Connect with us

Daily News

തന്റെ ജീവിതത്തിൽ അപ്രത്യക്ഷമായി എത്തിയ വീഴ്ചകൾ ഒരു മനുഷ്യനേ നേർരേഖയിൽ നടത്തുവാൻ തുടങ്ങിയിരിക്കുന്നു.. തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു! വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം

Published

on









വിവാദങ്ങൾക്കൊടുവിൽ നടി വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തി ഷൈൻ ടോം ചാക്കോ. തന്റെ പുതിയ സിനിമ ‘സൂത്രവാക്യം’ത്തിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ മാപ്പ് പറച്ചിൽ. ത്രവാക്യം സിനിമയുടെ







ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായിരുന്നു. ഇരുവരു0 വിവാദങ്ങൾക്ക് ശേഷം ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് സൂത്രവാക്യം’ത്തിന്റെ പ്രമോഷൻ. വിൻസി അലോഷ്യസിനോട് പരസ്യമായി ഇപ്പോൾ






മാപ്പ് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വാർത്ത സമ്മേളനത്തിൽ ഷൈൻ പറഞ്ഞു. ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.







അതേസമയം താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമെന്നും വിൻസി വ്യക്തമാക്കി. പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.







Advertisement
Advertisement

Trending