സ്നേഹം കൊണ്ട് പൊതിഞ്ഞ് ആരാധകർ.!! ഇത് കേരളക്കര കാത്തിരുന്ന വാർത്ത.!! അഭിനയജീവിതം ഉപേക്ഷിച്ച് അയർലണ്ടിലേക്ക് പറന്ന ഗോപിക നാട്ടിലെത്തിയപ്പോൾ സംഭവിച്ചത്

in post

വെറുതെ അല്ല ഭാര്യ എന്ന ഒരൊറ്റ ചിത്രം മാത്രം മതി മലയാളികൾക്ക് നടി ഗോപികയെ പരിചയപ്പെടുത്താൻ. മലയാള സിനിമയിലെ സൂപ്പർതാരങ്ങളുടെ നായികയായി തിളങ്ങിയ ഗോപിക തമിഴിലും തിരക്കുള്ള നടിയായി മാറാൻ അധികകാലം വേണ്ടിവന്നിരുന്നില്ല.

മലയാളത്തിലെ പ്രിയപ്പെട്ട നായിക അങ്ങനെ തമിഴിലും സജീവമായി. അഭിനയ ജീവിതത്തിൻറെ നെറുകയിൽ നിൽക്കുമ്പോൾ ആയിരുന്നു ഗോപിക വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം ഓസ്‌ട്രേലിയയിലേക്ക് പറന്നു. വളരെ വിരളമായി മാത്രമേ

ഗോപികയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വരാറുള്ളൂ, ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങൾ ആണ് വാർത്തകളിൽ ഇടം പിടിക്കുന്നത്, അവധിക്ക് നാട്ടിലെത്തിയ താരം കുടുംബത്തോടൊപ്പം ഉള്ള സന്തോഷ നിമിഷം പങ്കുവെക്കുന്ന

ചിത്രങ്ങളും വീഡിയോകളും ആണ് പുറത്തു വരുന്നത്. ഭാര്യ അത്ര പോര, ട്വന്റി20, വെറുതെ ഒരു ഭാര്യ, അണ്ണൻ തമ്പി, മായാവി, കീർത്തിചക്ര, തുടങ്ങി നിരവധി മലയാള ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിരുന്നു. 2008 ജൂലൈ 17 ന് ഓസ്‌ട്രേലിയയിൽ

ജോലി ചെയ്യുന്ന മലയാളിയായ അജിലേഷിനെ വിവാഹം ചെയ്തു. പിന്നീടുള്ള കാലം കുട്ടികളുമൊത്ത് കുടുംബസമേതം ഗോപിക ഓസ്‌ട്രേലിയയിലാണ് സ്ഥിരതാമസം ആക്കിയത്. വിവാഹത്തിനു ശേഷമുള്ള അഭിമുഖങ്ങളിൽ സിനിമയിലേക്ക്

തിരികെ എത്താൻ തനിക്ക് ആഗ്രഹമുണ്ട് എന്നും തന്റെ കുടുംബവും ഭർത്താവും ഏറെ അതിന് സപ്പോർട്ട് ആണെന്നും അറിയിച്ചിരുന്നു. വിവാഹത്തിനുശേഷം 2013 വരെ താരം ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. താരത്തിന്റെ

യഥാർത്ഥ പേര് ഗേളി എന്നാണ്. സിനിമയിലേക്ക് കടന്നശേഷമാണ് ഗോപിക എന്ന പേര് സ്വീകരിച്ചത്. ഒരാൺകുട്ടിയും പെൺകുട്ടിയും ആണ് ഗോപികക്ക് ഉള്ളത്, രണ്ടുപേരും അയർലണ്ടിൽ ആണ് പഠിക്കുന്നത്, ആമി എന്നും ഏദൻ എന്നും ആണ് മക്കളുടെ പേര്.

പുറത്തുവരുന്ന പുതിയ ചിത്രങ്ങളിൽ അതീവ സുന്ദരിയായാണ് ഗോപിക തിളങ്ങുന്നത്. പണ്ട് കണ്ടതുപോലെതന്നെയാണ് ഇപ്പോഴുള്ളത് എന്നാണ് ആരാധകർ കമൻറുകളിൽ അറിയിക്കുന്നത്. കുടുംബസമേതം യെല്ലോ കളർ ഡ്രസാണ് ധരിച്ചിരിക്കുന്നത്.

ALSO READ ഇനി മൂന്നു വർഷത്തേക്ക് ലണ്ടനിൽ പഠനത്തിൽ മുഴകുകയാണ്.. ഞങ്ങളുടെ ക്യൂനിനേ മിസ്സ് ചെയ്യുന്നു. എമ്പൂരാനിൽ ഞങ്ങൾക്ക് കാണണം എന്ന് ആരാധകർ..

Leave a Reply

Your email address will not be published.

*