
നമുക്ക് അത്യാവശ്യമുള്ള സാധനങ്ങൾ മാത്രമേ അടുക്കളത്തോട്ടത്തിൽ കൃഷിചെയ്യാവൂ. ആകർഷണത്തിനായി ഒരേ വിളയുടെ തന്നെ പല പല തരങ്ങൾ കൃഷിചെയ്യുന്നത് കൊണ്ട് വലിയ കാര്യം ഉണ്ടാകില്ല. അത് ഉപകാരമില്ലാതാകും. ആരോഗ്യമാണ് ലക്ഷ്യമെങ്കിൽ ആവശ്യമുള്ളത് മാത്രം കൃഷി ചെയ്യുക, അതിനെ നല്ലവണ്ണം പരിചരിക്കുക. മൂന്നോ നാലോ വെണ്ട തൈകള്‍, രണ്ടു വഴുതന, രണ്ടുമൂന്നു മുളക് തൈകള്‍, അൽപ്പം പൊതീന, പാവൽ, പടവലം എന്നിവ രണ്ടോ മൂന്നോ.. പയര്‍ എട്ടുപത്തെണ്ണം, വേപ്പില ഒരെണ്ണം, അൽപ്പം ചീര, അഞ്ചാറു ചേമ്പ്, അൽപ്പം കൂർക്ക, നാലഞ്ചു തക്കാളി എന്നിവ മതിയാകും. സൗകര്യവും സമയവും കുറവുള്ളവർ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ബീറ്റ്റൂട്ട്, റാഡിഷ് എന്നിവ നമ്മുടെ മണ്ണിലും അത്യാവശ്യ വിളവ് തരുന്നവയാണ്.

ദിവസവും രണ്ടു നേരം വെള്ളം നനക്കാൻ മറക്കരുത്. ചെടികൾ പൂവിട്ടു തുടങ്ങിയാൽ ആഴ്ചയിൽ ഒരു ദിവസം കടലപ്പിണ്ണാക്ക് പുളിപ്പിച്ചത് നേർപ്പിച്ചു ഒഴിച്ച് കൊടുക്കുന്നത് നല്ലതാണ്. ചെടികൾ നടുന്നതിന്നു മുന്‍പ് വേപ്പിന് പിണ്ണാക്ക് മണ്ണില്‍ ഇട്ടു കൊടുക്കുന്നത് മണ്ണില്‍നിന്നുള്ള കീടബാധ കുറയ്ക്കും. കഴിയുന്നതും വീട്ടിലെ വേസ്റ്റ് ഉപയോഗിച്ചുള്ള വളങ്ങള്‍ ശീലമാക്കുക. ദിവസേന ചെടികളെ ശുശ്രൂഷിക്കുക, അവയിലെ കീടങ്ങളെ കൈകൊണ്ടു എടുത്തു ദൂരെ കളയുക, മുളക് തക്കാളി എന്നിവയില്‍ കണ്ടു വരുന്ന വെള്ളീച്ചകളെ വെള്ളം സ്പ്രേ ചെയ്തു കഴുകുക.

വിളകള്‍ മൂപ്പെത്തുന്നതിന്നു മുന്‍പേ ഇറുത്തു ഫ്രിഡ്ജില്‍ സൂക്ഷിക്കുക ആവശ്യത്തിന് എടുത്തു കറി വെക്കാം. വിളകള്‍ ഒരിക്കലും ചെടികളില്‍ നിന്ന് മൂക്കാന്‍ അനുവദിക്കരുത്, അത് പിന്നീടുള്ള വിളകളെ ബാധിക്കും.
വിത്തുകള്‍ വിശ്വസ്തരായവരില്‍ നിന്ന് മാത്രം വാങ്ങുക. നടുന്ന വിത്ത് മുളക്കാതായാല് അതോടെ കൃഷിയോടുള്ള താല്പര്യം നശിക്കും. അറിയാതെ എങ്കിലും ചിലര്‍ ഹൈബ്രീഡ് വിളകളില്‍ നിന്നുള്ള വിത്തുകള്‍ വിതരണം ചെയ്യുന്നുണ്ട്. അവ മുളക്കുമെങ്കിലും കായകള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്ഹൈ. ബ്രീട് വിത്തുകള്‍ ഒറ്റതവണ കൃഷിക്ക് മാത്രം ഉപയോഗിക്കുക.

ടെറസ്സ് കൃഷി ചെയ്യുന്നവര്‍ ടെറസ്സില്‍ വെള്ളം കെട്ടി നിക്കുന്നില്ലെന്നു ഉറപ്പാക്കണം. ചിലവ് കുറച്ച്, കൂടുതല്‍ ഉത്പാദനം ലക്ഷ്യമാക്കണം. പാഴ് വശ്തുക്കള്‍ അടുക്കളത്തോട്ടത്തില്‍ ഉപയോഗിക്കാം. അരിച്ചാക്ക്, ടെക്സ്റ്റൈൽ കവറുകൾ, ഉപയോഗശൂന്യമായ സ്കൂൾ ബാഗുകൾ, സൂട്ട്കെയ്സ്, വാനിറ്റി ബാഗ് എന്നിവയിലൊക്കെ ചെടികൾ വളർത്താം.
ഒരു കാര്യം ശ്രദ്ധിക്കുക ജൈവ കൃഷി വ്യാവസായികമായി നടത്താന്‍ പറ്റുന്ന ഒന്നല്ല അത് നമ്മുടെ അടുക്കളത്തോട്ടത്തില്‍ മാത്രമേ സാധ്യമാകൂ. ആയതിനാല്‍ ജൈവ ഉത്പന്നങ്ങള്‍ക്കായി സ്വന്തമായി അടുക്കളത്തോട്ടം നിര്‍മ്മിക്കുക തന്നെ വേണം, നമ്മുടെ ആരോഗ്യം നമ്മുടെ മാത്രം ആവശ്യമാണ് വ്യാവാസായിക കര്‍ഷകര്‍ക്ക് അവരുടെ സാമ്പത്തികഭദ്രത മാത്രമാണ് ലക്ഷ്യം എന്നും ഓർക്കുക.
