ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അരുൺ അസൂയയും പകയും മൂലമാണ് കൃത്യം നടത്തിയത് എന്ന് പോലീസ്. 39 കാരൻ ആയ പ്രവീൺ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗമാണ്. സഹ പ്രവർത്തകയായ ഐനാസിനെ വകവരുത്താൻ എത്തിയപ്പോഴാണ് പെൺകുട്ടിയുടെ ‘അമ്മ മറ്റു രണ്ടു പേരെയും കൊന്നത്.
ഞായർ രാവിലെ ഒൻപത് മണിക്ക് ബാംഗ്ലൂരിൽ നിന്നും ഐനാസിനെ ഉഡുപ്പി യിൽ ഉള്ള വീട്ടിൽ എത്തിയാണ് കൊല നടത്തിയത്. പ്രതി ആയ പ്രവീൺ നേരത്തെ മഹാരാഷ്ട്ര പോലീസ് ആയിരുന്നു. പിന്നീടാണ് എയർ ഇന്ത്യയിൽ ജോലിക്ക് കയറിയത്. ഇയാൾ വിവാഹിതനാണ് രണ്ടു കുട്ടികൾ ഉണ്ട്. ജോലിക്കിടെ ഉള്ള യാത്രയിൽ തന്നേക്കാൾ പതിനെട്ട് വയസ് ഇളവുള്ള ഐനസിനോട് പ്രവീണിന് പ്രണയം ഉണ്ടായിരുന്നു.
എന്നാൽ ഐനാസിന് അത്തരത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. യുവതി തന്റേത് മാത്രം ആയിരിക്കണം എന്നായിരുന്നു ഇയാളുടെ ചിന്ത. തന്നോട് മാത്രമേ ഐനാസ് പ്രണയം കാണിക്കാവു എന്ന സ്വഭാവം പ്രവീണിനെ ചെകുത്താൻ ആയി മാറ്റുകയായിരുന്നു. അസൂയയും പകയും അയാളെ കീഴടക്കി. മൊബൈൽ ഫോൺ ലൊക്കേഷൻ കോൾ ഡേറ്റ റെക്കോഡ് പരിശോധിച്ചാണ് ഉഡുപ്പി പോലീസ് കൊലപാതകിയെ കണ്ടുപിടിച്ചത്.