12 വർഷത്തിനിടെ 2 ലീവ് മാത്രം സഹോദരന് ഐഎഎസ് കിട്ടിയതോടെ ശരാശരി വിദ്യാർത്ഥിയിൽ നിന്നും ഐഎഎസ് മോഹിയിലേക്ക് പത്തനംതിട്ടയുടെ കളക്ടർ ബ്രോ പിബി നൂഹ് ഐഎഎസിന്റെ വിജയഗാഥ ഇങ്ങനെയാണ് ഈ വിശ്വാസ്യതയ്ക്ക് കാരണങ്ങൾ ഏറെയാണ് ഇതാ ഇന്ന് നടന്നൊരു സംഭവം

കോന്നി എംഎൽഎ കെയു ജനീഷ് കുമാർ കോന്നി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കിയ കൈത്താങ്ങ് പദ്ധതിയെ പറ്റി പഠിക്കാനും മനസ്സിലാക്കാനും ജില്ലാ കളക്ടർ പിബി നൂഹ് എംഎൽഎ ഓഫീസിലെത്തി. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടർന്ന് വീടിനുള്ളിലിരിക്കുന്ന ആളുകൾക്ക് ടെലഫോണിൽ ആവശ്യപ്പെട്ടാൽ നിത്യോപയോഗ സാധനങ്ങൾ, മരുന്ന്, ഭക്ഷണം തുടങ്ങിയവ വോളന്റിയർമാർ മുഖേന വീടുകളിൽ എത്തിച്ചു നല്കുന്നതിന് എംൽഎ നടപ്പിലാക്കിയ പദ്ധതിയാണ് കൈത്താങ്ങ്.

നിയന്ത്രണങ്ങളുടെ ഭാഗമായി ജനങ്ങൾക്ക് പുറത്തേക്ക് വരാതിരിക്കാൻ ഈ പദ്ധതി വളരെയധികം സഹായകമായി എന്ന വിലയിരുത്തലിനെ തുടർന്നാണ് പദ്ധതിയെ സംബന്ധിച്ച് മനസ്സിലാക്കാൻ കളക്ടർ എത്തിയത്. എംഎൽഎ ഓഫീസിൽ കളക്ടർ എത്തിയപ്പോൾ എംഎൽഎയും വോളൻറിയർമാരും ഭക്ഷണ സാധനങ്ങളുമായി ആവണിപ്പാറ പട്ടികവർഗ്ഗ കോളനിയിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കോളനിയിൽ ഭക്ഷണ സാധനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നതായി പ്രദേശത്തെ പഞ്ചായത്തംഗം പിസിന്ധു എംഎൽഎയുടെ ഹെൽപ്പ് ഡസ്‌കിലേക്ക് വിളിച്ചറിയിച്ചതിനെ തുടർന്നാണ് എംഎൽഎ ഭക്ഷണ കിറ്റുമായി വോളന്റിയർ മാർക്കൊപ്പം പോകാൻ തയ്യാറായത്. വിവരം അറിഞ്ഞപ്പോൾ തന്നെ എംഎൽഎയ്‌ക്കൊപ്പം ആവണിപ്പാറയ്ക്ക് വരുകയാണെന്ന് കളക്ടറും അറിയിച്ചു.

തുടർന്ന് എംഎൽഎയും, കളക്ടറും, വോളന്റിയർമാരും പതിനൊന്നു മണിയോടെ കോന്നിയിൽ നിന്ന് ഭക്ഷ്യ സാധനങ്ങളുമായി ആവണിപ്പാറയ്ക്ക് തിരിച്ചു. അരുവാപ്പുലം പഞ്ചായത്തിലെ 5ാം വാർഡായ ആവണിപ്പാറ വനത്തിനുളളിലെ ട്രൈബൽ സെറ്റിൽമെന്റാണ്. 37 കുടുംബങ്ങളാണ് കോളനിയിൽ ഉള്ളത്. അച്ചൻകോവിൽ ആറ് കടന്ന് വനത്തിലൂടെ നടന്നു മാത്രമേ കോളനിയിൽ എത്താൻ കഴിയുകയുള്ളു.

എംഎൽഎയും, കളക്ടറും, ഉദ്യോഗസ്ഥരും,വോളന്റിയർമാരും ഭക്ഷണ ചുമടുമായാണ് കോളനിയിലേക്ക് നടന്നത്. കോളനിയിലെ മുപ്പത്തി ഏഴ് വീടുകളിലും സംഘം ഭക്ഷണം എത്തിച്ചു. ചില വീടുകളിൽ കുട്ടികൾക്ക് പനി ബാധ ഉള്ളതായി പറഞ്ഞതിനെ തുടർന്ന് മെഡിൽ ടീമിനെ വരുത്തി പരിശോധന നടത്തി. ആവശ്യമായ മരുന്നും വിതരണം ചെയ്തു.

ആരാണ് പത്തനംതിട്ട കളക്ടർ പി വി നൂഹ് എല്ലാവരും അറിഞ്ഞിരിക്കണം

പ്രളയകാലത്തും ഇപ്പോൾ കൊറോണയും ഏറെ നാശം വിതച്ച ജില്ലയാണ് പത്തനംതിട്ട. ഈ ദുരന്തസമയങ്ങളിലെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ച് ജില്ലാ ഭരണകൂടവും കളക്ടർ പിബി നൂഹും ജനങ്ങൾക്ക് ആശ്വാസമേകി എല്ലാ പ്രവർത്തനങ്ങളുടേയും മുന്നിലുണ്ട്. പത്തനംതിട്ടയുടെ സ്വന്തം കളക്ടർ ബ്രോ ആയി മാറിയ പിബി നൂഹ് ഇത്രമാത്രം സാധാരണക്കാരായ ജനങ്ങൾക്കൊപ്പം നിലനിൽക്കുന്നതിന് പിന്നിൽ അദ്ദേഹം കടന്നുവന്ന കല്ലുംമുള്ളും നിറഞ്ഞ അനുഭവങ്ങൾ കൂടി കാരണമാണ്. ശരാശരി വിദ്യാർത്ഥിയിൽ നിന്നും ഐഎഎസ് നേടി രാജ്യത്തെ തന്നെ എണ്ണം പറഞ്ഞ മിടുക്കരുടെ കൂട്ടത്തിലേക്ക് പിബി നൂഹ് എത്തിയത് സ്വന്തം പ്രയത്‌നം കൊണ്ടുതന്നെയാണ്.
പത്തനംതിട്ട ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചതു മുതൽ ജില്ലാ കളക്ട്രേറ്റിൽ 24 മണിക്കൂറും കർമനിരതനായിരിക്കുന്ന പിബി നൂഹ് ഐഎഎസിനോട് ജനങ്ങൾക്കും കടപ്പാട് മാത്രമെയുള്ളൂ.
ചെറിയൊരു കടയിൽ നിന്നുള്ള വരുമാനം കൊണ്ട് പിബി നൂഹ് എന്ന ഏഴാമൻ ഉൾപ്പടെ എട്ട് മക്കളേയും നല്ലരീതിയിൽ പഠിപ്പിക്കണമെന്ന് ആഗ്രഹിച്ച ഉപ്പയുടേയും ഉമ്മ മീരാവുമ്മയുടേയും നിശ്ചയദാർഢ്യത്തിന് ഐഎഎസ് തന്നെ എത്തിപ്പിടിച്ചാണ് രണ്ട് മക്കൾ കടപ്പാട് വീട്ടിയത്. നാട്ടിലെ സർക്കാർ സ്‌കൂളിലായിരുന്നു പത്തുവരെ നൂഹിന്റെ വിദ്യാഭ്യാസം. ശേഷം, പെരുമ്പാവൂരിനടുത്തുള്ള ജയകേരളം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് പ്ലസ്ടു പാസായത്. പ്ലസ്ടു വരെ പഠിച്ച 12 വർഷത്തിനിടയിൽ ആകെ രണ്ടേ രണ്ടു ദിവസം മാത്രമേ താൻ ആബ്‌സന്റ് ആയിട്ടുള്ളൂവെന്ന് പിബി നൂഹ് ഓർത്തെടുക്കുന്നു. ആറാം ക്ലാസിൽ പഠിക്കുന്ന കാലത്ത് ഗ്രാൻഡ് മദർ മരിക്കുമ്പോഴും പ്ലസ് വണ്ണിനു പഠിക്കുന്ന കാലത്ത് ഗ്രാൻഡ് ഫാദർ മരിക്കുമ്പോഴും.

 

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് മിക്ക കുട്ടികളെയും പോലെ ഡോക്ടറാകുക എന്ന സ്വപ്‌നം കണ്ട് എൻട്രൻസ് പരീക്ഷ എഴുതിയ നൂഹിന് പക്ഷെ, ഒടുവിൽ അഗ്രികൾചർ പഠനത്തിലെത്തി ചേരേണ്ടി വന്നു. അതിന്റെ സാധ്യതകൾ അറിയാതിരുന്ന നൂഹിന് പിന്നീട് നിരാശയായിരുന്നു സംഭവിച്ചത്. എന്നാൽ, ഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോഴാണ് ചേട്ടൻ പിബി സലിമിന് ഐഎഎസ് കിട്ടിയതോടെ കാഴ്ചപ്പാടെല്ലാം കീഴ്‌മേൽ മറിഞ്ഞു. ചേട്ടന്മാരെല്ലാം മികച്ച വിദ്യാർത്ഥികളായിരുന്നുവെങ്കിലും സ്‌കൂളിലെ ആവറേജ് സ്റ്റുഡന്റ് ആയിരുന്നതിനാൽ ഐഎഎസിനെ കുറിച്ച് അതുവരെ താൻ ചിന്തിച്ചിരുന്നില്ലെന്ന് നൂഹ് പറയുന്നു. എങ്കിലും കുടുംബത്തിൽ ഒരാൾക്ക് ഐഎഎസ് ലഭിച്ചപ്പോൾ അതിനു സഹായിച്ച കുറച്ച് ജീനുകൾ തനിക്കുമുണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ചു. അഗ്രികൾചർ പഠനത്തിനു ശേഷമാണ് ഐഎഎസ് എന്നു തീരുമാനിക്കുന്നത്.
പിന്നീട് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ച് നടത്തിയ പിജി എൻട്രൻസ് പരീക്ഷയിൽ വിജയിച്ച് ബംഗളൂരുവിലെ യൂണിവേഴ്‌സിറ്റി ഓഫ് അഗ്രികൾചറൽ സയൻസിൽ പഠിക്കാൻ ചേർന്നു. പിന്നീട് പിഎച്ച്ഡിക്കായി ഡൽഹിയിലേക്കു പോയി. 2011ൽ ഐഎഫ്എസ് (ഇന്ത്യൻ ഫോറസ്റ്റ് സർവീസ്) പരീക്ഷയിൽ വിജയിച്ചതോടെ ഐഎഎസ് എന്ന സ്വപ്‌നം കൈയ്യെത്തും ദൂരത്തെത്തി. ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷനൽ ഫോറസ്റ്റ് അക്കാദമിയിൽ (ഐജിഎൻഎഫ്എ) ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് ട്രെയ്‌നിങ്ങിൽ ആയിരിക്കുമ്പോഴാണ് ഒരിക്കൽ കൂടി സിവിൽ സർവീസ് എഴുതിയത്. അങ്ങനെ 2012 ൽ 43-ാം റാങ്ക് നേടി ഐഎഎസിലേക്ക്. ഇപ്പോൾ ആരും പ്രശംസിക്കുന്ന മികച്ച ഭരണനേതൃത്വത്തിന് ഉടമയായി പത്തനംതിട്ട ജില്ലാ കളക്ടർ പോസ്റ്റിലും. കൊടുക്കാം ഈ നല്ല മനസ്സിന് ഹൃദയത്തിൽ നിന്നുമൊരു സല്യൂട്ട്

 

LEAVE A REPLY