‘സെറ്റ് ഉടുത്ത് ഇത്രയും ഹോട്ടാകാൻ പറ്റുമോ!! നാടൻ ലുക്കിൽ അമ്പരിപ്പിച്ച് മാളവിക മേനോൻ..’ – ഫോട്ടോസ് വൈറൽ

in post

സിനിമയിൽ നായിക വേഷങ്ങൾ ചെയ്തില്ലെങ്കിൽ കൂടിയും മലയാളികളുടെ മനസ്സിൽ ശ്രദ്ധനേടിയെടുക്കാൻ കഴിയുമെന്ന് തെളിയിച്ചിട്ടുള്ള ഒരുപാട് താരങ്ങളെ നമ്മുക്ക് അറിയാം. പലരും വർഷങ്ങളോളം അഭിനയ ജീവിതത്തിലൂടെ സഞ്ചരിച്ച്

ആയിരിക്കും ഈ ഒരു നേട്ടം കൈവരിക്കുന്നത്. ചിലർ ചെറിയ കഥാപാത്രങ്ങളിൽ അഭിനയിച്ച് പിന്നീട് വലിയ വേഷങ്ങളിലേക്ക് എത്തിപ്പെടാറുണ്ട്. അവർക്കും ഒരുപാട് ആരാധകരെ ലഭിക്കാറുണ്ട്. അത്തരത്തിൽ നായികയായി അഭിനയിച്ചിട്ട്

സഹനടി വേഷങ്ങളിൽ കൈയടി നേടിയ ഒരാളാണ് നടി മാളവിക മേനോൻ. നായികയായി ചെറിയ പ്രായത്തിൽ അരങ്ങേറിയ മാളവിക ഒരു സമയം കഴിഞ്ഞ് നല്ല സിനിമകളുടെ ഭാഗമാകാൻ വേണ്ടി ചെറിയ കഥാപാത്രങ്ങൾ ആണെങ്കിൽ കൂടിയും അത് ചെയ്യാൻ

തുടങ്ങി. ഇപ്പോൾ മലയാള സിനിമയിൽ നിറസാന്നിദ്ധ്യമായി മാളവിക മാറി കഴിഞ്ഞു. കഴിഞ്ഞ വർഷം തന്നെ നിരവധി സിനിമകളിൽ മാളവിക അഭിനയിച്ചിരുന്നു. ഗ്ലാമറസ് വേഷങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ തിളങ്ങുന്ന മാളവിക പക്ഷേ സിനിമയിൽ

അത്തരം റോളുകളിൽ ഇതുവരെ അഭിനയിച്ചിട്ടില്ല. ഒരുപക്ഷേ വൈകാതെ അത്തരം റോളുകളിൽ കാണാൻ കഴിയുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. ഈ കഴിഞ്ഞ ദിവസം ഓണാഘോഷങ്ങളുടെ ഭാഗമായി ഖത്തറിൽ മാളവിക എത്തിയിരുന്നു.

അതിൽ പങ്കെടുത്തപ്പോഴുള്ള ചിത്രങ്ങൾ ശ്രദ്ധനേടുന്നുണ്ട്. ഓണനിലാവ് എന്ന ജോജു ജോർജ് മുഖ്യാതിഥിയായി പങ്കെടുത്ത പ്രോഗ്രാമിലാണ് മാളവികയും പങ്കെടുത്തത്.സെറ്റുമുണ്ടുടുത്ത് തനി നാടൻ പെൺകുട്ടിയായി ഹോട്ട് ലുക്കിൽ മാളവിക ഖത്തറിൽ

എത്തുകയും അവിടെയുള്ള പ്രവാസി മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്തു. ജോജു ജോർജ് ലവേഴ്സ് ക്ലബ് ഖത്തർ ആണ് പരിപാടി സംഘടിപ്പിച്ചത്. ഓണം പ്രോഗ്രാം ആയതുകൊണ്ട് തന്നെ നാടൻ വേഷത്തിലാണ് മാളവിക തിളങ്ങിയത്.

ALSO READ ഭാവി വരനെ കാനഡയിൽ വെച്ച് കണ്ടുമുട്ടിയ സന്തോഷത്തിൽ തുള്ളിച്ചാടി താരം.. ആദ്യത്തെ പോസ്റ്റ് അങ്ങനെ കാനഡയിൽ നിന്നും.. അമേയ

Leave a Reply

Your email address will not be published.

*