ഹണി റോസിന്റെ കൂടെ ലിപ്ലോക്ക് രംഗം അഭിനയിക്കണമെങ്കിൽ 3 ലക്ഷം വേണം. റിവ്യൂ സ്റ്റാർ പെരേര. എന്താ ഒരു ഡിമാൻഡ്..

in post

സോഷ്യൽ മീഡിയയിൽ സിനിമാ റിവ്യൂകൾ സംബന്ധിച്ച ഒരുപാട് വാർത്തകൾ നമുക്ക് ദിവസേന കാണാറുണ്ട്. പല സിനിമകളും വിജയിക്കുന്നതും പരാജയപ്പെടുന്നതും സമാനമായ സിനിമകൾ കാരണം ആണ് എന്ന് ഒരുപാട് സംവിധായകരും നിർമ്മാതാക്കളും അഭിമുഖത്തിൽ

അവരുടെ പരാതികൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പലതരത്തിലുള്ള റിവ്യുകളാണ് നമുക്ക് കാണാൻ സാധിക്കുന്നത്. റിവ്യൂ ചെയ്തു കൊണ്ട് തന്നെ വലിയ രീതിയിൽ കേരളത്തിൽ അറിയപ്പെട്ട താരങ്ങളായി മാറിയ ഒരുപാട് പേരുണ്ട്. അശ്വന്ത് കൊക്ക്, ഉണ്ണി വ്ലോഗ്സ്,

ഇറ്റ്സ് മിഷസാം തുടങ്ങിയവർ കേരളത്തിൽ അറിയപ്പെട്ട സിനിമ റിവ്യൂ ആയി മാറിയിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇതേപോലെ സിനിമ തിയേറ്ററുകളുടെ പുറത്ത് ലൈവ് ആയി സിനിമ റിവ്യൂ ചെയ്തു കൊണ്ട് ഒരുപാട് പേര് കേരളത്തിൽ അറിയപ്പെട്ട താരങ്ങൾ ഉണ്ട്.

ഇത്തരത്തിൽ അറിയപ്പെട്ട വ്യക്തിയാണ് ആറാട്ട് അണ്ണൻ എന്ന സന്തോഷ വർക്കി. മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയ്ക്ക് നൽകിയ റിവ്യൂവിന്റെ പിന്നാലെയാണ് ആറാട്ട് അണ്ണൻ എന്ന പേര് ലഭിച്ചത്. ഇപ്പോൾ അദ്ദേഹത്തിന്റെ പാത പിന്തുടർന്നുകൊണ്ട് പുതിയ

ഒരു റിവ്യൂ സ്റ്റാർ കേരളത്തിൽ തലപൊക്കിയിരിക്കുകയാണ്. പാട്ടുപാടിയും ഡാൻസ് കളിച്ചും വ്യത്യസ്തമായ രീതിയിൽ സിനിമ റിവ്യൂ പറഞ്ഞു സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ് പേരേറ. ഇദ്ദേഹത്തിനെതിരെ ദിവസവും ഒരുപാട് മോശമായ

കമന്റുകളും വ്യത്യസ്തമായ ട്രോൾ വീഡിയോകളും പുറത്തിറങ്ങാറുണ്ട്. ഇപ്പോൾ അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് വീണ്ടും മലയാളികളെ ഏറെ ചിരിപ്പിച്ചത് എന്നതാണ് മറ്റൊരു സത്യം. സ്മാർട്ട് പിക്സ് മീഡിയക്ക് നൽകിയ ഒരു അഭിമുഖത്തിലാണ്

ഒരുപാട് കാര്യങ്ങൾ തുറന്നു പറഞ്ഞത്. അഭിനയം അല്ലെങ്കിൽ സംവിധാനം ഇത് രണ്ടാണ് എന്റെ സ്വപ്നം. നടൻ ആവുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഹണി റോസിനെ എനിക്ക് വലിയ ഇഷ്ടമാണ് അവരോടൊപ്പം സിനിമ ചെയ്യാൻ താൽപ്പര്യപ്പെടുന്നു

എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ അവർ സമ്മതിക്കുകയാണെങ്കിൽ ലിപ്ലോക്ക് രംഗങ്ങൾ അഭിനയിക്കാൻ ഞാൻ തയ്യാറാണ് എന്നും അഭിമുഖത്തിൽ പറയുന്നുണ്ട്. സിനിമയിൽ ഹണി റോസിനൊപ്പം അഭിനയിക്കണമെങ്കിൽ 3 ലക്ഷം ആവശ്യപ്പെടും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ പണ്ടുകാലത്ത് തന്നെ സ്വന്തമായി വിമാനം ഉള്ള നടി. കെ ആർ വിജയയുടെ ജീവിതം ആരെയും അമ്പരപ്പിക്കുന്നത്.

Leave a Reply

Your email address will not be published.

*