![]()
അവിവാഹിതരായ ദമ്പതികൾക്ക് ഇനി മുതൽ മുറി നൽകേണ്ടതില്ലെന്ന് ഓയോ. ആദ്യഘട്ടത്തിൽ ഉത്തർപ്രദേശിലെ മീററ്റിലാണ് പുതിയ നിർദ്ദേശം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്നത്. മീററ്റിലെ പങ്കാളികളായ ഹോട്ടൽ ഉടമകൾക്ക് കമ്പനി അത് സംബന്ധിച്ച് നിർദ്ദേശം നൽകി.
![]()

മീററ്റ് ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ അവിവാഹിതരായ ദമ്പതികൾക്ക് മുറി നൽകുന്നതിനെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം എന്നാണ് റിപ്പോർട്ട്. ജനങ്ങൾക്കിടയിൽ നിന്നുള്ള അഭിപ്രായം
![]()
സ്വീകരിച്ച ശേഷം കൂടുതൽ നഗരങ്ങളിലേക്ക് ഈ പുതിയ മാറ്റം അവതരിപ്പിക്കാനാണ് സാധ്യത. അതേസമയം, സാമൂഹികാവസ്ഥ അനുസരിച്ച് ദമ്പതിമാർക്ക് മുറി നൽകുന്നത് ഹോട്ടൽ അധികൃതർക്ക് അവകാശമുണ്ടായിരിക്കും.
![]()
![]()
എന്നാൽ, ഓയോ അതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കില്ല. കമ്പനിയുടെ പുതിയ നയമമനുസരിച്ച് റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്താലും ചെക്ക്-ഇൻ സമയത്ത് റൂമെടുക്കുന്നവർ ഇവരുടെ ബന്ധം വ്യക്തമാക്കുന്ന സാധുവായ തെളിവ് ഹാജരാക്കണം.
![]()
ഓയോ റൂമുകളെപ്പറ്റി ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന തെറ്റിദ്ധാരണ മാറ്റുന്നതിനും കുടുംബങ്ങൾ, വിദ്യാർത്ഥികൾ, ബിസിനസ്സ് യാത്രക്കാർ, തീർത്ഥാടകർ, തുടങ്ങിയവർക്ക് സുരക്ഷിതവും വിശ്വസനീയവുമായ താമസ സൗകര്യം നൽകുകയുമാണ് കമ്പനിയുടെ ലക്ഷ്യം.
![]()
Leave a Reply