സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താര പുത്രിയാണ് കല്യാണി. നടി ബിന്ദു പണിക്കരുടെയും സായികുമാറിന്റെയും മകളായ കല്യാണിയുടെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയം ആകാറുണ്ട്. ഒരു താര പുത്രിഎന്നതിലുപരി
കല്യാണി ഒരു ഡാൻസർ കൂടിയാണ്. ഇൻസ്റ്റഗ്രാമിൽ കല്യാണിയുടെ ഡാൻസ് വീഡിയോകൾ എല്ലാം ചുരുങ്ങിയ സമയം കൊണ്ടാണ് വൈറൽ ആകാറ്. കല്യാണി പ്രേക്ഷകർക്ക് സുപരിചിതയായത് ടിക്ക് ടോക് വീഡിയോകളിലൂടെയാണ്. നിരവധി അഭിമുഖങ്ങളിലും താരം ശ്രദ്ധേയമായി.
ഇപ്പോഴിതാ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധനേടുന്നത്.താരം ഒരു ബിസിനസുകാരി കൂടിയാണ്. കല്യാണി എന്ന ഒരു വസ്ത്ര വ്രണ ബ്രാൻഡ് കൂടി സ്വന്തമായി നടത്തുന്നുണ്ട്. എല്ലാകാര്യത്തിനും ഏറ്റവുമധികം സപ്പോർട്ട് നൽകുന്നത്
മാതാപിതാക്കളാണെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട് . അഭിനയത്തിലേക്ക് കടന്നുവരണമെന്ന് മാതാപിതാക്കൾക്ക് താല്പര്യമുണ്ടെങ്കിൽ താൻ വരുമെന്നും ഇപ്പോൾ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും കല്യാണി വ്യക്തമാക്കിയിരുന്നു. ഇപ്പോൾ പൂർണമായും


പഠനത്തിനും നൃത്തത്തിനും ആണ് ശ്രദ്ധ നൽകുന്നതെന്നും അഭിനയത്തെക്കുറിച്ച് പിന്നീട് മാത്രമേ ചിന്തിക്കുന്നുള്ളൂ എന്നും താരം അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന പുതിയ വീഡിയോയിൽ താരത്തിനൊപ്പം ഡാൻസ് ചെയ്തിരിക്കുന്നത് ഡാൻസറായ അന്നയാണ്.
