അയമോദകം എന്ന അത്ഭുതം

0
89
അയമോദകം-Ajwain-Ayamodakam
അയമോദകം-Ajwain-Ayamodakam

ആയുർവേദത്തിൽ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് അയമോദകം. ധാരാളം ആരോഗ്യ ഗുണങ്ങളാണ് അയമോദകത്തിൽ അടങ്ങിയിട്ടുള്ളത്. ഒരു തരത്തിലുള്ള ജീരകമാണ് അയമോദകം. ആയുര്‍വ്വേദത്തില്‍ വളരെയധികം പ്രാധാന്യത്തോടെ കാണപ്പെടുന്ന ഒന്നാണ് അയമോദകം. എന്നാല്‍ അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അയമോദകം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയൊന്നും അല്ല. നിര്‍ജ്ജലീകരണം, ദഹന പ്രശ്‌നങ്ങള്‍, അമിതവണ്ണം എന്നീ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാന്‍ സഹായിക്കുന്നു അയമോദകം. അമിതവണ്ണം കുറയ്ക്കാനും, ദഹനക്കേടിനും, ആന്ത്രവായുകോപത്തിനും (gas trouble) എല്ലാം അയമോദകമാണ് ഏറ്റവും നല്ല മരുന്ന്. ഇത് കൂടാതെ നിരവധി ആരോഗ്യ ഗുണങ്ങള്‍ അയമോദകത്തിന് ഉണ്ട്. ഇത് ഏതൊക്കെ വിധത്തിലാണ് ആരോഗ്യപ്രതിസന്ധികളെ ഇല്ലാതാക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു അയമോദകം. ചര്‍മ രോഗങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അയമോദകം-Ajwain-Ayamodakam
അയമോദകം-Ajwain-Ayamodakam

തലവേദനക്ക് പരിഹാരം:

തലവേദന പല വിധത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നതാണ്. എപ്പോള്‍ എങ്ങനെ വരും എന്ന് അറിയാന്‍ കഴിയില്ല. എന്നാല്‍ തലവേദനക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് അയമോദകം. അയമോദകത്തിന്റെ ഉപയോഗം പലപ്പോഴും തലവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ദഹന പ്രശ്‌നങ്ങള്‍:

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. അതിന് പരിഹാരം കാണുന്നതിന് ഭക്ഷണത്തില്‍ അല്‍പം അയമോദകം ചേര്‍ത്താല്‍ മതി. ഇത് നിങ്ങളുടെ ദഹനസംബന്ധമായ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ജീരകം പൊടിച്ചത് അല്‍പം അയമോദകം പൊടിച്ചത് അല്‍പം ഇഞ്ചി എന്നിവ കൂട്ടിച്ചേർത്തു കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ജലദോഷത്തിനെ പരിഹരിക്കുന്നു:

ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് അയമോദകം. അല്‍പം ശര്‍ക്കര മിക്‌സ് ചെയ്ത് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജലദോഷം പോലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല അല്‍പം അയമോദകം എടുത്ത് ഒരു തുണിയില്‍ പൊതിഞ്ഞ് തലയിണക്ക് താഴെ വെക്കുന്നത ജലദോഷം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

അയമോദകം-Ajwain-Ayamodakam
അയമോദകം-Ajwain-Ayamodakam

പല്ല് വേദനക്ക് പരിഹാരം:

പല്ല് വേദനക്ക് പരിഹാരം കാണുന്നതിനും അല്‍പം അയമോദകം ഉപയോഗിക്കാവുന്നതാണ്. ഒരു ടീസ്പൂണ്‍ അയമോദകം അല്‍പം ഉപ്പ് മിക്‌സ് ചെയ്ത് പല്ലിന് മുകളില്‍ വെച്ചാല്‍ മതി. ഇത് പെട്ടെന്ന് തന്നെ പല്ല് വേദന എന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അല്‍പസമയത്തിന് ശേഷം വായ നല്ലതു പോലെ വൃത്തിയായി കഴുകേണ്ടതാണ്.

മുറിവ് ഉണക്കാന്‍:

മുറിവ് ഉണക്കുന്നതിനും നല്ലൊരു പരിഹാരമാണ് അയമോദകം. പൊടിച്ച അയമോദകം അല്‍പം മുറിവിനു മുകളില്‍ ഇട്ട് കൊടുക്കുക. ഇത് മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിന് സഹായിക്കുന്നു.

കലോറി കുറക്കുന്നു:

ശരീരത്തിലെ അമിത കലോറി കുറക്കുന്നതിന് അയമോദകം സഹായിക്കും. ഇത് കഷായം വെച്ച്‌ കുടിക്കുന്നത് ശരീരത്തിലെ അമിത കലോറി ഇല്ലാതാക്കി ശരീരത്തിനെ സംരക്ഷിക്കുന്നു. ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് അയമോദകം. ഇത് നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല.

ക്യാന്‍സര്‍ എന്ന വില്ലനെ പ്രതിരോധിക്കുന്നു:

ക്യാന്‍സര്‍ എന്ന വില്ലനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു അയമോദകം. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ഇത്തരത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ധൈര്യമായി ഉപയോഗിക്കാവുന്ന ഒന്നാണ് അയമോദകം.

ആര്‍ത്രൈറ്റിസ് പരിഹാരം:

ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് അയമോദക കഷായം. ഇത് സന്ധിവേദന, പേശിവേദന, ആര്‍ത്രൈറ്റിസ് പോലുള്ള പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

മൂത്രാശയ അണുബാധ:

പല സ്ത്രീകളേയും വലക്കുന്ന ഒന്നാണ് പലപ്പോഴും മൂത്രാശയ അണുബാധ. അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു അയമോദകം.

തടി കുറക്കാന്‍:

തടി കുറക്കാന്‍ അയമോദകത്തില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് നല്ലതാണ്. ഇത് ഇളകാത്ത ഏത് തടിയേയും ഇല്ലാതാക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വരെ വില്ലനാവുന്ന കുടവയറിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു അയമോദകം. അതുകൊണ്ട് തന്നെ ധൈര്യമായി നിങ്ങള്‍ക്ക് അയമോദകം ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലാണ് നിങ്ങളില്‍ സഹായിക്കുന്നത്.

അയമോദകം-Ajwain-Ayamodakam
അയമോദകം-Ajwain-Ayamodakam

ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം:

ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവരില്‍ പലപ്പോഴും പ്രശ്‌നമുണ്ടാക്കുന്നത് വയറു വേദനയാണ്. ഇതിന് പരിഹാരം കാണാന്‍ ഇനി അല്‍പം അയമോദകം ഉപയോഗിക്കാവുന്നതാണ്. ഇത് പല വിധത്തിലും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കഫം ഇല്ലാതാക്കാന്‍:

കഫം ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ് അയമോദകം. അതിന് വേണ്ടി അയമോദകം പൊടിച്ച്‌ അല്‍പം വെണ്ണ ചേര്‍ത്ത് കഴിച്ചാല്‍ മതി. ഇത് കഫം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇതൊന്നും കൂടാതെ നിരവധി ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് അയമോദകം. പറഞ്ഞാല്‍ തീരാത്ത അത്ര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് അയമോദകം.

LEAVE A REPLY

Please enter your comment!
Please enter your name here