9 വർഷമായി ഈ കുരുക്കിൽ വീണിറ്റ്.. അഖിൽ മാരാരുടെ ഭാര്യ ലക്ഷ്മി പറഞ്ഞത് കേട്ട് ഞെട്ടി ആർധകർ

സഹസംവിധായകനായി ജോലി ആരംഭിച്ച് പിന്നീട് സംവിധായകനായി മാറുകയും ബിഗ് ബോസിൽ മത്സരാർത്ഥിയായി വരികയും ചെയ്ത ഒരാളാണ് അഖിൽ മാരാർ. ഒരു താത്വിക അവലോകനം എന്ന സിനിമ സംവിധാനം ചെയ്ത മലയാളികൾക്ക് ഇടയിൽ ശ്രദ്ധനേടിയ അഖിൽ പിന്നീട്

സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും ചാനൽ ചർച്ചകളിലൂടെയും പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടി എടുക്കുകയും ചെയ്തു. അങ്ങനെ ശ്രദ്ധനേടിയിരിക്കുമ്പോഴാണ് അഖിൽ ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർത്ഥിയായി എത്തുന്നത്. ആ ഷോയെ പുച്ഛത്തോടെ കണ്ട അഖിൽ

മത്സരാർത്ഥിയായി വന്നപ്പോൾ മലയാളികൾ ആദ്യം ഒന്ന് ഞെട്ടിയിരുന്നു. പക്ഷേ ആദ്യ ആഴ്ചകളിൽ തന്നെ അഖിൽ വിജയിയായി മാറുമെന്ന് പ്രേക്ഷകർക്ക് ഏകദേശം മനസ്സിലായിരുന്നു. അത് പോലെ തന്നെ ഫിനാലെ എപ്പിസോഡ് കഴിഞ്ഞപ്പോൾ സംഭവിക്കുകയും ചെയ്തു.

റെനീഷ് റഹ്മാനെ പിന്തള്ളി അഖിൽ മാരാർ ഒന്നാം സ്ഥാനം നേടുകയും വിജയിയായി വന്ന താരത്തിന് ഗംഭീര
സ്വീകരണം ലഭിക്കുകയും ചെയ്തു. പ്രണയിച്ച് വിവാഹം കഴിച്ച ഒരാളാണ് അഖിൽ. രാജലക്ഷ്മി എന്നാണ് അഖിലിന്റെ ഭാര്യയുടെ പേര്. രണ്ട് മക്കളും ഇരുവർക്കുമുണ്ട്.

പ്രകൃതി, പ്രാർത്ഥന എന്നിങ്ങനെയാണ് അഖിലിന്റെ മക്കളുടെ പേര്. ബിഗ് ബോസിന്റെ ഒരു എപ്പിസോഡിൽ വന്ന് ഇവരും മലയാളികൾക്ക് സുപരിചിതരാണ്. ഇപ്പോഴിതാ അഖിലും രാജലക്ഷ്മിയും തമ്മിൽ വിവാഹിതരായിട്ട് ഒമ്പത് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം ഭാര്യ


സമൂഹ മാധ്യമങ്ങളിലൂടെ ഒരു രസകരമായ ക്യാപ്ഷൻ ഇട്ടുകൊണ്ട് പങ്കുവച്ചിരിക്കുകയാണ്. “ക്യാപ്ഷൻ ഒന്നും കിട്ടുന്നില്ല.. എന്തായാലും ഒമ്പത് വർഷമായി ഈ കുരുക്കിൽ വീണിട്ട്.. പ്രണയത്തിന്റെയും വഴക്കിന്റെയും ഒമ്പത് വർഷങ്ങൾ..”, രാജലക്ഷ്മി അഖിലിന് ഒപ്പമുള്ള ഒരു ഫോട്ടോയോടൊപ്പം കുറിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*