വൃക്ഷങ്ങളുടെ രാജാവ് – അരയാൽ അഥവാ ബോധിവൃക്ഷം

0
22
അരയാൽ - ബോധിവൃക്ഷം, Sacred Fig
അരയാൽ - ബോധിവൃക്ഷം, Sacred Fig

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെമ്പാടും കാണുന്ന വലിപ്പമേറിയ ഒരു ഇലകൊഴിയും വൃക്ഷമാണ് അരയാൽ (Ficus Religiosa, Sacred fig). വ്യക്ഷങ്ങളുടെ രാജാവായാണ് അരയാൽ അറിയപ്പെടുന്നത്. ബോധി വൃക്ഷം എന്നും പീപ്പലം എന്നും കൂടി ഇതിനു പേരുകളുണ്ട്. ഹിന്ദു, ബുദ്ധ മതങ്ങൾ പവിത്രമായി കരുതുന്ന വൃക്ഷമാണിത്. ഈ മതങ്ങളുടെ ആവിർഭാവത്തിനുമുന്നേ തന്നെ മരങ്ങളെ ആരാധിച്ചിരുന്നു എന്നതിന് ഹാരപ്പയിൽ നിന്നും മറ്റും തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാൽ ബൗദ്ധം സാംഖ്യം തുടങ്ങിയ നിരീശ്വരവാദപരമായ ദർശനങ്ങളുടെ ആവിർഭാവത്തോടെആൽമരങ്ങളുടെ പ്രസക്തി വർദ്ധിച്ചു.  അശോക ചക്രവർത്തിആയിരം കുടം പനിനീർ കൊണ്ട് ഒരു ബോധിവൃക്ഷത്തെ അഭിഷേകം ചെയ്തതായി രേഖകൾ ഉണ്ട്. ആൽമരങ്ങളെ ആരാധിക്കലും അവയിൽ കുടിയിരിക്കുന്നുവെന്ന് കരുതപ്പെടുന്ന ദേവതകൾക്കുള്ള പൂജകളും പുരാതനകാലത്തേത് പോലെ ഇന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലും നടക്കുന്നുണ്ട്. കൂടാതെ ഇതിന്റെ വിവിധഭാഗങ്ങൾആയുർ‌വേദത്തിലെ പല ഔഷധങ്ങളിലും ചേരുവയായും ഉപയോഗിക്കുന്നു.

അരയാൽ - ബോധിവൃക്ഷം, Sacred Fig
അരയാൽ – ബോധിവൃക്ഷം, Sacred Fig

വളരെക്കാലം ആയുസ്സുള്ളവയാണ്‌ ഈ മരങ്ങൾ. ശ്രീ ലങ്കയിലെ അനുരാധപുരയിലെ മഹാബോധി വൃക്ഷം രണ്ടായരത്തിലധികം വർഷമായി നിലനില്ക്കുന്നതാണെന്നു കരുതുന്നു. ബോധഗയയിലെ ഒരു ബോധിവൃക്ഷച്ചുവട്ടിലിരുന്നു ധ്യാനിക്കവേയാണ് ഗൗതമബുദ്ധന്ന്ബോധോദയം ലഭിച്ചത്. ആ ബോധിവൃക്ഷത്തിന്റെ തൈയിൽ നിന്ന് വളർത്തിയെടുത്തതാണ് അനുരാധപുരത്തെ മഹാബോധിവൃക്ഷം എന്നാണ് വിശ്വാസം. ഈ മരം ബുദ്ധമതവിശ്വാസികൾക്ക് പവിത്രമാണ്. മണ്ണിലല്ലാതെയും ആൽമരത്തിന്റെ വിത്തു മുളച്ച് തൈ വളരും. വിത്തുകൾ കാറ്റിൽ പറന്ന് വീടിന്റെ ഭിത്തികളിലോ ഓടകളിലോ മറ്റോ വന്നു പതിക്കാനിടയായാൽപ്പോലും അവ മുളച്ച് വളർന്നു തുടങ്ങും. ഇലയുടെ അഗ്രം വാലുപോലെ നീണ്ടിരിക്കുന്നു. ഇലകൾ ഇളം ചുവപ്പുനിറത്തിലാണുണ്ടാവുക. പിന്നീടാണവ പച്ചനിറം പ്രാപിക്കുന്നത്. വളരെ ചെറിയ പുഷ്പങ്ങളാണുണ്ടാവുക, ആൽമരത്തിന്റെ കായ്കൾ ചെറുതും ഗോളാകൃതിയിലുള്ളതും അനേകം വിത്തുകൾ നിറഞ്ഞതും പച്ച നിറത്തിൽ ഉള്ളതുമാണ്‌. ഇവ തണ്ടുകളിൽ കാണപ്പെടുന്നു. കായ്കൾ പാകമാകുമ്പോൾ ചുവപ്പുകലർന്ന മഞ്ഞ നിറത്തിലാകും കാണപ്പെടുക. മണ്ണില്ലെങ്കിലും അവ വായുവിൽ നിന്ന് ജലാംശവും കഴിയുന്നത്ര പോഷണങ്ങളും വലിച്ചെടുക്കും. ഏതു പ്രതികൂല സാഹചര്യങ്ങളിലും വളരുന്ന ഇവയെ വിദ്യാർത്ഥികൾക്ക് മാതൃകയായി ഉപനിഷത്തുക്കളിൽ പറയുന്നുണ്ട്. വലിയ വൃക്ഷങ്ങൾക്ക് ശാഖകളിൽ നിന്ന് വേരുകൾ മുളയ്ക്കാറണ്ട്. ഇത് കൂടുതൽ പോഷണം ലഭ്യമാക്കാനുളള മരത്തിന്റെ ശ്രമമാണ്‌. ഈ വേരുകൾ വായുവിൽ നിന്ന് ഈർപ്പവും പൊടി, ചത്ത പ്രാണികൾ എന്നിവയിൽ നിന്ന് നൈട്രജനുംസ്വീകരിക്കുന്നു.  ഈ വലിയ വൃക്ഷത്തിന്റെ ശാഖകൾ വളരെ വിസ്തൃതിയിൽ പടർന്ന് പന്തലിച്ചു കാണപ്പെടുന്നു. കാണ്ഡത്തോടു ചേർന്നുള്ള വേരുകൾ കാണ്ഡത്തിൽ വലിയ ചാലുകൾ ഉണ്ടാക്കുന്നപോലെ അനുഭവപ്പെടുന്നു.

അരയാൽ - ബോധിവൃക്ഷം, Sacred Fig
അരയാൽ – ബോധിവൃക്ഷം, Sacred Fig

ആൽമരങ്ങളുടെ പ്രത്യുത്പാദനം വളരെ സവിശേഷമായ രീതിയിലാണ്. ഒരു പ്രത്യേക ജാതി വണ്ടിനുമാത്രമേ ഒരു പ്രത്യേക ജാതി ആലിൽ പരാഗണം നടത്താൻ കഴിയൂ. വണ്ടുകളുടെ പ്രത്യുത്പാദനത്തിനു ആൽമരങ്ങളുമാവശ്യമാണ്.

അരയാലിൽ പരാഗണം നടത്തുന്നത് ബ്ലാസ്റ്റോഫേജ് ക്വാഡ്രറ്റിസെപ്സ് (Blastophage Quadraticeps) എന്നയിനംഷഡ്‌പദമാണ്. അരയാലിന്റെ പൂക്കൾ വളരെ ചെറിയതാണ്. വണ്ടുകളും വളരെ ചെറിയവയാണ്. അരയാലിന്റെ പൂക്കുലയിൽ ആൺപൂക്കളും പെൺപൂക്കളുമുണ്ടാവും. പൂങ്കുലയെ പൊതിഞ്ഞുകൊണ്ട് ഒരു തോടുണ്ടാവും. തോടിനുള്ളിലേക്ക് വളരെ ഇടുങ്ങിയ വഴിയാണുണ്ടാവുക. പരാഗണസമയമാകുമ്പോൾ പെൺപൂക്കൾ പുറപ്പെടുവിക്കുന്ന ഗന്ധം തേടിയെത്തുന്ന പെൺ‌വണ്ടുകൾ പൂന്തോടിന്റെ(Cyconium) ഉള്ളിലേക്കുള്ള ഇടുങ്ങിയ ദ്വാരത്തിലൂടെ പുങ്കുലയിലേക്ക് ഇറങ്ങുന്നു. ഈ സമയ്ത്ത് വണ്ടുകളുടെ ചിറകുകൾ ആ ദ്വാരത്തിന്റെ വശങ്ങളിലുരസി നഷ്ടപ്പെടുന്നു. പിന്നീട് പരാഗണം നടത്തുകയും വണ്ടുകൾ പൂക്കളിൽ തന്നെ മുട്ടയിടുകയും ചെയ്യുന്നു. വണ്ട് അകത്തു കയറിയാൽ പൂന്തോടിന്റെ സുഷിരം താനേ അടഞ്ഞുപോകുന്നു. മറ്റു പ്രാണികളിൽ നിന്നും രക്ഷനേടുവാനാണിത്. തുടർന്ന് പെൺ‌വണ്ടുകൾ പൂവിനകത്തു തന്നെ മരിക്കുന്നു. പൂവിനകത്തിട്ട ആൺ‌മുട്ടകളണ് ആദ്യം വിരിയുക. ബലമേറിയ വായുള്ള ആൺ‌വണ്ടുകൾ പുറത്തു വരുന്നു. ഈ ആൺ വണ്ടുകളാണ് പെൺ‌വണ്ടുകൾ വിരിയാനുള്ള മുട്ടകൾ പൊട്ടിച്ചു കൊടുക്കുന്നത്. പെൺ‌വണ്ടുകൾക്ക് ബലമുള്ള വായഭാഗം ഇല്ലാത്തതു കൊണ്ടാണിത്. പിന്നീട് പൂന്തോടിനകത്തു വച്ചുതന്നെ ഇണചേർന്നശേഷം ആൺ‌വണ്ടുകൾ ചത്തുപോകുന്നു. പെൺവണ്ടുകൾ പുതിയ പൂങ്കുലയും തേടി പോവുകയും ചെയ്യുന്നു. അരയാലിന്റെ വിത്തുകൾ ഭാരം കുറഞ്ഞവയാണ്. പൂന്തോടു പൊട്ടിയാൽ ഈ വിത്തുകൾ കാറ്റത്തു പറന്നുപോവുകയും വിത്തുവിതരണം നടക്കുകയും ചെയ്യുന്നു.

ഇന്ത്യയിലും ശ്രീലങ്കയിലുമായിരുന്നു ആളുകൾ ആദ്യം ഉണ്ടായിരുന്നത് എന്നു കരുതുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും തെക്കെ ഏഷ്യയിലെമ്പാടുമായും പിന്നീട് ലോകത്തിലേക്കും പടർന്നെന്നു കരുതുന്നു. ഹിമാലയൻ പ്രാന്ത പ്രദേശങ്ങളിൽ ധാരാളമായി കണ്ടുവരുന്നു. ഇന്ത്യ, മ്യാന്മാർ, ശ്രീലങ്ക മുതലായിടങ്ങളിൽ നട്ടു വളർത്താറുണ്ട്. വിത്തുമൂലം പ്രവർദ്ധനം നടത്താം, ചെറിയ കമ്പുകൾ വെട്ടി നട്ടു മുളപ്പിക്കാമെങ്കിലും നന്നായി വളരാറില്ല. മറ്റുവൃക്ഷങ്ങളുടെ ശാഖകളിലോ ഭിത്തികളിലോ ആണ് ആദ്യം വളർച്ച ആരംഭിക്കുന്നത്. കാലം ചെല്ലുമ്പോൾ ഇതിന്റെ വേരുകൾ ഭിത്തിപൊട്ടിക്കുകയോ ആതിഥേയ വൃക്ഷത്തെ ഞെരുക്കികളയുകയോ ചെയ്യുന്നു

ആൽമരത്തിന്റെ ഇളം തണ്ടുകൾ, കായ്കൾ എന്നിവ ചർമ്മത്തിലുണ്ടാകുന്ന രോഗങ്ങൾക്കും വൃണങ്ങൾക്കും ഔഷധമായി ഉപയോഗിക്കുന്നു. കൂടാതെ തടി കരൾ സംബന്ധമായ അസുഖങ്ങൾക്ക് മരുന്നായും ഉപയോഗിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here