20 കാരിയായ യുവതിയ്ക്ക് ദാരുണാന്ത്യം.. ഭാര്യ ഫോണിൽ മറ്റൊരാളുമായി നടത്തിയ സംഭാഷണം ഭാര്യ അറിയാതെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത റെക്കോർഡർ വഴി ഭർത്താവ് കേട്ടിരുന്നു..

in post

വീട്ടുകാരറിയാതെ വിവാഹിതയായ കോളേജ് വിദ്യാർത്ഥിനിയെ മറ്റൊരു പ്രണയമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഭർത്താവ് കൊ, ലപ്പെടുത്തി. സേലം ജില്ലയിലെ ജലകണ്ഠപുരം സ്വദേശിയായ നെയ്‌ത്ത്‌ തൊഴിലാളി കേശവരാജിന്റെ മകൾ 20 കാരിയായ കോകിലവാണിയും 22 കാരനായ മുരളീകൃഷ്ണയും രണ്ടുവർഷം മുമ്പ് സേലം പ്രൈവറ്റ് നഴ്‌സിംഗ് കോളേജിൽ നാല് വർഷം പഠിച്ചിരുന്നു.

ഇവിടെ വച്ച് അവർ പ്രണയിതരായി. തങ്ങളുടെ ബന്ധം പെൺകുട്ടി വീട്ടിൽ അറിയിച്ചു. എന്നാൽ വീട്ടുകാർ ഇവരുടെ ബന്ധത്തിന് സമ്മതിച്ചില്ല. മുരളീകൃഷ്ണന് വിവാഹം കഴിച്ചു കൊടുക്കില്ല എന്ന് തീർത്ത് പറഞ്ഞു. ഇത് കേട്ട കോകിലവാണി ഭക്ഷണം പോലും കഴിക്കാതെ ദിവസങ്ങളോളം കഴിച്ചുകൂട്ടി. ഒടുവിൽ വീട്ടുകാർ അറിയാതെ വിവാഹം കഴിക്കാം എന്ന് മുരളീകൃഷ്ണൻ പറഞ്ഞു.

അങ്ങനെ ഇവർ വിവാഹിതരായി. കോകിലവാണി വിവാഹം വീട്ടുകാരിൽ നിന്ന് മറച്ചുവച്ചു. അതേ സമയം മുരളീകൃഷ്ണൻ ബെംഗളൂരുവിലെ വീട്ടിലേക്കും പോയി. ഇടയ്ക്ക് മുരളീകൃഷ്ണന് നാട്ടിൽ വരുകയും ബന്ധം തുടരുകയും ചെയ്തു. ഇതൊന്നും വീട്ടുകാരെ അറിയിക്കാതെ കോകിലവാണി കോളേജിൽ പോയി തുടങ്ങി.

പിന്നീട് കോളജിലെ ഒരു സുഹൃത്തുമായി കോകിലവാണി നടത്തിയ സംഭാഷണം മുരളീകൃഷ്ണൻ കേട്ടതോടെ ഇവർ തമ്മിൽ വഴക്കുണ്ടായി. ഭാര്യ ഫോണിൽ മറ്റൊരാളുമായി നടത്തിയ സംഭാഷണം ഭാര്യ അറിയാതെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത റെക്കോർഡർ വഴി മുരളീകൃഷ്ണൻ കേട്ടിരുന്നു എന്നും അതിനാൽ കോഗിലവാണിയോട് ദേഷ്യം വരികയും ചെയ്തു എന്നും മുരളീകൃഷ്ണൻ മൊഴി നൽകി.

കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ നിന്ന് ബൈക്കിൽ വന്ന മുരളീകൃഷ്ണൻ കോളേജിലെത്തി, കോകിലവാണിയെയും കൂട്ടി സംസാരിക്കാൻ എന്ന് പറഞ്ഞു അടുത്തുള്ള ഒരു കാട്ടിലേക്ക് കൂട്ടികൊണ്ടു പോയി. അവിടെ ഒരു ക്ഷേത്രത്തിന് അടുത്ത് ഇരുന്ന് സംസാരിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് മുരളീകൃഷ്ണൻ കോഗിലവാണിയുടെ കഴുത്തിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.

ബോധരഹിതനായി കിടന്ന കോകിലവാണിയെ കല്ലുകൊണ്ട് തലയിൽ ഇടിച്ചു കൊ, ലപ്പെടുത്തുകയും ബാഗിൽ സൂക്ഷിച്ച പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. പെൺകുട്ടി ജീവനറ്റ് കിടക്കുന്നതു കണ്ട അതിലെ പോയ ആളുകളാണ് സംഭവം പോലീസിൽ അറിയിച്ചത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മുരളീകൃഷ്ണനെ ഇന്നലെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാൾ സംഭവിച്ച കാര്യങ്ങൾ വിശദമാക്കുകയും കുറ്റം ഏറ്റു പറയുകയും ചെയ്തു. മകൾ വിവാഹിതയായിരുന്നെന്നും, മകളുടെ ജീവൻ നഷ്ടപ്പെട്ടെന്നും അറിഞ്ഞ കോകിലവാണിയുടെ മാതാപിതാക്കൾ മാനസികമായി തകർന്ന അവസ്ഥയിലാണ്.

ALSO READ പാതിവഴിയിൽ മുടങ്ങിപ്പോയ പഠനം തുടരും...പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതാൻ ഇന്ദ്രൻസ്.. മറ്റുള്ളവര്ക്കും ഇത് വലിയ ഒരു പ്രചോദനമാവും എന്ന കാര്യത്തിൽ സംശയമില്ല.. read more ..

Leave a Reply

Your email address will not be published.

*