ഹരീഷ് കണാരന്‍റെ ആരോഗ്യ നില അതീവ ഗരുതരമെന്ന് വ്യാജ വാര്‍ത്ത, പ്രതികരിച്ച് താരം, ആരാണോ ഇതുപോലെയോക്കേ പെടച്ചു വിടുന്നത്,, ഇവനൊക്കെ എന്ത് മനസുഖമാണോ കിട്ടുന്നത് ..







നടന്‍ ഹരീഷ് കണാരന്‍റെ ആരോഗ്യ നില അതീവ ഗുരുതരമെന്ന വ്യാജ വാര്‍ത്ത. ഇപ്പോഴിതാ വ്യാജ വാര്‍ത്തയില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍.









“എന്‍റെ നില ഗുരുതരം ആണെന്ന് ഇവര്‍ പറഞ്ഞപ്പോഴാണ് അറിഞ്ഞത്. ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ” -ഇപ്രകാരമാണ് ഹരീഷ് കണാരന്‍ ഫേസ്‌ബുക്കില്‍ കുറിച്ചത്.








ഹരീഷിന്‍റെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള വ്യാജ വാര്‍ത്തയില്‍ നടന്‍ നിര്‍മ്മല്‍ പാലാഴിയും പ്രതികരിച്ചു. ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്‌റ്റുകളുടെ ഫോട്ടോ വെച്ച് വേണോ ഈ നാണം കെട്ട പരിപാടി എന്നാണ് നിര്‍മ്മല്‍ പാലാഴിയുടെ പ്രതികരണം.









“റീച്ചിന് വേണ്ടി ആണെങ്കിൽ നിങ്ങളുടെ വീട്ടിലേക്ക് തന്നെ നോക്കിയാൽ പോരെ..? നിങ്ങൾക്ക് ഒരു ഉപദ്രവവും ചെയ്യാത്ത ആർട്ടിസ്‌റ്റുകളുടെ ഫോട്ടോ വെച്ച് വേണോ ഈ നാണം കെട്ട പരിപാടി. ഇന്നലെ രാത്രി ഒരുമിച്ച് പ്രോഗ്രാം കഴിഞ്ഞ് പിരിഞ്ഞതാ, ഈ വാർത്ത കണ്ട് മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും വിളിച്ചപ്പോഴാ അവനും വിവരം അറിഞ്ഞത്. ദയവ് ചെയ്‌ത് റിപ്പോർട്ട്‌ അടിക്കാൻ കൂടെ നിൽക്കുമോ..” -നിര്‍മ്മല്‍ പാലാഴി കുറിച്ചു.






Be the first to comment

Leave a Reply

Your email address will not be published.


*