ഹൃതിക് റോഷനുമായി ലിപ്‌ലോക്ക്, ലഭിച്ചത് ലീഗൽ നോട്ടീസടക്കമുള്ള മുന്നറിയിപ്പുകൾ, അന്ന് പേടിച്ചത് പോലെ സംഭവിക്കുകയും ചെയ്തു: ഐശ്വര്യ റായ്

ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീകളിൽ ഒരാളാണ് ഐശ്വര്യ റായ് ബച്ചൻ. അത് അവളുടെ വ്യക്തിജീവിതത്തിലായാലും ഔദ്യോഗിക ജീവിതത്തിലായാലും ഐശ്വര്യ തന്റെ അഭിപ്രായം പറയുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാറില്ല. അതുകൊണ്ട് തന്നെ താരത്തിന്റെ പല സവിശേഷതകളും ചർച്ചയാകുന്നുണ്ട്.

ഹൃത്വക് റോഷനുമൊത്തുള്ള ഒരു ചുംബന രംഗത്തെ തുടർന്നുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് ഐശ്വര്യ ഒരു പഴയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ഡെയ്‌ലി മെയിലിന് നൽകിയ പഴയ അഭിമുഖത്തിൽ, ‘ധൂം 2’ ലെ ഹൃത്വിക് റോഷനുമൊത്തുള്ള ചുംബന രംഗത്തെക്കുറിച്ച് ഐശ്വര്യ റായ് തുറന്നുപറഞ്ഞു. ചുംബന രംഗത്തിന് വക്കീൽ നോട്ടീസ് ലഭിച്ചിട്ടുണ്ടെന്ന് ഐശ്വര്യ പറയുന്നു.

ഇതിന് പുറമെ ആരാധകരുടെ വിമർശനം വലിയ രീതിയിൽ ഏറ്റുവാങ്ങേണ്ടി വന്നെന്നും താരം പറയുന്നു. സിനിമയിലെ ആദ്യത്തെ ചുംബനമായിരുന്നു അത്. ധൂം എന്ന സിനിമയിലെ വളരെ പ്രധാനപ്പെട്ടതും സന്ദർഭോചിതവുമായ ഒരു രംഗമായിരുന്നു അത്. എന്നാൽ ഇതിനെ തുടർന്ന് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ലീഗൽ നോട്ടീസുകളും മറ്റ് നോട്ടീസുകളും ലഭിച്ചു.


“നിങ്ങൾ ഒരു ഐക്കൺ ആണ്, ഞങ്ങളുടെ പെൺകുട്ടികൾക്ക് നിങ്ങൾ ഒരു മാതൃകയാണ്, നിങ്ങൾ ഇതുവരെ നിങ്ങളുടെ ജീവിതം മാതൃകാപരമായ രീതിയിൽ നയിച്ചു, സ്‌ക്രീനിൽ നിങ്ങൾ ചെയ്തത് അവർക്ക് അംഗീകരിക്കാൻ കഴിയില്ല.’ അവർ ചോദിച്ചതായും ഐശ്വര്യ വെളിപ്പെടുത്തി.

നിങ്ങൾ എന്തിനാണ് അങ്ങനെ ചെയ്തത്?’ ‘ഞാനൊരു നടിയാണ്, എന്റെ ജോലിയാണ് ഞാൻ ചെയ്യുന്നത്, ഇവിടെ രണ്ടോ മൂന്നോ മണിക്കൂർ ദൈർഘ്യമുള്ള സിനിമയിലെ രണ്ട് സെക്കൻഡ് രംഗം വിശദീകരിക്കാൻ എന്നോട് ആവശ്യപ്പെടുന്നു.’ എന്റെ പ്രേക്ഷകർ അത് സ്‌ക്രീനിൽ ചെയ്യുന്നത് ഇഷ്ടപ്പെടില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.


യഥാർത്ഥത്തിൽ എനിക്കത് അറിയാമായിരുന്നുവെന്ന് ഐശ്വര്യ പറയുന്നു. അതേസമയം, ചുംബന രംഗങ്ങൾ ചെയ്യാൻ തനിക്ക് ഒട്ടും സുഖമില്ലെന്നും ഇക്കാരണങ്ങളാൽ പല സിനിമകളും വേണ്ടെന്നു വച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഈ സീൻ ചെയ്യുമ്പോൾ ആരാധകർ സ്വീകരിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നുവെന്നും താൻ ഭയന്നതുപോലെ തന്നെ സംഭവിച്ചുവെന്നും ഐശ്വര്യ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*