സ്വന്തം പേര് എഴുതാനോ, അക്ഷരം കൂട്ടി വായിക്കാനോ അറിയാത്ത കുട്ടികൾക്കുപോലും എ പ്ലസ് കിട്ടുന്നു,സ്വന്തമായി മനസ്സിലാക്കാനുള്ള ശേഷിയും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികൾ വളരെ പിന്നിലാണ്..വിമർശിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്

in post

പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
പൊതു പരീക്ഷയിൽ കുട്ടികളെ ജയിപ്പിക്കുന്നത് എതിർക്കുന്നില്ല .എന്നാൽ 50 ശതമാനം മാർക്കിന് അപ്പുറം വെറുതെ നൽകരുത് .എസ്എസ്എൽസി പരീക്ഷയിൽ വാരിക്കോരി ,

മാർക്ക് നൽകുന്നതിനെ വിമർശിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് രംഗത്തെത്തി . ഷാനവാസിന്റെ വാക്കുകൾ ഇങ്ങനെയാണ് ,ഒരുകാലത്തും യൂറോപ്പിനോട് നമ്മുടെ വിദ്യാഭ്യാസമേഖലയെ താരതമ്യം ചെയ്യരുത് .എപ്ലസ് കിട്ടുന്നത് നിസ്സാരകാര്യമല്ല .

താൻ പഠിച്ചിരുന്നപ്പോൾ 5000 പേർക്ക് മാത്രമാണ് എസ് എസ് എൽ സിയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നത് .ഇപ്പോൾ 69000 പേർക്ക് ആണ് എപ്ലസ് കിട്ടിയത് . പലർക്കും അക്ഷരം കൂട്ടി വായിക്കാൻ അറിയില്ല .സ്വന്തം പേര് എഴുതാൻ അറിയില്ല .സ്വന്തമായി മനസ്സിലാക്കാനുള്ള ശേഷിയും ഉത്തരം കണ്ടെത്താനും കേരളത്തിലെ കുട്ടികൾ വളരെ പിന്നിലായി .50 ശതമാനം മാർക്ക് വരെ നൽകുന്നതിൽ കുഴപ്പമില്ല .എപ്ലസ് വർധിപ്പിക്കാനായി ഉദാരമായി മാർക്ക് നൽകരുത് .അക്ഷരം വായിക്കാൻ അറിയാത്ത കുട്ടികൾക്കുപോലും എപ്ലസ് കിട്ടുന്നു .

50 ശതമാനത്തിന് അപ്പുറമുള്ള മാർക്ക് കുട്ടികൾ നേടിയെടുക്കേണ്ടതാണ് .അല്ലെങ്കിൽ നമ്മൾ വില ഇല്ലാത്തവരായി മാറും .ഈ വർഷം 99.7 ആയിരുന്നു എസ്എസ്എൽസി പരീക്ഷയിൽ വിജയം. എന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പറയുന്നത് .എസ് ഷാനവാസിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതിനു പിന്നാലെ പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത് ഇങ്ങനെയാണ് ,നേമം മണ്ഡലത്തിൽ ഉള്ള എല്ലാ കുട്ടികൾക്കും ,

എ പ്ലസ്. എ പ്ലസ് കിട്ടിയ 50% കുട്ടികൾക്കും സ്വരാക്ഷരവും വ്യഞ്ജനാക്ഷരവും തെറ്റുകൂടാതെഎഴുതാൻ അറിയില്ല.ഇന്ന് ആരോ എഴുതികൊടുത്തത് മന്ത്രി അപ്പൂപ്പൻ വായിക്കുന്നത് ടിവിയിൽ കണ്ടുഅപ്പൂപ്പനും കൂട്ടി വായിക്കാൻ അറിയില്ല എന്ന് അതിൽ നിന്നും മനസ്സിലാക്കി.അപ്പോൾ പിന്നെ കുട്ടികളുടെ കാര്യം നമ്മൾ എന്തിന് ശ്രദ്ധിക്കണം.ഇങ്ങനെ വിവരമില്ലാത്ത ഒരു പുതിയ തലമുറയെ സൃഷ്ടിച്ചാൽ നാടിൻ്റെ ഭാവി എന്താകും? എല്ലാവർക്കും ശിവൻകുട്ടി ആകാൻ കഴിയുമോ?

ALSO READ ഒന്നിന് പുറകെ ഒന്നായി ത്രസ്സിപ്പിക്കുന്ന ലൂക്കിലുള്ള ഫോട്ടോസ്,, ‘എന്റമ്മോ …കിടിലൻ ഗ്ലാമർ ലുക്കിൽ നടി’പ്രിയ വാര്യർ’…..ഫോട്ടോസ് കാണാം..!

Leave a Reply

Your email address will not be published.

*