30 സെക്കൻഡ് റീൽസ് ചെയ്യാൻ 2 ലക്ഷം രൂപയും, വിമാന ടിക്കറ്റും ചോദിച്ചു; അമലാ ഷാജിക്കെതിരെ നടൻ പിരിയൻ.. ചോദിച്ചതിൽ എന്താണ് തെറ്റ് എന്ന് അമലയുടെ ആരാധകർ.. സൌത്ത് ഇന്ത്യ മുഴുവനും ഫാൻസ് ഉള്ള ആളാണ് അമല

in post

മലയാളി താരം അമലാ ഷാജിക്കെതിരെ തമിഴ് സിനിമാ നടനും സംവിധായകനുമായ പിരിയൻ. വെറും 30 സെക്കൻഡുള്ള സിനിമയുടെ പ്രമോഷനുവേണ്ടി അമലാ ഷാജി 2 ലക്ഷം രൂപ ചോദിച്ചെന്നാണ് പിരിയൻ പറയുന്നത്. കൂടാതെ വിമാന ടിക്കറ്റും ചോദിച്ചെന്നും പിരിയൻ പറയുന്നുണ്ട്.

പിരിയൻ നായകനായെത്തി സംവിധാനം ചെയ്യുന്ന അരണം എന്ന സിനിമയുടെ പത്ര സമ്മേളനത്തിലായിരുന്നു ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘ഒരു സിനിമ സംവിധാനം ചെയ്ത് അത് പുറത്തു കൊണ്ടു വരാനുള്ള കഷ്ടപ്പാടിനെ കുറിച്ച് ആരും പറയാറില്ല. എവിടെ തൊട്ടാലും പൈസയാണ്.

ഇന്‍സ്റ്റഗ്രാമില്‍ രണ്ട് നിമിഷം നൃത്തം ചെയ്യുന്ന കേരളത്തിലെ ഒരു പെണ്‍കുട്ടി ചോദിക്കുന്നത് അമ്പതിനായിരം രൂപയാണ്. അത്, വേറാരും അല്ല അമലാ ഷാജിയാണ്. നായികയ്‌ക്ക് പോലും ഇവിടെ ശമ്പളം കൊടുക്കാനില്ല. അപ്പോഴാണ് വീണ്ടും രണ്ട് സെക്കന്‍ഡിന് അമ്പതിനായിരം ചോദിക്കുന്നത്.

കേരളത്തില്‍ ഉളള പെണ്‍കുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാന്‍ ചോദിച്ചു. 30 സെക്കന്‍ഡ് റീല്‍സ് സര്‍ എന്ന് പറഞ്ഞു. 30 സെക്കന്‍ഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ല കാര്യങ്ങള്‍ക്ക് ഉപകരിക്കുമെന്ന്

ഞാന്‍ പറഞ്ഞു. വിമാന ടിക്കറ്റ് വരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങി പോയി. ഞാന്‍ പോലും ഫ്‌ലൈറ്റില്‍ പോകാറില്ല, എന്തിനാണ് നിങ്ങളെ ഫ്‌ലൈറ്റില്‍ കൊണ്ടു വരുന്നതെന്നും ചോദിച്ചിരുന്നു. ഇവരൊക്കെ എന്താണ് ധരിച്ചു വച്ചിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം അല്ല ലോകം.

എത്രയോ നല്ല സിനിമാ മാസികകളില്‍ എന്റെ അഭിമുഖം വന്നിട്ടുണ്ട്. അവരൊക്കെ എത്ര നല്ല രീതിയിലാണ് അത് എഴുതിയിരുന്നത്. അങ്ങനെയുള്ള ആളുകള്‍ ജീവിച്ചിരുന്ന കാലത്താണ് എവിടെയോ ഇരുന്ന് പത്ത് ലക്ഷം തരൂ, ഇരുപത് ലക്ഷം തരൂ എന്നൊക്കെ പറയുന്നത്.’ പിരിയന്‍ പറഞ്ഞു.

ALSO READ ലിയോ വരുന്നതോടെ കണ്ണൂര്‍ സ്‌ക്വാഡിന്റെ കാര്യത്തില്‍ തീരുമാനമാകും; നൂറ് കോടി കളക്ഷനായി മമ്മൂട്ടി ഇനിയും കാത്തിരിക്കണം. ഒരു കൂട്ടർ പറയുന്ന കാര്യങ്ങൾ ഇങ്ങനെ

Leave a Reply

Your email address will not be published.

*