നടൻ മനോജ് കുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,ഈ നിഷ്കളങ്കരായ സാധു മൃഗങ്ങളേ എത്ര വേണമെങ്കിലും സ്നേഹ വാത്സല്യങ്ങളോടെ ചേർത്തു പിടിച്ചോളു സുരേഷേട്ടാ …. അവർ ഒരിയ്ക്കലും അങ്ങയേ ആക്രമിക്കില ….
കാരണം , ഇന്നീ സമൂഹത്തിൽ “മനുഷ്യത്വം” എന്ന മഹനീയ വാക്ക് ഇവർക്കാണ് ഇണങ്ങുന്നത് …. എന്റെ ജഡം പട്ടടയിൽ വച്ച് അത് കത്തി തീർന്നാലും … അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പോന്നുമോൾ ലക്ഷ്മി കുട്ടിയേ ,
ഓർത്ത് വേദനിക്കും ” എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചിൽ മറക്കാൻ പറ്റുന്നില്ല ….” 30 വയസ്സുള്ള പെൺ കുട്ടികളേ കാണുമ്പോൾ അവരേ വാരി പുണർന്ന് അവരുടെ മണം എനിക്കാസ്വദിക്കണം ….കാരണം, എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കിൽ അവൾക്ക്
ഈ പ്രായമാണ് ” എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല സുരേഷേട്ടാ …. ഒരു കാര്യം മാത്രം ചേട്ടൻ ഇപ്പോൾ ചിന്തിച്ചാൽ മതി …. ചേട്ടന്റെ പൊന്നു മോൾ ലക്ഷ്മിയായ് സ്വയം മനസ്സിൽ കണ്ട് പിതൃ വാത്സല്യത്തോടെ ,
അങ്ങ് ചേർത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷ കണക്കിന് പെൺകുട്ടികൾ ഈ ലോകത്തുണ്ട് …. അതു പോരേ സുരേഷേട്ടന് …. അച്ഛനേയും ആങ്ങളയേയും മോനേയും ” തിരിച്ചറിയുന്ന ” പ്രബുദ്ധരായ മലയാളത്തിന്റെ

മഹിളാ രത്നങ്ങൾ ആവോളം അങ്ങയോടൊപ്പം ഉണ്ട് …. ഒറ്റ കാര്യത്തിൽ അങ്ങ് ആശ്വസിച്ചോളു ….”ഊർവ്വശി ശാപം ഉപകാരം ” 💪(അതെന്താണെന്ന് സുരേഷേട്ടന് ഭാവിയിൽ അറിയാൻ കഴിയും 🔥)മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്ക് എന്നും പരീക്ഷണങ്ങളേ നേരിടേണ്ടി വരും …

പക്ഷെ, അവസാനം നന്മ വിജയിക്കും … “സത്യമേവ ജയതേ” …..NB : ഇത് വായിക്കുന്ന പ്രിയ പ്പെട്ടവരോട് ഒരു വാക്ക് ….. സുരേഷ് ഗോപി എന്നു പറയുന്ന നടനോ BJP നേതാവിനോ അല്ല എന്റെ ഈ ഐക്യദാർഡ്യം …. പകരം , സുരേഷ് ഗോപി എന്ന് പറയുന്ന , മനസ്സിൽ എന്നും

സത്യവും ധർമ്മവും നന്മയും അലിവും സ്നേഹവും ആവോളം സൂക്ഷിക്കുന്ന നിഷ്കളങ്കനായ ഒരു മനുഷ്യ സ്നേഹിയോട് …. ❤️❤️❤️❤️❤️സ്നേഹ പൂർവ്വം മനോജും ബീനയും കുടുംബവും.എന്നാണ് മനോജ് കുമാർ തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .