സോഷ്യൽ മീഡിയയിലെ കിങ്ങരന്മാർക്ക് വേറെ ഒരു പണിയുമില്ല.. നടി മീരാ നന്ദന്റെ ഭാവി വരന് നേരെ ബോഡി ഷെയിമിംഗ്.. കാഷ് നോക്കി കെട്ടിയതാണല്ലേ?..

in post

മലയാള സിനിമകളിൽ കൂടുതലായി പ്രത്യക്ഷപ്പെടുന്ന താരമാണ് മീരാനന്ദൻ. 2017 മുതൽ കഴിഞ്ഞ വർഷം വരെ എടുത്ത ചെറിയ ഒരു ഇടവേള ഒഴിച്ചാൽ 2008 മുതൽ താരം സിനിമ അഭിനയ മേഖലയിൽ സജീവമാണ്. പരസ്യ ചിത്രങ്ങളിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥി

ആവാൻ വേണ്ടി ഓഡിഷനിൽ പങ്കെടുത്ത താരം അവതാരകയായാണ് സെലക്ട് ചെയ്യപ്പെട്ടത്. നടി, റേഡിയോ ജോക്കി, മോഡൽ, ടിവി അവതാരക എന്നീ നിലകളിലെല്ലാം താരം അറിയപ്പെടുന്ന വ്യക്തിത്വമാണ്. തന്നിലൂടെ കടന്നുപോയ മേഖലകളിലൂടെ എല്ലാം വിജയം നേടാനും കൈയ്യടി സ്വന്തമാക്കാനും താരത്തിന് സാധിച്ചിട്ടുണ്ട്.

തമിഴ് തെലുങ്ക് ഭാഷകളിൽ താരം അഭിനയിച്ച് കഴിവ് തെളിയിക്കുകയും ഭാഷകൾക്ക് അതീതമായി ആരാധക വൃന്ദത്തെ നേടിയെടുക്കുകയും ചെയ്തിട്ടുണ്ട്. അത്രത്തോളം മികവുള്ള അഭിനയമാണ് താരം ഓരോ വേഷങ്ങളിലും കാഴ്ചവച്ചിട്ടുള്ളത്. താരം കുറച്ച് മുമ്പ് തന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും പ്രതിശ്രുത വരന്റെ ഫോട്ടോകളും

എല്ലാം പങ്കുവെച്ചിരുന്നു. അതിനെ തുടർന്ന് ഒരുപാട് പേരാണ് താരത്തിന്റെ പ്രതിശ്രുത വരനെതിരെ ബോഡി ഷേമിങ് കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്. വളരെ മോശപ്പെട്ട രൂപത്തിലാണ് പല കമന്റുകളും രേഖപ്പെടുത്തിയിട്ടുള്ളത് എന്നത് വസ്തുതാ ജനകമാണ്. അദ്ദേഹത്തിന്റെ മുഖത്തിന്റെ ആകൃതിയേയും

ചിരിയെയും ഒക്കെ കളിയാക്കി കൊണ്ടുള്ള കമന്റുകളാണ് വരുന്നത്. കശുമാങ്ങ മോറൻ, ശുപ്പാണ്ടി, സോണപ്പൻ തുടങ്ങി പലതരത്തിലുള്ള പരിഹാസങ്ങളും അധിക്ഷേപങ്ങളും ആണ് താരത്തിന്റെ വരനായാ ശ്രീജുവിനെതിരെ സമൂഹ മാധ്യമങ്ങളിൽ ഉയർന്നു കൊണ്ടിരിക്കുന്നത്. നിനക്ക് അങ്ങനെ തന്നെ വേണം എന്നും ക്യാഷ് മാത്രം

നോക്കിയാൽ മതിയോ മീരേ? ജോഡി പൊരുത്തവും കുറച്ചൊക്കെ നോക്കണ്ടേ? എന്ന് താരത്തെ ടാഗ് ചെയ്തു കൊണ്ട് ടാർഗറ്റ് ചെയ്തുകൊണ്ട് സംസാരിക്കുന്നവരും കുറവല്ല. ഇത്തരത്തിലുള്ള മോശപ്പെട്ട കമന്റുകളോട് ഒന്നും താരം ഇതുവരെ പ്രതികരിച്ചിട്ടില്ല എന്നത് താരത്തിന്റെ ഒരു പോസിറ്റീവിറ്റി തന്നെയാണ്. മലയാളികളുടെ

പൊതുവായുള്ള ഇത്തരം ചെയ്തികൾക്ക് മറുപടി കൊടുക്കാൻ ഇല്ല എന്ന സന്ദേശം തന്നെയായിരിക്കണം താരം മുന്നോട്ടു വെക്കുന്നത്. ഒരാവശ്യവും ഇല്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ കയറി തലയിടുന്ന മലയാളികളുടെ സ്വഭാവത്തിന് യാതൊരു മാറ്റവും ഇല്ല എന്നത് ഇത്തരത്തിലുള്ള മോശപ്പെട്ട കമന്റുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.

ALSO READ മലയാളത്തിലെ സൂപ്പർ നായിക റിമാ കല്ലിങ്ങൽ ആണ്,, ബാക്കി രണ്ടുപേർ… അഭിപ്രായം രേഖപ്പെടുത്തി പാർവതി തിരുവോത്ത്

Leave a Reply

Your email address will not be published.

*