സിനിമയിൽ പോലും ഇതുപോൾ തിളങ്ങാൻ സാധിച്ചില്ല.. ചുരുങ്ങിയ ആഴ്ച്ചകൾകൊണ്ട് സോഷ്യൽ മീഡിയ ട്രെൻഡിങ് ആയ താരം.😜😜😜 അഭിനയം എനിക്ക് ജീവിതം മാത്രമാണ്… അതിജീവിക്കാനുള്ള തൊഴിലായി കാണുന്നുള്ളൂ. എന്നാൽ രാഷ്ട്രീയം എനിക്ക് ജീവനാണ്. ജീവൻ ഇല്ലാതെ എന്ത് ജീവിതം. സാമൂഹ്യമാധ്യമങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇതിലൂടെ ഭയപ്പെടുത്തി മിണ്ടാതിരിപ്പിക്കാം എന്നാകും ധാരണ. എങ്കിൽ അവർക്ക് ആൾ മാറിപ്പോയി

in post

തന്നെ വിമർശിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി ഗായത്രി വർഷ. ഗായത്രിയുടെ വാക്കുകൾ ഇങ്ങനെയാണ്, എൻറെ രാഷ്ട്രീയ വിശ്വാസം എനിക്ക് പ്രധാനമാണ്. അത് വായിച്ചും പാർട്ടി ക്ലാസിലെ അനുഭവത്തിൽ നിന്ന് പഠിച്ചും പ്രവർത്തിച്ചും ആർജിച്ചതാണ്. അത് അടിയറവ് വെച്ചൊരു ജീവിതമില്ല. അഭിനയം എനിക്ക് ജീവിതം മാത്രമാണ്. അതിജീവിക്കാനുള്ള തൊഴിലായി കാണുന്നുള്ളൂ.

എന്നാൽ രാഷ്ട്രീയം എനിക്ക് ജീവനാണ്. ജീവൻ ഇല്ലാതെ എന്ത് ജീവിതം. എതിർ അഭിപ്രായങ്ങളോട് എങ്ങനെ പ്രതികരണമുണ്ടാക്കുമെന്ന്, മനസ്സിലാക്കാനുള്ള തിരിച്ചറിവ് ഒക്കെ ഇത്രയും കാലത്തെ കലാ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തനത്തിൽ ഞാൻ നേടിയിട്ടുണ്ട്. ബിജെപി സർക്കാർ സാംസ്കാരിക നയം നടപ്പാക്കുന്നത് രഹസ്യമായാണ്. കോവിഡ് കാലത്ത് സാംസ്കാരിക പ്രവർത്തകരുടെ പ്രശ്നങ്ങൾ പഠിക്കാൻ

എന്ന തരത്തിൽ എന്നെ തിരിച്ചറിയാതെ ഓൺലൈനിൽ എന്നെ ബന്ധപ്പെട്ടിരുന്നു. പ്രഥമ ചർച്ചയ്ക്ക് വിളിച്ചു അഭിപ്രായങ്ങൾ കേട്ടപ്പോൾ അവർക്ക് ആളു മാറി പോയെന്ന് അന്ന് തോന്നിയിരിക്കണം. ആർഎസ്എസ് പ്രവർത്തകർ കാര്യങ്ങൾ പഠിക്കാൻ തയ്യാറാകാത്ത കിണറ്റിലെ തവളകൾ ആണ്. അവരുടെ നേത്ര ബിംബങ്ങളെ രക്ഷിക്കൽ ആണ് അവരുടെ പണി. അതിന് അവർ എന്ത് അ ശ്ലീലവും ആഭാസവും പ്രയോഗിക്കും.

സാമൂഹ്യമാധ്യമങ്ങളിലൂടെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. എല്ലാ വീഡിയോകൾക്കും കുറിപ്പുകൾക്കും അടിയിൽ തെറിയാണ്. മോർഫ് ചെയ്ത ചിത്രങ്ങൾ വച്ചുള്ള സംസ്കാരമില്ലാത്ത സംഘടിത ആക്രമണം. ഇതിലൂടെ ഭയപ്പെടുത്തി മിണ്ടാതിരിപ്പിക്കാം എന്നാകും ധാരണ. എങ്കിൽ അവർക്ക് ആൾ മാറിപ്പോയി. ഞാൻ പഠിച്ച സ്കൂളിൽ വേറെയാ. അത് പാർട്ടി സ്കൂൾ ആ. എട്ടാം വയസ്സിൽ ബാലസംഘം പ്രവർത്തകയായി തുടങ്ങിയത് ആണ് .

ഇന്നും അത് തുടരുന്നു. അതിന് നാളെയും മാറ്റമുണ്ടാകില്ല. ഇന്നലെ മുളച്ച തകരയല്ല. ഗായത്രി വർഷ മുൻപ് പറഞ്ഞത് ഇങ്ങനെയാണ് , സരസു കൃത്യമായി സ്ത്രീപക്ഷ രാഷ്ട്രീയം ഉന്നയിക്കുന്ന കഥാപാത്രം ആണ്. സരസുവിൻറെ ഭർത്താവ് പട്ടാളക്കാരനാണ്. അയാൾ നാട്ടിലില്ല അല്ലെങ്കിൽ മറ്റെന്തൊക്കെയോ കാരണങ്ങൾ കൊണ്ട് അവൾക്ക് സ്വീകാര്യനായ ഒരാൾ വന്നപ്പോൾ അയാളെ സ്വീകരിക്കുന്ന സ്ത്രീ

സ്വാതന്ത്ര്യത്തിന്റെ ഏറ്റവും വലിയ ഇടം കാണിച്ചുകൊടുത്ത കഥാപാത്രമാണ് സരസു. അവളുടെ ആഗ്രഹമാണ് സ്വാതന്ത്ര്യത്തോടുള്ള അവളുടെ തെരഞ്ഞെടുപ്പാണ്. പിള്ളേച്ചൻ തനിക്ക് സ്വീകാര്യൻ ആണെന്നതിനാൽ സ്വീകരിക്കുന്ന സ്ത്രീ സ്വാതന്ത്രബോധം ഉണ്ട്. അതേസമയം പിള്ളേച്ചൻ വീട്ടിൽ വിവാഹംചെയ്തു കൊണ്ടുവന്നിരിക്കുന്നത് യാതൊരു മാനസിക വ്യാപാരങ്ങളും അറിയാത്ത ഒരു ശാന്തയും ഉണ്ട്.


ഇതിലേതാണ് വലിപ്പമേറിയ സ്ത്രീയെന്നത് ചോദ്യമാണ്. നമ്മുടെ സമൂഹത്തിന് വികലമായ കാഴ്ചപ്പാടുകൾ ഈ രണ്ടു കഥാപാത്രങ്ങളിലും ഉണ്ട്. ഒറ്റനോട്ടത്തിൽ സരസു നെഗറ്റീവ് ആണ്. ഒരെഴുത്തുകാരന്റെയോ ആവിഷ്കാരകന്റെയോ സാമൂഹ്യ-രാഷ്ട്രീയ ബോധത്തിൽ ഇതിൽ ഒരു സ്ത്രീയാണ് മുകളിൽ നിൽക്കുന്നത്. എന്നാണ് ഗായത്രി പറയുന്നത്.
ALSO READ ഒറ്റ സിനിമ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായ താരം.. മനം കവരുന്ന ഫോട്ടോസ് ആരാധകർക്കായ് പങ്കുവെച്ച് താരം

Leave a Reply

Your email address will not be published.

*