ഏറെ നൊമ്പരം ഉളവാക്കിയ ഒരു വാര്‍ത്ത ആയിരുന്നു കഴിഞ്ഞ ദിവസം കേള്‍ക്കാന്‍ ഇടയായത്, നവവധുവും വരനും ഫോട്ടോഷൂട്ട് ഇന്റെ ഇടയില്‍ ഉണ്ടായ ഒരു അപകടം, പക്ഷെ അതൊരു മരണത്തില്‍ എത്തും എന്ന് ആരും കരുതിയില്ല.

കഴികോട് കുറ്റ്യാടി പുഴിയില്‍ ആയിരുന്നു ഈ ധാരുണ സംഭവം ഉണ്ടായത് കടിയന്ഗാട് എന്ന സ്ഥലത്തെ പാലേരി സ്വദേശി രജിന് ലാൽ എന്ന 28 വയസുകാരന്റെ ജീവനെടുത്തു എന്ന വാർത്ത കണ്ണീരോടെയാണ് ആ നാട്ടിലെ മുഴുവന്‍ ആളുകളും കേട്ടത്.

നല്ലൊരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ഇവര്‍. വിവാഹ ഫോട്ടോ ഷൂട്ടിനായി ജാനകിക്കാട് ഇന്നലെ എത്തിയിരുന്നു. പ്രകൃതി ഭംഗിയായതിനാൽ ബന്ധുക്കൾക്കൊപ്പമാണ് ഇവർ എത്തിയത്. തുടർന്ന് ഇരുവരും നദീതീരത്ത് നിന്ന് ചിത്രമെടുത്തു.

അപ്പോളാണ് ഇരുവരും ഒഴുക്കിൽ പെട്ടു ഒപ്പം ഉണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഓടി എത്തിയ ലോറി ഡ്രൈവറും നാട്ടുകാരും ചേർന്ന് കൊണ്ട് ഉടൻ കരക്കെത്തിച്ചു കൊണ്ട് പത്തിരിക്കരയിലെ സ്വകാര്യ ആശുപത്രി എത്തിച്ചു എങ്കിലും രജിൻ ലാലിൻറെ ജീവൻ രക്ഷിക്കാൻ ആയില്ല.

ഭാര്യ കനികയെ രക്ഷപ്പെടുത്തി. ഇയാളെ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒന്നിച്ചുള്ള കനികയുടെ വിവാഹ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ണീർ പൊഴിക്കുന്നത്.