സ്ത്രീധനത്തെക്കുറിച്ചുള്ള ചോദ്യത്തിന് കിടിലൻ മറുപടി നൽകി മോഹൻലാൽ.. ഞാൻ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ല, മകളുടെ കാര്യത്തിലും അങ്ങനെത്തന്നെയായിരിക്കും,

in post

താൻ സ്ത്രീധനം വാങ്ങി വിവാഹം കഴിച്ചയാളല്ലന്നും തന്റെ മകൾ വിവാഹം കഴിക്കുമ്പോഴും അങ്ങനെ ഒരു കാര്യം ഉണ്ടാകില്ലെന്നും നടൻ മോഹൻലാൽ. ഒട്ടേറെ സിനിമകളിൽ സ്ത്രീധനത്തിനെതിരെ സംസാരിച്ച തന്റെ ഉള്ളിൽ എപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി സംഘർഷമുണ്ടാകാറുണ്ടെന്നും സ്ത്രീധനം കൊടുക്കുന്നതും

വാങ്ങുന്നതും ശരിയല്ലെന്നും മോഹൻലാൽ പ്രതികരിച്ചു. ‘നേര്’ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ സ്ത്രീധനത്തെക്കുറിച്ച് പ്രതികരിച്ചത്. ഒരു പെൺകുട്ടിയുടെ അച്ഛൻ എന്ന നിലയിൽ സ്ത്രീധനം എന്ന സമ്പ്രദായത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ

ചോദ്യത്തിനു മറുപടി പറയുകയായിരുന്നു മോഹൻലാൽ. ‘‘ഞാൻ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്.
എന്റെ മകൾക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ഒരുപാട് സിനിമയിൽ ഇതിനെതിരെ പറയുന്ന ഒരാളെന്ന നിലയ്ക്ക് ഉള്ളിൽ

ഒരു സംഘർഷം ഉണ്ടല്ലോ. ഒരു നടൻ എന്ന നിലയിൽ ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ ഭയങ്കര സങ്കടം തോന്നും. ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന വാർത്ത കേൾക്കുമ്പോൾ, അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണു നമുക്ക് കേൾക്കേണ്ടത്. സമൂഹത്തിലുണ്ടാകുന്ന ഇത്തരം

കുറ്റകൃത്യങ്ങളോട് നമുക്ക് ഒരുതരത്തിലുമുള്ള താൽപര്യമില്ല. അങ്ങനെ സമൂഹത്തിൽ ഉണ്ടാകുന്ന ഒരു കുറ്റകൃത്യത്തെ പിടിച്ചു നിർത്തുന്ന ഒരു സിനിമ കൂടിയാണ് നേര്.’’മോഹൻലാൽ മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സംവിധായകൻ ജീത്തു ജോസഫിനൊപ്പമുള്ള നേരിന്റെ

ട്രെയ്‌ലറിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഥാപാത്രമായി അടുത്തെങ്ങും മോഹൻലാലിനെ ഒരു ചിത്രത്തില്‍ ഇങ്ങനെ കണ്ടിട്ടില്ല എന്നാണ് ട്രെയ്‌ലർ കണ്ട പ്രേക്ഷകർ പറയുന്നത്. നടൻ എന്ന നിലയില്‍ മോഹൻലാലിന് ചിത്രം മികച്ച അവസരമായിരിക്കുമെന്നും ഹിറ്റിനപ്പുറം പ്രകടനത്തെ വിലയിരുത്തുന്ന


ഒന്നായിരിക്കും എന്നുമാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. സ്‍പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിടുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരിന്റെ റിലീസ് 21ന് ആണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്‍ണു ശ്യാമുമാണ്.
ALSO READ ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായ നടി.. നടി കാർത്തിക ഇപ്പൊൾ…

Leave a Reply

Your email address will not be published.

*