
മറ്റുള്ളവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയാണ് ജീവിത സൗന്ദര്യം പലപ്പോഴും നമ്മെ പഠിപ്പിക്കുന്നത്.സ്വന്തം ജീവിതത്തിൽ വളരെ നിസാരം എന്ന് തോന്നുന്ന കാര്യത്തിലൂടെ ആകും അത് സാധ്യമാക്കാൻ ആകുക.ഇത്തരത്തിൽ ഒരു വീഡിയോ ക്ലിപ്പാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ ആകുന്നത്.കൊളമ്പിയയിലെ എബിജിക്കോയിലെ സ്‌കൂൾ
വിദ്യാർത്ഥി ആയ എട്ടു വയസുകാരൻ ഡേവിഡിന്റെ ജന്മ ദിന ആഘോഷമാണ് വീഡിയോയിൽ ഉള്ളത്.ഇത്രെയും കാലത്തിന് ഇടയിൽ ഒരിക്കൽ പോലും ജന്മ ദിനം ആഘോഷിക്കാൻ അവനു അവസരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. സാമ്പത്തികം ആയി അത്രേ നല്ല നിലയിൽ അല്ലാത്ത അവന്റെ കുടുംബത്തിന് ജന്മ ദിന ആഘോഷം നടത്താൻ ഉള്ള ശേഷി ഉണ്ടായിരുന്നില്ല.
എട്ടു വയസുകാരൻ ഉൾപ്പെടെ നാല് കുട്ടികളെ വളർത്തേണ്ട ഉത്തരവാദിത്യം അവരുടെ അമ്മയുടെ ചുമലിൽ ആയിരുന്നു.ഈ അവസ്ഥ മനസിലാക്കിയ ഡേവിഡിന്റെ ടീച്ചർ അവന്റെ എട്ടാം ജന്മ ദിനം വലിയ ആഘോഷം ആക്കി മാറ്റണം എന്ന് തീരുമാനിച്ചു.ഒരു സുഹ്യത്തിന് ഒപ്പം ചേർന്ന് കൊണ്ടാണ് അദ്ധ്യാപിക വേണ്ടതെല്ലാം സംഘടിപ്പിച്ചത്. അധ്യാപികയുടെ നേത്യത്വത്തിൽ
ക്‌ളാസിലെ വിദ്യാർത്ഥികൾ എല്ലാം ചേർന്ന് ഡേവിഡിന് വേണ്ടി അവൻ ഒട്ടും പ്രതീക്ഷിക്കാത്ത ജന്മ ദിന ആഘോഷം സങ്കടിപ്പിക്കുകയായിരുന്നു.ക്‌ളാസിലേക്ക് കയറി വന്ന അവനെ പാട്ട് പാടി ആശംസകൾ അറിയിച് ആനയിക്കുന്ന സഹപാടികളെ കണ്ടപ്പോൾ എട്ടു വയസുകാരന്റെ മുഖത്ത് കണ്ട സന്തോഷം പറഞ്ഞു അറിയിക്കാൻ ആവാത്തത് ആയിരുന്നു.
Leave a Reply