രാഹുൽ മാംങ്കുട്ടത്തിൽ തന്റെ ഫേസ്ബുക്ക് വഴി കുറിച്ച കുറിപ്പ് ഇങ്ങനെയാണ്. സർക്കാർ ധൂർത്ത് കാരണം ക്ഷേമ പെൻഷൻ മുടങ്ങിയതിനാൽ ജീവിക്കാൻ നിവർത്തിയില്ലാതെ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച രണ്ട് അമ്മമാരുടെ വാർത്ത നമ്മൾ രാവിലെ മുതൽ കാണുന്നു.
വൈകുന്നേരം DYFI നേതാവ് ആ രണ്ട് അമ്മമാർക്കൊപ്പം ടെലിവിഷൻ ചർച്ചയിൽ പങ്കെടുത്ത് അവരെ തർക്കിച്ച് തോൽപ്പിക്കുവാൻ നോക്കുന്നു… എന്നിട്ടും മതി വരാതെ ആ DYFI നേതാവ് ആ അമ്മമാരെ ചർച്ചയിൽ നിന്ന് ഒഴിവാക്കാൻ ആവശ്യപ്പെടുന്നു…
എന്നാൽ DYFI നേതാവ് ചർച്ചയിൽ നിന്ന് പോലും ഒഴിവാക്കിച്ച ആ അമ്മമാരെ ചേർത്ത് പിടിച്ച് യൂത്ത് കോൺഗ്രസ്സ് , അവർക്ക് മുടങ്ങിയ പെൻഷൻ തുകയ്ക്ക് തത്തുല്യമായ പണവും ഭക്ഷ്യക്കിറ്റും നല്കി….
നിങ്ങൾ ന്യായികരണമാകുമ്പോൾ, ഞങ്ങൾ സാന്ത്വനമാകുന്നു…
രണ്ട് പ്രസ്ഥാനം
രണ്ട് സംസ്കാരം…
ഈ പോസ്റ്റിനു താഴെ പലരും കുറിക്കുന്നത് ഇങ്ങനെയാണ് ,ഈ മലയാളികൾക്ക് അൽഷിമേഴ്സ് (Alzheimer’s ) അസുഖം ഉണ്ടോ? കേരളത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ പാവപെട്ട ഒരു അമ്മ വയറു ,
മുറിക്കി ഉടുത്ത് സ്വന്തം ആടിനെ വിറ്റ് ഈ
മുഖ്യന്റെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൊടുത്തു. സ്കൂളിൽ പഠിക്കുന്ന കുട്ടി സൈക്കിൾ വാങ്ങാൻ വെച്ച പണം ഈ മുഖ്യന്റെ ദുരിതാശ്വാസ ഫണ്ടിൽ സംഭാവന ചെയ്തു.. KSRTC ക്കാർ അവരുടെ ഒരുദിവസത്തെ ശമ്പളം ഈ ദുരിതാശ്വാസ ഫണ്ടിൽ

കൊടുത്തു അങ്ങനെ എത്രയോ പാവപ്പെട്ടവർ.. അതെല്ലാം വാങ്ങി വെട്ടി വീഴുങ്ങിയിട്ട് ഒരു ഉളുപ്പോ നന്ദിയോ ഇല്ലാതെ ആപാവപെട്ട അമ്മമാരുടെ പെൻഷൻ 8മാസ്സമായി നിറുത്തി.. പാവം സ്കൂൾ കുട്ടികളുടെ ഉച്ചകഞ്ഞി മുടക്കി.. KSRTC ക്കാരുടെ പെൻഷനും ഇല്ലാ, പണിചെയ്ത ശമ്പളവും ഇല്ല..

എല്ലാം പോയിട്ട് കുടുംബശ്രീക്കാരുടെ കേട്ടുതാലി പോലും പറിച് നാട്ടുകാരെ ഉളൻന്മാരാക്കി..ഇവർ ആർകെങ്കിലും എന്തെങ്കിലും സഹായം ചെയ്യുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ ഇതുപോലെ ഉടായിപ്പ് കൊണ്ടല്ലാതെ ഒരു സിനിമ സെറ്റ് തന്നെ സെറ്റ് ചെയ്യും ഒരു 500 രൂബടെ കിറ്റ് കൊടുക്കാൻ

വേണ്ടിയാണങ്കിലും,എത്ര മാസമാണ് പെൻഷൻ മുടങ്ങിയത്? UDF ഭരണത്തിൽ നിന്ന് ഒഴിയുമ്പോൾ എത്രമാസത്തെ കുടിശ്ശിക ഉണ്ടായിരുന്നു? അതും കേവലം 600 രൂപ എന്നിട്ടുംഎത്ര മാസം കുടിശ്ശിക ആക്കിയിരുന്നു. സമരം നടത്തി ചാനൽ ചർച്ചയിൽ പങ്കെടുത്ത അമ്മമാർ മാത്രമെന്തേ ഊത്ത് കോൺഗ്രസിന് പരിഗണന വിഷയമായത്?