സ്റ്റൈലിഷ് ലുക്കിൽ താരം… ‘ഓർഡിനറി’ ഗവി ഗേൾ ശ്രിതയുടെ ഗ്ലാമർ ചിത്രങ്ങൾ വൈറൽ !

in post


മലയാളം, തമിഴ് ഭാഷാ സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയും ടെലിവിഷൻ അവതാരകയുമാണ് ശ്രിത ശിവദാസ് . സുഗീതിന്റെ ഓർഡിനറി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിച്ചത്. വളരെ മനോഹരമായാണ് താരം ഓരോ


കഥാപാത്രങ്ങളെയും സമീപിച്ചിരുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ കഥാപാത്രങ്ങളെയും താരം ചെയ്ത വേഷങ്ങളെയും ആരാധകർ സ്വീകരിക്കുകയും ചെയ്തിരുന്നു.പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ വേഷവും അവതരിപ്പിച്ചത് എ

ന്നതു കൊണ്ട് തന്നെയാണ് താരത്തിന് ജന പിന്തുണയും പ്രീതിയും ഉണ്ടായത്. നടൻ കുഞ്ചാക്കോ ബോബനോടൊപ്പം ‘ഓർഡിനറി’ എന്ന സിനിമയിൽ നായികയായി മലയാളത്തിലെത്തിയ നടിയാണ് ശ്രിത ശിവദാസ്. സോഷ്യൽമീഡിയയിൽ സജീവമായ

താരം ഇടയ്ക്കിടയ്ക്ക് ഗ്ലാമർ ചിത്രങ്ങൾ ഇൻസ്റ്റയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നടിയുടെ പുത്തൻ ചിത്രങ്ങൾ വൈറലാകുകയാണ്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലാണ് ഇൻസ്റ്റയിൽ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പൌർണമി മുകേഷാണ്

ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അവതാരകയായിരുന്ന ശ്രിത എട്ട് വർഷത്തിലേറെയായി ഇപ്പോള്‍ സിനിമാ അഭിനയലോകത്തുണ്ട്. മണിയറയിലെ അശോകൻ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ നടി അഭിനയിച്ചത്. രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ്

എന്ന ഹ്രസ്വ ചിത്രത്തിലെ പ്രകടനവും അടുത്തിടെ ശ്രദ്ധ നേടി. ഇൻസ്റ്റയിൽ സജീവമായ നടിക്ക് ഒരു ലക്ഷത്തിലേറെ ഫോളോവേഴ്സുണ്ട്. ആലുവയിലെ ഉളിയന്നൂർ സ്വദേശിയാണ് താരം. ശ്രീ ശങ്കര കോളേജിൽ നിന്ന് മൈക്രോ ബയോളജിയിൽ താരം ബിരുദം നേടിയിട്ടുണ്ട്.

കൈരളിയിലെ ഡ്യൂ ഡ്രോപ്സ് എന്ന പരിപാടിയുടെ അവതാരകയായി തന്റെ കരിയർ ആരംഭിച്ച താരം കൈരളി ടിവിയുടെ താരോൽസവത്തിന്റെ അവതാരകയായി. ടെലിവിഷൻ മേഖലയിൽ തന്നെ താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ അവതരണ മികവ് തന്നെ സഹായിച്ചിട്ടുണ്ട്.

ALSO READ ബോംബേ ലൈഫ് അടിപൊളി ആണ് – ജന്മനാടായ പയ്യന്നൂരിൽ നേരിടുന്ന ചില പ്രശ്നങ്ങളെ കുറിച്ച് മനസ് തുറന്ന് മാളവിക മോഹൻ അന്ന് പറഞ്ഞത്

Leave a Reply

Your email address will not be published.

*