തിൽ പോലും ചെറിയ ഒരു കഷണം മാതളനാരങ്ങ മാത്രമാണ് ഉപയോഗിക്കുന്നത്. മലബാർ പ്രദേശങ്ങളിൽ മാതളനാരങ്ങ കിട്ടാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ ചില പ്രദേശങ്ങളിൽ ഇത് ധാരാളമായും കണ്ടുവരുന്നു. ഇത് ഉപയോഗിച്ചുള്ള അച്ചാർ സദ്യകളിലൊക്കെ ഉണ്ടാക്കുന്നു. സാധാരണ രീതിയിൽ ഗണപതി നാരങ്ങയ്ക്ക് കൈപ്പു രുചിയാണ് ഉള്ളത്. എന്നാൽ ഇത് വേവിച്ചോ അല്ലെങ്കിൽ ശർക്കരപ്പാവ് ചേർത്തോ കഴിക്കുമ്പോൾ ഇതിന്റെ പുളിയും കൈപ്പുമുള്ള രസംമാറി അനുയോജ്യമായ രീതിയിൽ നല്ല സ്വാദിഷ്ടമായി മാറുന്നു. പലപ്പോഴും ആളുകൾക്കിടയിൽ ഇത് കിട്ടാത്തത് ഇതിന്റെ ലഭ്യത കുറവ് മൂലമാണ്. ഇത് പച്ചയ്ക്ക് ഉപയോഗിക്കുമ്പോൾ ചെറിയൊരു കൈപ്പും പുളിപ്പും ചേർന്ന രസമാണ് ഉള്ളത്. ഈ പുളിപ്പ് രസം നിലനിർത്താനും അധികകാലം ഉപയോഗിക്കാനും വേണ്ടി നമ്മൾ ഇത് ചെറുതായൊന്ന് വേവിച്ചിട്ടാണ് ഉപയോഗിക്കാറുള്ളത് . അങ്ങനെ വേവിക്കുമ്പോൾ ഇതിന് കൂടുതലായും കൈപ്പുരുചി ഉണ്ടാകുന്നു. കൈപ്പിനെ നമുക്ക് സ്വതസിദ്ധമായ ഒരു വിഭവം ആക്കി മാറ്റാൻ, നല്ല ശർക്കരപ്പാവിൽ പുളിയും ചേർത്ത് പാകമാക്കി എടുത്താൽ, നാവിൽ രുചിയൂറുന്ന കഥ അനുഭവിച്ചറിഞ്ഞവർ ഒരാളും തന്നെ ഈ വിഭവം ഉണ്ടാകാതിരിക്കില്ല.

ഗണപതിനാരങ്ങ-Ganapathinaranga
ഗണപതിനാരങ്ങ-Ganapathinaranga

നമ്മുടെ ഗ്രാമപ്രദേശങ്ങളിൽ എന്തുകൊണ്ട് ഈ സാധനം കിട്ടുന്നില്ല എന്നതിന്റെ ചോദ്യമായിരിക്കും ഇപ്പോൾ നിങ്ങളുടെ മനസ്സിൽ ഉണ്ടാവുക, അതിനുള്ള ഉത്തരം ഒന്നു മാത്രമാണ് ഈ സാധനത്തിന്റെ ലഭ്യത കുറവ്. ഈ സാധനം ഒരിക്കൽ കഴിച്ചവർ ഒന്നും തന്നെ ഇതിന്റെ രുചി മറക്കുകയില്ല. രുചിയെ പോലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇതിന്റെ ഗന്ധം. നമ്മുടെ വീട്ടിൽ മുറിക്കാതെ ഒരു മാതളനാരങ്ങ വെക്കുകയാണെങ്കിൽ പോലും അതിന്റെ മണം മുറികളിലും കുടുംബാന്തരീക്ഷത്തിലും എല്ലാം വ്യാപിക്കുകയും ഒരു പോസിറ്റീവ് എനർജി നൽകുകയും ചെയ്യുന്നു. ഇതിനെ കഷ്ണങ്ങളാക്കി വെക്കുമ്പോൾ ഇതിനെക്കാളേറെ മണം ലഭിക്കുന്നു. ചെറിയ രോഗാണുക്കളെ പോലും നശിപ്പിക്കാനുള്ള കഴിവ് വായുവിൽ അലിഞ്ഞുചേരുന്ന ഇതിന്റെ ഗന്ധത്തിലുണ്ട് എന്ന് പല ആയുർവേദ ഗ്രന്ഥങ്ങളും ആവർത്തിച്ചു പറയുന്നു.

മലയോര പ്രദേശങ്ങളിൽ ഇത് ഉണ്ടെങ്കിലും കേരളത്തിൽ പൊതുവേ ഇതിന്റെ ലഭ്യത കുറവയാണ് കാണുന്നത്. അതുകൊണ്ടുതന്നെ മറ്റു നാരങ്ങകളിൽ നിന്നും വ്യത്യസ്തമായാണ് ഇത് നിലനിൽക്കുന്നത്. മറ്റു നാരങ്ങകളിൽ നിന്നും വളരെ വ്യത്യസ്തതയുണ്ട് ഇതിന്റെ രൂപത്തിലും ഭാവത്തിലും. വളരെ വലിപ്പമുള്ള നാരങ്ങയാണിത്. ചില അപൂർവ്വ സന്ദർഭങ്ങളിൽ അതായത് ചില ഉത്തരായന കാലങ്ങളിൽ അല്ലെങ്കിൽ അമ്പലങ്ങളിൽ കലശങ്ങളും മറ്റും നടക്കുന്ന കാലങ്ങളിൽ ഒക്കെ ഒരു നാരങ്ങക്ക് 500 രൂപ വരെ വില വന്ന കാലം നമുക്കുണ്ടായിട്ടുണ്ട്. ഇതിൽ നിന്നും തന്നെ നമുക്ക് മനസ്സിലാക്കാം ഈ നാരങ്ങയുടെ ലഭ്യത കുറവിന്റെ ആഴം. എങ്കിൽപോലും ഇതിന്റെ പ്രാധാന്യം നാം മലയാളികൾ അറിയാതെ പോകുന്നു.

ഗണപതിനാരങ്ങ-Ganapathinaranga
ഗണപതിനാരങ്ങ-ganapathinaranga

നമുക്ക് ചുറ്റുമുള്ള അമ്പലങ്ങളിലും മറ്റും അഷ്ടദ്രവ്യ ഗണപതിഹോമവും സാധാരണ ഗണപതി ഹോമം നടക്കാറുണ്ട്. അഷ്ടദ്രവ്യങ്ങളിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണ് ഗണപതി നാരങ്ങ. എന്നാൽ ഇന്ന് വ്യാജേന പലതും അഷ്ടദ്രവ്യങ്ങളിൽ മാതളനാരങ്ങയ്ക്ക് പകരം കടന്നു കൂടുന്നു. ആത്മീയമായ രീതിയിൽ ചിന്തിക്കുകയാണെങ്കിൽ ഗണപതിഹോമം എന്നത് ഒരു ഭക്തന് ഉണ്ടാക്കുന്ന ഏറ്റവും നല്ല റീച്ചാർജിംഗ് മെത്തേഡ് ആണ്. അതിന്റെ സയൻസിനെ പറ്റി പറയുകയാണെങ്കിൽ ആയുർവേദ വിധിപ്രകാരം അഷ്ടദ്രവ്യങ്ങൾ അഗ്നിയിൽ ഹോമിക്കുമ്പോൾ ഉണ്ടാകുന്ന പുക, അത് പ്രകൃതിയിൽ ഉണ്ടാക്കുന്ന മാറ്റം അതിൽ നിന്നുണ്ടാകുന്ന പോസിറ്റീവ് എനർജി എന്നിവ നമ്മുടെ കുടുംബത്തിലും അന്തരീക്ഷത്തിലും ഉണ്ടാകുന്ന നിരവധി രോഗാണുക്കളെ നശിപ്പിക്കുന്നു. ആത്മീയതയിൽ അവൻ ഉണ്ടാകുന്ന ഇതേ എനർജി മറ്റൊരുതരത്തിൽ അവന് അനുഭവപ്പെടുമ്പോൾ ഉണ്ടാകുന്ന ഗുണമാണ് മറ്റു പല ഡ്യൂപ്ലിക്കേറ്റ് സാധനങ്ങൾ ചേർക്കുമ്പോൾ നഷ്ടമാകുന്നത്. അതിനാൽ തന്നെ ഗണപതി ഹോമം നടത്തുന്ന വീട്ടുകാരും ആചാര്യന്മാരും ഇത് മാതളനാരങ്ങ തന്നെയാണോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ അഷ്ടദ്രവ്യ ഗണപതിഹോമത്തിന് തുടക്കം കുറിക്കാവൂ. അഷ്ടദ്രവ്യ ഗണപതിഹോമത്തിന്റെ ഫലം പൂർണമായും കിട്ടണമെങ്കിൽ ഗണപതി നാരങ്ങ ചേർക്കേണ്ടത് നിർബന്ധമാണ്. എങ്കിൽ മാത്രമേ ആചാര്യന്മാർ ഉദ്ദേശിക്കുന്ന ആ ഫലം അല്ലെങ്കിൽ അഷ്ടദ്രവ്യഗണപതി ഹോമം കൊണ്ട് ഉദ്ദേശിക്കുന്ന ഫലം നമ്മുടെ പ്രകൃതിക്കും നമുക്കും ലഭിക്കുകയുള്ളൂ.

ഗണപതിനാരങ്ങ-Ganapathinaranga
ഗണപതിനാരങ്ങ-Ganapathinaranga

നല്ല ഒരു ആയുർവേദ ഔഷധമായി ഉപയോഗിക്കുന്ന ഈ നാരങ്ങ നമ്മളിലേക്ക് കൂടുതലായും എത്തുന്നത് ആസാമിൽ നിന്നുമാണ്. അവിടെയുള്ളവർ ഇത് ഭക്ഷണത്തിനൊപ്പം സാലഡ് ആയി വരെ ഉപയോഗിക്കുന്നു. ഇത് ചെറിയ കഷണങ്ങളായി അരിഞ്ഞ് പഞ്ചസാരയോ ഉപ്പോ ചേർത്ത് കഴിക്കുകയാണെങ്കിൽ അയണിന്റെ അംശം ശരീരത്തിന് കിട്ടാനും എനർജി ബൂസ്റ്റ് ചെയ്യാനും സഹായിക്കുന്നു . അയൺ കുറവുള്ളവരിൽ ആർക്കും ഉപയോഗിക്കാൻ പറ്റുന്ന ഒരു ഉത്തമ ഔഷധമാണ് ഇത്. ചെറുനാരങ്ങയും പഞ്ചസാരയും ചേർത്ത് ഗണപതി നാരങ്ങ ജ്യൂസ് അടിച്ചു കുടിച്ചാൽ നമ്മൾക്കുണ്ടാക്കുന്ന എനർജിയുടെ തോത് മനസ്സിലാക്കാൻ സാധിക്കും. നാം നമ്മുടെ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന സസ്യങ്ങളെ പോലെത്തന്നെ ഏറ്റവും പ്രാധാനപ്പെട്ട ഒന്നായി ഗണപതി നാരങ്ങയെ കാണുക . ഇത് നിങ്ങളുടെ അടുത്ത തലമുറയ്ക്ക് പങ്കുവെക്കാൻ കഴിഞ്ഞാൽ അവർക്ക് ലഭിക്കുന്ന എനർജിയും മാറ്റവും വലുതായിരിക്കും. ഇത് നിങ്ങൾക്ക് അവർക്ക് വേണ്ടി ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ല കാര്യമാണ്.

ഗണപതിനാരങ്ങ-Ganapathinaranga
ഗണപതിനാരങ്ങ-Ganapathinaranga

LEAVE A REPLY

Please enter your comment!
Please enter your name here