സൂപ്പർസ്റ്റാറുകളുടെ മാത്രം വക്കാലത്ത് ഏറ്റെടുക്കുന്ന വക്കീൽ’; ശാന്തി മായാദേവി

in post

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന വിജയകരമായ സിനിമയായ ദൃശ്യം 2 ലൂടെ അഭിനയ മേഖലയിലേക്ക് കടന്നു വന്ന അഭിനേത്രിയാണ് ശാന്തി മായാദേവി . മോഹൻലാലിനെ മാത്രമല്ല മമ്മൂട്ടിയെയും ഈ വക്കീൽ രക്ഷിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ഗാനഗന്ധർവൻ എന്ന സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്.

വക്കീൽ ആയിട്ടാണ് താരം രണ്ട് സിനിമകളിലും പ്രത്യക്ഷപ്പെട്ടത് എന്നത് താരത്തിന്റെ മികവുകളെ അടയാളപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ജീവിതത്തിലും വക്കീലായ താരമായിരുന്നു ആ റോളിൽ അഭിനയിച്ചത്. ദൃശ്യം എന്ന സിനിമ ഇറങ്ങിയ ശേഷം ഒരുപക്ഷേ സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും

ഈ വക്കീലിനെ തന്നെയായിരുന്നു. വളരെ മനോഹരമായും പക്വമായുമാണ് താരം ഓരോ വേഷങ്ങളെയും സമീപിച്ചത്. നിറഞ്ഞ കയ്യടി താരത്തിന് ലഭിക്കുകയും ചെയ്തു. മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും വക്കീൽ ആയതിനുശേഷം പിന്നീട് വക്കീൽ കേസെടുത്തിരിക്കുന്നത് സൂപ്പർസ്റ്റാർ വിജയ് ദളപതിയുടെതാണ്.

ലിയോയിലും വക്കീൽ വേഷം ചെയ്യാൻ താരത്തിന് അവസരം ലഭിച്ചിരിക്കുകയാണ്. അതിന്റെ സന്തോഷവും എക്സൈറ്റ്മെന്റും പങ്കുവെച്ച അഭിമുഖമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. റാം എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ സമയത്ത് പരിക്ക് പറ്റി കിടക്കുമ്പോഴാണ് ലോകേൽ സാറിനെ കാണാൻ പറഞ്ഞു ലിയോയുടെ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ തന്നെ വിളിച്ചത് എന്നാണ് താരം പറയുന്നത്. പക്ഷേ ആ സമയങ്ങളിൽ ഒന്നും എനിക്ക് പോകാൻ സാധിച്ചിരുന്നില്ല എന്നും കാശ്മീരിൽ ഷൂട്ട് തുടങ്ങിയതിനുശേഷമാണ് ഞാൻ കനകരാജ് സാറിനെയും വിജയ് സാറിനെയും എല്ലാം കണ്ടത് എന്നുമാണ് താരം വ്യക്തമാക്കുന്നത്.

കാശ്മീരിലും ചെന്നൈയിലും ആയിരുന്നു എന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് എന്നും സിനിമയിൽ സ്വന്തമായി തന്നെ ഡബ്ബ് ചെയ്യാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട് എന്നും താരം പറയുന്നുണ്ട്. ലോഗേഷ് കനകരാജ് എന്ന സംവിധായകന്റെ ബ്രില്ലിയൻസിനെ കുറിച്ചും

വായു തോരാതെ സംസാരിക്കുകയാണ് താരം. വലിയ ജനസാഗരത്തെ വളരെ കൂളായി ഹാൻഡ് ചെയ്യാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട് എന്ന് താരം പറയുന്നുണ്ട്. വിജയിയെ ക്കുറിച്ചും വളരെ മനോഹരമായാണ് താരം സംസാരിക്കുന്നത് കൂളായ വ്യക്തിയാണ്

എന്നും അദ്ദേഹത്തോട് നല്ലൊരു സൗഹൃദം സ്ഥാപിക്കാൻ സെറ്റിൽ നിന്ന് സാധിച്ചു എന്ന് ചെറുപ്പത്തിൽ ആരാധനയോടെ സിനിമകളെല്ലാം കണ്ടിരുന്ന അദ്ദേഹത്തെ നേരിൽ കാണാനും കൂടെ വർക്ക് ചെയ്യാനും സാധിക്കും എന്ന് കരുതിയിരുന്നില്ല എന്നും താരം വ്യക്തമാക്കി.

ALSO READ ഉന്നത വിദ്യാഭ്യാസത്തിന് ഇത് നല്ല കാലം. ഇരുട്ടാക്കി എണ്ണി മേടിക്കുക എന്നുള്ളതാണ് ഇപ്പോഴത്തെ ട്രെൻഡ് അതേ ട്രെൻഡ് പാലിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസം മന്ത്രി ഖജനാവിൽനിന്നും 30,500 രൂപ എണ്ണി മേടിച്ച് പുതിയ കണ്ണട വാങ്ങിയതിന്റെ രേഖകൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്

Leave a Reply

Your email address will not be published.

*