ടെലിവിഷൻ, ചലച്ചിത്ര മേഖലകളിൽ സജീവമായ നടിയാണ് സാധിക വേണു ഗോപാൽ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന പട്ടുസാരി എന്ന സീരിയലിലെ അഭിനയത്തിലൂടെയാണ് താരം അറിയപ്പെടുന്നത്. ‘പട്ടുസാരി’ എന്ന സീരിയലിലെ അഭിനയ മികവിന് നിരവധി അംഗീകാരങ്ങളാണ് താരത്തിന് ലഭിച്ചത്.
ആദ്യ അഭിനയത്തിൽ തന്നെ തന്റെ മികവ് അടയാളപ്പെടുത്താൻ താരത്തിന് കഴിഞ്ഞു. 2013ലെ ഗഷ്മ സ്‌പെഷ്യൽ ജൂറി അവാർഡ്, അടൂർ ഭാസി കൾച്ചറൽ ഫോറം ടെലിവിഷൻ അവാർഡ്, മികച്ച നടിക്കുള്ള രാഗരത്‌ന അവാർഡ് എന്നിവ നടിക്ക് ലഭിച്ചിട്ടുണ്ട്. അത്ര നല്ല ഫോമിലാണ് താരം ആ വേഷം കൈകാര്യം ചെയ്തത്.
മോഡലിംഗ് മേഖലയിൽ നിന്നാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. 2009 ലാണ് താരം പ്രൊഫഷണൽ മോഡലിംഗ് ആരംഭിച്ചത്. താരം ടെലിവിഷൻ രംഗത്ത് അഭിനയിക്കാൻ തുടങ്ങി. അഭിനയരംഗത്ത് ഒട്ടേറെ കഴിവുകൾ പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. അടുത്തിടെ നിരവധി മോഡൽ ഫോട്ടോകളും താരം പങ്കുവെച്ചിരുന്നു.
ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എംഎൽഎ മണി ക്ലാസും ഗുസ്തി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. നിലവിലെ നിയമം സ്ത്രീകൾക്ക് ദേഷ്യം വരുന്ന പുരുഷനെ ടാർഗെറ്റ് ചെയ്യാനും അവരെ പീഡിപ്പിക്കാനും
പ്രത്യേകാവകാശം നൽകുന്നുണ്ടെന്നും സ്ത്രീകൾക്ക് ഇത്തരമൊരു നിയമം ആവശ്യമില്ലെന്നും അത് നീക്കം ചെയ്യണമെന്നും അഭിമുഖത്തിൽ താരം പറഞ്ഞു. ഒരു സ്ത്രീക്ക് പ്രത്യേക പദവി ലഭിക്കേണ്ട കാര്യമില്ലെന്നും അത് ദുരുപയോഗം ചെയ്യുന്നവർ ധാരാളമുണ്ടെന്നും സന്തുഷ്ട കുടുംബങ്ങൾ തകരുന്ന സാഹചര്യങ്ങളുണ്ടെന്നും താരം

പറയുന്നു. സ്ത്രീക്കും പുരുഷനും ഒരേ നിയമം മതി, അത് ശക്തമാണെങ്കിൽ മാത്രം മതിയെന്ന അഭിപ്രായമാണ് താരം പങ്കുവയ്ക്കുന്നത്. അഭിപ്രായം വളരെ കൃത്യമായി തന്നെ താരം രേഖപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ അഭിപ്രായത്തിന് സോഷ്യൽ മീഡിയയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

