
മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്താൻ ഒരുപാട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് തിളങ്ങണം എന്നില്ല. ഒന്ന് രണ്ട് സിനിമകളിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിച്ചു മലയാള സിനിമ പ്രേമികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഒരുപാട് കലാകാരന്മാരും
കലാകാരികളും ഉണ്ട്. ചുരുക്കം ചില വർഷങ്ങളിൽ മാത്രം മലയാള സിനിമാ ലോകത്ത് സജീവമായി നിലകൊണ്ട് പിന്നീട് മലയാളത്തിലെ എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായി മാറിയവരും ഉണ്ട്. സംയുക്ത വർമ ഒക്കെ ഇതിനുദാഹരണമാണ്. അതേ രീതിയിൽ തന്നെ തന്റെ പതിനാറാം വയസ്സിൽ മികച്ച നടിക്കുള്ള ദേശീയ
പുരസ്കാരം നേടി ഇരുപത്തിരണ്ടാം വയസ്സിൽ നമ്മെ വിട്ടു പോയ മോനിഷ ഇപ്പോഴും മനസ്സിൽ തങ്ങി നിൽക്കുകയാണ്. ഇതേ രീതിയിൽ കേവലമൊരു സിനിമയിൽ അഭിനയിച്ചുകൊണ്ട് മലയാള സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയ താരമാണ് ഫെമിന ജോർജ്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ മികച്ച
പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചു. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരമിപ്പോൾ തിളങ്ങി നിൽക്കുകയാണ്. മോഡൽ രംഗത്തും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം അവകൾ ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്.
ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടലും കിടിലൻ ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ പല ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയിരിക്കുന്നത്.
മാസ്സ് ലുക്കിലാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. ചുവപ്പിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ഇൻസ്റ്റാഗ്രാമിൽ 2 ലക്ഷത്തിനടുത്ത് ആരാധകരുള്ള താരത്തിന്റെ ഫോട്ടോ വൈറലായിരിക്കുകയാണ്. കഴിഞ്ഞ വർഷം മലയാള സിനിമാ ലോകത്ത്
പുതിയൊരു തരംഗം സൃഷ്ടിച്ചുകൊണ്ട് പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. ബാസിൽ ജോസഫ് സംവിധാനം ചെയ്തു ടോവിനോ നായകനായി പുറത്തിറങ്ങിയ മിന്നൽ മുരളി എന്ന സിനിമയിൽ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. താരത്തിന്റെ ഈ കഥാപാത്രത്തിന് നിറഞ്ഞ കയ്യടിയാണ് പ്രേക്ഷകർ നൽകിയത്.
Leave a Reply