
കത്തിന്റെ വിട. ചിക്കാഗോയിൽ നിന്നുള്ള ഡൊറോത്തി ഹോഫ്നർ എന്ന വനിതയാണ് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 13,500 അടി ഉയരെ നിന്ന് സ്കൈഡൈവ് ചെയ്തത്. സ്കൈഡൈവ് ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന റെക്കോർഡ് സ്വന്തമാക്കി ഒരാഴ്ചയ്ക്കുള്ളിലാണ് ഡൊറോത്തിയുടെ വിയോഗം.
അഭിനന്ദനങ്ങൾ അവസാനിച്ചിരുന്നില്ല, എന്നാൽ തിങ്കളാഴ്ച രാവിലെ ഡൊറോത്തി ഉറക്കമുണർന്നില്ല. അവർ ഉറക്കത്തിൽ സമാധാനമായി മരിക്കുകയായിരുന്നെന്ന് മുത്തശ്ശിയുടെ സുഹൃത്തായ ജോ കോണൻ പറഞ്ഞു.
100–ാം വയസ്സിലാണ് ഡൊറോത്തി ആദ്യമായി സ്കൈഡൈവ് ചെയ്യുന്നത്.
അന്ന് ചാടാൻ ഒന്ന് അറച്ചു പോയെങ്കിലും രണ്ടാമത്തെ തവണ വലിയ ആവേശത്തിലായിരുന്നു. ലോക റെക്കോർഡ് എന്ന സ്വപ്നവും മനസ്സിലുണ്ടായിരുന്നതുകൊണ്ടാവാം ആ ചാട്ടത്തിന് വല്ലാത്തൊരു ഊർജമായിരുന്നു.
ഏഴ് മിനിറ്റ് ആകാശത്ത് പറന്നതിനു ശേഷം തിരിച്ചിറങ്ങിയ ഡൊറോത്തി ഹോഫ്നർ പറഞ്ഞത് പ്രായം വെറും സംഖ്യ മാത്രമാണ് എന്നാണ്. ഒരുപാട് പേർക്ക് പ്രചേദനം നൽകിക്കൊണ്ടാണ് ഡൊറോത്തി ഹോഫ്നർ എന്ന വനിത ഈ ലോകത്തിനു വിട പറഞ്ഞത്.
Leave a Reply