സ്വന്തം ഭാവി അറിയാൻ പറ്റിയില്ല.. കിട്ടിയതോ മുട്ടൻ പണിയും.. കൊച്ചിയിൽ ജ്യോത്സ്യനെ ലോഡ്ജിൽ മയക്കി കിടത്തി സ്വർണ്ണവും പണവും കവർന്ന യുവതി അൻസിയയുടെ ലീലാവിലാസം ഇങ്ങനെ,,

in post

ലോഡ്‌ജ് മുറിയിൽ ജ്യോത്സ്യനെ മയക്കി കിടത്തി സ്വർണവും പണവും കവർന്ന യുവതി പിടിയിൽ. തൃശൂർ മണ്ണുത്തി സ്വദേശി അൻസിയെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 26ന് കൊച്ചിയിലെ ഇടപ്പളളിയിലെ ലോഡ്ജിൽ വച്ചായിരുന്നു സംഭവം.

കൊല്ലം സ്വദേശിയായ ജ്യോത്സ്യനുമായി ഫേസ്ബുക്ക് വഴിയാണ് യുവതി സൗഹൃദം സ്ഥാപിച്ചത്. തുടർന്ന് സുഹൃത്തിനൊരു പ്രശ്നമുണ്ടെന്നും ജ്യോതിഷം നോക്കണമെന്ന് പറഞ്ഞ് ജ്യോത്സ്യനെ എറണാകുളത്തേക്ക് വിളിച്ച് വരുത്തി ഇടപ്പളളിയിലെ ഒരു ലോഡ്‌ജിൽ മുറിയെടുക്കുകയായിരുന്നു.


യുവതി ജോത്സ്യന് ജ്യൂസിൽ രക്ത സമ്മർദ്ദത്തിന്റെ ഗുളിക കൊടുത്ത് മയക്കി കിടത്തിയതിന് ശേഷമാണ് സ്വർണവും പണവുമെടുത്ത് കടന്നത്.പ്രതിയുടെ ഫേസ്ബുക്ക് പരിശോധിച്ചപ്പോൾ നിരവധി ജ്യോത്സ്യൻമാരെ

സുഹൃത്തുക്കളാക്കി ചാ​റ്റ് ചെയ്തതായി കണ്ടെത്തി. കൊച്ചി സി​റ്റി ഡിസിപിയുടെ നിർദ്ദേശത്തിൽ എളമക്കര എസ് എച്ച് ഒയായ എസ് ആർ സനീഷിന്റെ നേതൃത്വത്തിലുളള സംഘമാണ് യുവതിയെ പിടികൂടിയത്.

ALSO READ സ്റ്റൈലിഷ് ഡ്രസ്സിൽ ഇഷാനി.. അന്ന് കളിയാക്കിയവർക്ക് ഞെട്ടിച്ച മാറ്റവുമായി ഇഷാനി കൃഷ്ണ! 😳🔥 ഈ മാറ്റം അവിശ്വസനീയം എന്ന് ആരാധകർ.!!

Leave a Reply

Your email address will not be published.

*