സീമ ഇനി വെറും സപ്ലൈറല്ല, സൂപ്പര്‍വൈസര്‍: വന്ദേഭാരത് ട്രെയിനിലെ ഭക്ഷണവിതരണക്കാരിയായിരുന്ന ‘നര്‍ത്തകി’യ്ക്ക് പ്രൊമോഷന്‍

in post

തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായ സീമ മൗര്യയ്ക്ക് സൂപ്പര്‍വൈസറായി പ്രൊമോഷന്‍. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ ബിരുദം നേടിയ വാരാണസി സ്വദേശിനി സീമ കേരളത്തിലെ വന്ദേഭാരത്

ട്രെയിനില്‍ ഭക്ഷണവിതരണക്കാരിയായി ജോലി ചെയ്യുന്നത് വാര്‍ത്തയായിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പെട്ടതോടെയാണ് ഭക്ഷണവിതരണകമ്പനി സീമയ്ക്ക് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചത്.
തിങ്കളാഴ്ചയോടെ സപ്ലൈയര്‍ ജോലി അവസാനിപ്പിച്ചു,

പുതിയ ചുമതല ഏറ്റെടുക്കാന്‍ സീമ ചൊവ്വാഴ്ച ഡല്‍ഹിയിലേക്ക് വണ്ടി കയറി. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്ന് ഭരതനാട്യത്തില്‍ ബി.പി.എ. ബിരുദം നേടിയ നര്‍ത്തകി കൂടിയായ സീമയ്ക്ക് കുടുംബത്തിലെ പ്രാരാബ്ദംമൂലം നൃത്തത്തില്‍ ഉപരിപഠനം തുടരാനായില്ല.

പിഎസ്‌സി പരീക്ഷകള്‍ക്ക് തയ്യാറാവാന്‍ ഡല്‍ഹിയിലെത്തിയപ്പോഴാണ് വന്ദേഭാരത് ട്രെയിനുകളില്‍ ഭക്ഷണവിതരണത്തിന് സ്ത്രീകളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടത്. പരിശീലനത്തിനുശേഷം സീമയ്ക്ക് നിയമനം കിട്ടിയത് കേരളത്തിലാണ്. അങ്ങനെയാണ് സീമ കേരളത്തിലെ ആദ്യ വന്ദേഭാരത് തീവണ്ടിയിലെ ഭക്ഷണവിതരണക്കാരിയായി തിരുവനന്തപുരത്ത് എത്തുന്നത്.

ALSO READ തൃശ്ശൂർ എടുക്കാൻ ഉറപ്പിച്ച് BJP.. പുത്തൻ 100 ഇലക്ട്രിക് ബസുകൾ തൃശൂരിന് അനുവദിച്ച് ബിജെപി സർക്കാർ..!!

Leave a Reply

Your email address will not be published.

*