മിനി സ്‌ക്രീനിലൂടെയും ബിഗ് സ്‌ക്രീനിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് സുബി സുരേഷ്. സുബി സുരേഷിന്റെ മരണം ഉൾക്കൊള്ളാനാവാതെ ഞെട്ടലിലാണ് സിനിമാ ലോകവും സുബിയെ സ്‌നേഹിക്കുന്നവരും. നാൽപ്പത്തിരണ്ടുകാരിയായ സുബി കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്.
സുബിയുടെ മരണത്തിന് പിന്നാലെ സുബിയുടെ അമ്മയെപ്പോലെ ഒറ്റപ്പെട്ടു പോയ ഒരു വ്യക്തിയുണ്ട്. സുബിയുടെ ഭാവി വരനായിരുന്ന രാഹുൽ. അദ്ദേഹം സുബിയെ അവസാനമായി കാണാനെത്തിയ നിമിഷം ഇന്നും മലയാളികളുടെ മനസിലുണ്ട്. ആ കാഴ്ച മറക്കാനാവില്ല. ഇപ്പോൾ സുബിയുടെ വാർത്തകൾ പുറത്തെത്തുമ്പോൾ എല്ലാവരും തിരക്കുന്നത് രാഹുലിനെയാണ്. കലാഭവനിൽ പരിപാടികളൊക്കെ ചെയ്ത് സ്റ്റേജ് പരിപാടികളുമായി തിരക്കുകളിലാണ് രാഹുൽ. വിവാഹം കഴിക്കണമെന്നൊന്നും ഇല്ലായിരുന്നു.
അങ്ങനെ ഒരു ആഗ്രഹം തോന്നിയത് സുബിയെ കണ്ടപ്പോഴാണ്. ഇപ്പോൾ അവൾ ഇല്ല, ഇനി അങ്ങനൊരു ആഗ്രഹവും ഇല്ല. സുബിയുടെ ഓർമ്മകളുമായി കഴിയുകയാണ് രാഹുൽ. സുഹൃത്തുക്കളും വീട്ടുകാരും മാത്രമാണ് ഇപ്പോൾ രാഹുലനുള്ളത്. ഒപ്പം സുബിയുടെ അമ്മയുടെ കാര്യങ്ങൾ തിരക്കാറുമുണ്ട്. ഞങ്ങളൊരു കാനഡ ട്രിപ്പിൽ വെച്ചാണ് ഇഷ്ടത്തിലാവുന്നത്. സുബി അമ്മയെ വിളിച്ച് പറഞ്ഞു. എന്നാൽ പിന്നെ വൈകിക്കേണ്ടെന്ന് അമ്മ പറഞ്ഞു’
‘സുബി എന്നെ ഇഷ്ടപ്പെടുന്നതിനേക്കാളും കൂടുതലായി അമ്മ എന്നെ ഇഷ്ടപ്പെടുന്നു. മകൾ പോയെങ്കിലും ഒരു മോനെ കിട്ടി എന്നവർ പറഞ്ഞു. ഞാനും അങ്ങനെ തന്നെയാണ്. അവർ അനുവദിച്ചാൽ ജീവിതകാലം മുഴുവൻ എനിക്ക് നോക്കണമെന്നുണ്ട്’. ‘തമാശയ്ക്കപ്പുറത്ത് സുബി ആത്മവിശ്വാസമുള്ളയാളായിരുന്നു. സ്വന്തം കുടുംബത്തെ നോക്കിയതിന്റെ ധൈര്യവും ആർജവവും എപ്പോഴും മുഖത്തുണ്ടായിരുന്നു.
Leave a Reply