കർണാടക കനീവ് കുപ് ഡെപൂട്ടി ഡയറക്റ്ററെ വീട്ടിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി.മൈന്റ് ജിയോളജി ഡിപ്പാർട്ടമെന്റ് ഡെപൂട്ടി ഡയറ്കടർ ആയ പ്രതിമയാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്.രാത്രി എട്ടു മണിക്ക് ഡ്രൈവറാണ് പ്രതിമയെ വീട്ടിൽ കൊണ്ട് ചെന്ന് ആക്കിയത്.മകനും ഭർത്താവും പുറത്തു ആയതിനാൽ പ്രതിമ ഒറ്റക്ക് ആയിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്.
രാത്രി എട്ടര മണിക്കാണ് പ്രതിമ കൊല്ലപ്പെട്ടത് എന്നാണ് വിവരം.ഞായർ രാവിലെ വീട്ടിൽ എത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്.ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണിൽ വിളിച്ചു എങ്കിലും കിട്ടിയിരുന്നില്ല.തുടർന്ന് ആയിരുന്നു രാവിലെ പ്രതിമയുടെ വീട്ടിലേക്ക് പോയത്.
ഇദ്ദേഹം തന്നെയാണ് വിവരം പോലീസിൽ അറിയിച്ചത്.സംഭവത്തിൽ കാർ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്‌തു.സംഭവം നടന്ന വളരെ വേഗം തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു.തുടർന്ന് മൂന്നു പേരെ പോലീസ് കസ്റ്റഡി എടുത്തിരുന്നു.ഇവരെ ചോദ്യം ചെയ്തതിൽ നിന്നുമാണ് പ്രതി മുൻ ഡ്രൈവറാണ് എന്ന് മനസിലാക്കിയത്.
കഴുത്തു ഞെരിച്ചും കഴുത്തു കുത്തിയുമാണ് കൊലപ്പെടുത്തിയത് എന്ന് പോലീസ് പറഞ്ഞു.ഇയാളെ കൂടുതൽ ചോദ്യം ചെയ്യുന്നതിന് ആയി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങും.കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന ഇയാളെ കഴിഞ്ഞ ആഴ്ച പിരിച്ചു വിട്ടിരുന്നു.
ഔദോഹികമായ പല നിർണായക വിവരവും മറ്റും ഇയാൾ ചോർത്തുന്നുണ്ട് എന്ന് ശ്രദ്ധയിൽ പെട്ടപ്പോൾ പ്രതിമ ഇയാളെ ചോദ്യം ചെയ്തിരുന്നു.ഇത്തരം പ്രവർത്തി വീണ്ടും തുടർന്നപ്പോഴാണ് ഇയാളെ ജോലിയിൽ നിന്നും പിരിച്ചു വിട്ടത്.ഇതിന്റെ പകയിലാണ് കൊല നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.
കടപ്പാട്