ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് ,സിനിമാ റിവ്യൂ …സ്വന്തം പേജിലൂടെ സ്വന്തം മുഖം കാണിച്ച് നിരുപണം നടത്തുന്നവർ ,സിനിമ കഴിഞ്ഞ് പുറത്തിറങ്ങുന്ന സാധാരണ പ്രേക്ഷകർ..അവരുടെ പൗരാവകാശങ്ങളാണ് ഉപയോഗിക്കുന്നത്…
അത് അവരുടെ ആവിഷക്കാര സ്വാതന്ത്ര്യമാണ് …പക്ഷെ റിവ്യു ബോബിംങ്ങിന്റെ പിന്നിൽ ഒരു അധോലോകം പ്രവർത്തിക്കുന്നുണ്ട്…അവർ ആരാണെന്ന് ഇതുവരെ നമ്മൾ അറിഞ്ഞിട്ടുമില്ല…കുഞ്ഞാലിമരക്കാർ എന്ന സിനിമക്കെതിരെ ചാനൽ സംവിധാനങ്ങളോടെ പ്രവർത്തിച്ചവരെ ,
റെയ്ഡ് നടത്തി പിടിച്ചു എന്ന് നിർമ്മാതാവ് സന്തോഷ് കുരുവിള അദ്ദേഹത്തിന്റെ ഏറ്റവും പുതിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നുണ്ട്…(12 മണിക്ക് തുടങ്ങിയ ഷോയുടെ പ്ലാൻഡ് റിവ്യൂ 12.30 ന് തുടങ്ങിയിരുന്നു)..ആ യഥാർത്ഥ പ്രതികൾ ആരാണെന്ന് അറിയാൻ ഇൻറ്റലിജൻസ് വിഭാഗത്തിന്റെ പഴുതടച്ച അന്വേഷണമാണ് വേണ്ടത്…അല്ലാതെ ആ അധോലോകം കൊടകര പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരാകും എന്ന് കരുതരുത്…
മദ്യവും ലോട്ടറിയും പോലെ സർക്കാറിന് ഏറ്റവും , അധികം നികുതി നൽകുന്ന വ്യവസായമാണ് സിനിമ…ഈ വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാറിനും നിയമങ്ങൾക്കും ബാധ്യതയുണ്ട്…ഇനി ഈ വിഷയത്തോട് ബന്ധപ്പെട്ടു കിടക്കുന്ന മറ്റൊരു വിഷയവുകൂടി ചേർത്ത് വെക്കുന്നു…നാടകവും പ്രേക്ഷകൻ ടിക്കറ്റെടുത്ത് കാണുന്ന ഒരു വലിയ വ്യവസായമായി മാറണം എന്നാണ് എന്റെ സ്വപ്നം …
നാടകക്കാർ നികുതിദായകരായി മാറുമ്പോൾ മാത്രമേ അവർക്ക് ജീവിത നിലവാരവും സാമൂഹിക അന്തസ്സും ഭരിക്കുന്ന സർക്കാറിനും ,ബഹുമാനമുള്ളവരും ആകുകയുള്ളു… അല്ലാത്ത കാലത്തോളം സംഗിത നാടക അക്കാദമിയുടെ ശബ്ദമില്ലാത്ത മൈക്കും മഴ ,ചോരുന്ന ഹാളിലുമിരുന്ന് പ്രഖ്യാപിച്ച തുകക്ക് വേണ്ടി പിച്ച തെണ്ടുന്ന നാണം കെട്ട മനുഷ്യരായി മാറേണ്ടിവരും…

നാടകം കണ്ടിറങ്ങി അതിനെ നീരുപണം ചെയ്യുന്ന മുഖമുള്ള പ്രേക്ഷകനും ആൾകൂട്ടവും ഹിറ്റ് നാടകങ്ങളുടെ റെയിറ്റിങ്ങും എന്റെ സ്വപ്നത്തിലുണ്ട്… ഈ പോസ്റ്റ് എന്റെ മനസ്സിനോട് ഒപ്പം ചേർന്ന് വായിക്കുക…എന്നാണ് ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ചത് .ഈ വിഷയത്തിൽ പലരും സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നത് ഇങ്ങനെയാണ് , സിനിമാ മേഖല കേവലം റിവ്യൂ കൊണ്ട് തകരുന്നതല്ലാ..
സിനിമ നല്ലതാണെങ്കിൽ ജനങ്ങൾ കാണുമെന്നത് ഉറപ്പാണ്..ഒരു സിനിമ മോശമായാൽ അതിന്റെ ക്രെഡിറ്റ് സംവിധായകന് മാത്രം അർഹതപ്പെട്ടതാണ്..നിലവിൽ ഒരു സിനിമ പരാജയപ്പെട്ടാൽ അതിന്റെ credit യുട്യൂബർമാരുടെ മേലിൽ ചുമത്തി പഴികേൾക്കലുകളിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് ഇന്ന് സിനിമാ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്നത്…ഇത് അത്യന്തം അപലപനീയവും, അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റവുമാണ്…