തെന്നിന്ത്യൻ സുന്ദരി തമന്ന ഭാട്ടിയയുടെ പതിനെട്ടുകാരിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ‘ചന്ദ് സാ റോഷൻ ചെഹ്‌റ’ എന്ന ഹിന്ദി സിനിമയുടെ റിലീസിനോടനുബന്ധിച്ചുള്ള വീഡിയോയാണിത്.
തമന്നയുടെ ആദ്യ ചിത്രം 2005-ൽ പുറത്തിറങ്ങി. 15-ാം വയസ്സിലാണ് തമന്ന അഭിനയരംഗത്തേക്ക് എത്തുന്നത്. ഈ സിനിമയിൽ അഭിനയിക്കുന്നതിനിടയിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണെന്ന് തമന്ന പറയുന്നത് വീഡിയോയിൽ കാണാം.
“ഞാനിപ്പോൾ സ്‌കൂളിൽ പഠിക്കുന്നു. 2005ൽ പത്താം ക്ലാസ് പരീക്ഷ എഴുതും. പരീക്ഷയ്ക്ക് പഠിക്കുകയാണ്. സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ എനിക്ക് പതിമൂന്നര വയസ്സായിരുന്നു. ഇപ്പോൾ പത്താം ക്ലാസ് പൂർത്തിയാകാൻ പോകുന്നു. ”- തമന്ന വീഡിയോയിൽ പറയുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയത്. ഈ പ്രായത്തിലും ഇത്രയും പക്വമായ ശബ്ദം എന്നാണ് ആരോ കമന്റ് ചെയ്തത്. അവൾക്ക് 15 വയസ്സ് കാണില്ലെന്നും 21 വയസ്സ് കാണുമെന്നും ചിലർ അഭിപ്രായപ്പെട്ടിരുന്നു.
