Divorce ആയോ എന്നുള്ള ചോദ്യത്തിന് മറുപടി.. ടുവിൽ നടി ശ്രീക്കുട്ടിയും ഭർത്താവും ഡിവോഴ്സ് ആയോ?…

ഓട്ടോഗ്രാഫ്, ഗുരുവായൂരപ്പൻ തുടങ്ങിയ സീരിയലുകളിലൂടെ മലയാളികൾക്ക് എല്ലാം സുപരിചിതയായ നടിയാണ് ശ്രീക്കുട്ടി. ശ്രീക്കുട്ടി തൻ്റെയും കുടുംബത്തിൻ്റെയും വിശേഷങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്രീക്കുട്ടി വിവാഹം ചെയ്തിരിക്കുന്നത് സീരിയൽ ക്യാമറമാൻ ആയിരുന്ന മനോജിനെയാണ്. മനോജിനെ ശ്രീക്കുട്ടി ആദ്യമായി കാണുന്നത് ഒരു സീരിയലിൻ്റെ പൈലറ്റ് ഷൂട്ടിങ്ങിന് പോയ സമയത്ത് ആയിരുന്നു.

ശ്രീക്കുട്ടി പറഞ്ഞത് മനോജ് വളരെയധികം ദേഷ്യപ്പെടുന്ന ഒരു വ്യക്തിയായിരുന്നു എന്നാണ്. ആ സമയത്ത് ഇയാൾ എന്തേ ഇങ്ങനെ എന്ന് ചിന്തിച്ചിരുന്നെന്നും. ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു മനോജുമായി ശ്രീക്കുട്ടി പ്രണയത്തിലായത്. ശ്രീക്കുട്ടി മിക്കപ്പോഴും ആരാധകർ ചോദിക്കുന്നതിനുള്ള മറുപടിയാണ് തൻ്റെ സോഷ്യൽ മീഡിയയിലൂടെ നൽകാറുള്ളത്. പലരും ശ്രീക്കുട്ടിയോട് ചോദിച്ച ഒരു ചോദ്യമാണ് നിങ്ങൾ ഡിവോഴ്സ് ആയോ എന്നത്.

അതിനുള്ള മറുപടിയും ആയി വന്ന ശ്രീക്കുട്ടിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ഈ വീഡിയോയിൽ ശ്രീക്കുട്ടി പറയുന്നുണ്ട് ഞാൻ ഡിവോഴ്സ് ആയോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ് ഈ വീഡിയോയിലൂടെ തരുന്നത് എന്ന്. ശ്രീക്കുട്ടി പറയുന്നത് ശ്രീക്കുട്ടിയുടെ ഹസ്ബൻഡ് ഇന്ന് വീട്ടിൽ വന്നെന്നും അതുകൊണ്ടുതന്നെ തൻ്റെ ഏട്ടനെ ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോ ആണ് ഇതെന്നും.

കൂടാതെ ശ്രീക്കുട്ടി പറഞ്ഞത് തൻ്റെ ഹസ്ബൻഡ് വീട്ടിൽ വന്നതുകൊണ്ട് തന്നെ സ്പെഷ്യൽ മീൻകറിയും ചോറും കപ്പയും പാവയ്ക്ക മെഴുക്കുപുരട്ടിയും മീൻ വറുത്തതും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. ഭക്ഷണം കഴിക്കുന്ന വീഡിയോയിൽ തൻ്റെ ഹസ്ബൻഡ് മുഖം കാണിക്കുവാൻ സമ്മതിക്കുന്നില്ല എന്നും ശ്രീക്കുട്ടി പറഞ്ഞു. ശ്രീക്കുട്ടിയും മകൾ വേദയും മാത്രമാണ് സാധാരണ വീട്ടിൽ ഉണ്ടാകാറുള്ളത് അതുകൊണ്ടുതന്നെ സ്പെഷ്യൽ ഒന്നും ഉണ്ടാക്കാറില്ലെന്നും.

ഊണൊക്കെ കഴിഞ്ഞതിനുശേഷം ശ്രീക്കുട്ടി തൻ്റെ ഭർത്താവിനെ വീഡിയോയിലൂടെ കാണിച്ചിരുന്നു. ശ്രീക്കുട്ടി മകളും ഭർത്താവുമൊത്ത് ലുലുമാളിൽ പോകുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. ഭർത്താവ് കൂടെ ഉണ്ടെങ്കിൽ മാത്രമാണ് ലുലുമാളിൽ പോകുന്നതെന്നും ശ്രീക്കുട്ടി പറഞ്ഞു. ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ശ്രീകുട്ടിയും ഹസ്ബൻഡും തമ്മിൽ യാതൊരു പ്രശ്നങ്ങളും ഇല്ല എന്നും ഡിവോഴ്സ് അല്ലെന്നും.

ശ്രീക്കുട്ടി വളരെ ചെറുപ്പത്തിൽ തന്നെ അഭിനയം തുടങ്ങിയെങ്കിലും വളരെ പെട്ടെന്ന് തന്നെ അഭിനയത്തിൽ നിന്നും പിന്മാറുകയായിരുന്നു. എന്നാൽ ഇപ്പോൾ നടി വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. നടിക്ക് നിരവധി അവസരങ്ങൾ ലഭിച്ച തോടുകൂടി ആരാധകരുടെ പിന്തുണയും ലഭിച്ചു. യൂട്യൂബ് ചാനലിലും നടി സൗജീവമായതോടുകൂടി കുടുംബ കാര്യങ്ങളും അതിലൂടെ പങ്കുവെച്ച് തുടങ്ങുകയും ചെയ്തു.

ശ്രീക്കുട്ടി അഭിനയത്തിലേക്ക് തിരിച്ചു വന്നതിനുശേഷം ഭർത്താവുമായി പിരിഞ്ഞു എന്ന് തരത്തിലുള്ള നിരവധി റൂമറുകൾ ഉണ്ടാവുകയും ചെയ്തു. അതുകൊണ്ടാണ് ഈ ചോദ്യത്തിനുള്ള ഒരു മറുപടിയായി ശ്രീക്കുട്ടി കുടുംബത്തോടൊപ്പം ഉള്ള വീഡിയോ ചെയ്തത്.

Be the first to comment

Leave a Reply

Your email address will not be published.


*