സിനിമ രംഗത്ത് നിന്ന് മോശം അനുഭവം ഉണ്ടായിട്ടില്ല, ഹോട്ടലിൽ ഒറ്റയ്ക്ക് താമസിക്കാൻ പേടി തോന്നിയിട്ടുണ്ട് ; സുചിത്ര പറയുന്നു

in post

‘ആരവം’എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള ചലച്ചിത്ര ലോകത്തേക് കടന്നുവന്ന സുചിത്ര മുരളിയെ ഓർമ്മയില്ലാത്തവരായി ആരും ഉണ്ടാകില്ല. ജോഷി,പ്രിയദർശൻ സംവിധാനം ചെയ്ത നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ്

താരം നായികയായി അരങ്ങെറിയത്. പിന്നീട് കാസറഗോഡ് കാദർ, മിമിക്സ് പരേഡ്, കവടിയാട്ടം എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ട് നിന്നെങ്കിലും കുടുംബ പ്രേക്ഷകർക്ക്

എന്നും പ്രിയങ്കരിയാണ് സുചിത്ര. വീണ്ടും സിനിമലോകത്തേക്ക് ഒരു തിരിച്ചുവരവിനെ കുറിച്ച് ആലോചിക്കുകയാണ് താരമിപ്പോൾ. മലയാള സിനിമയിൽ ഇപ്പോൾ വലിയൊരു മത്സരമാണ് നടക്കുന്നതെന്നും ഇപ്പോൾ അഭിനയിക്കാൻ ഒരുങ്ങുകയാണെങ്കിൽ

ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങണ്ടതെന്നും അതിനാൽ നന്നായി ആലോചിച്ചതിനു ശേഷം മാത്രമേ ഒരു തീരുമാനം എടുക്കുന്നുള്ളുവെന്നും താരം വ്യക്തമാക്കി. ചില കഥാപാത്രങ്ങൾ കാണുമ്പോൾ അത് താൻ ചെയ്യേണ്ടിയിരുന്നതാണല്ലോ

എന്ന് എപ്പോഴും തോന്നാറുണ്ടെന്നും സുചിത്ര പറഞ്ഞു. തനിക്ക് സിനിമ രംഗത്തുനിന്നും മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും മീ ടു അനുഭവങ്ങൾ കരിയറിൽ ഉണ്ടായിട്ടില്ല എന്നും താരം വ്യക്തമാക്കി. സിനിമ പ്രേക്ഷകർ കൂടെയുണ്ടെങ്കിൽ നല്ല സുരക്ഷിതത്വ

ബോധവും ആയിരുന്നെന്നും സുചിത്ര പറഞ്ഞു. പുറത്തേയ്ക് പോകുമ്പോൾ ഒറ്റയ്ക് ഹോട്ടലിൽ താമസികുംബോഴാണ് പേടിതോന്നിയിട്ടുള്ളതെന്നും യാത്രകളിൽ പോലും സഹതാരങ്ങൾ കൂടെയുള്ളത് ഒരു ധൈര്യമണെന്നും സുചിത്ര കൂട്ടിചേർത്തു.

ALSO READ മലപ്പുറത്ത് ബിരിയാണി വാങ്ങിയ അദ്ധ്യാപികക്ക് ചിക്കൻ കാലിന് പകരം കിട്ടിയത് എന്തെന്ന് കണ്ടോ? അന്ന് യാദർദ്ധത്തിൽ ഉണ്ടായ സംഭവം ഇതാണ്..

Leave a Reply

Your email address will not be published.

*