സിനിമയിൽ നിന്ന് ഉണ്ടായ ദുരനുഭവങ്ങളും അഭിനയം നിർത്തേണ്ടി വന്ന കാരണവും വെളിപ്പെടുത്തി നടി അഞ്ജു.സംവിധായകനെ ഭയന്ന് സ്വിംസ്യൂട്ട് ധരിച്ച് ആഴം ഉള്ള പൂളിലേക്ക് ചാടേണ്ടി വന്നു..

in post

1979ൽ പുറത്തിറങ്ങിയ “ഉതിരപ്പൂക്കൾ: എന്ന ചിത്രത്തിലൂടെ രണ്ടാം വയസ്സിൽ അഭിനയരംഗത്തേക്ക് ചുവടുവെച്ച താരം 1982ൽ “ഓർമയ്ക്ക്” എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. ബാലതാരമായി എത്തി പിന്നീട് നായികയായി മാറിയ അഞ്ജു, മലയാളം, തമിഴ് തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിൽ സജീവമായിരുന്നു. തമിഴ്നാട്ടിൽ ജനിച്ച അഞ്ജു തന്റെ രണ്ടാം വയസ്സു മുതൽ അഭിനയ ലോകത്തിൽ സജീവമാണ്.

വളരെ ചെറിയ പ്രായത്തിൽ തന്നെ നായികയായി സിനിമ ലോകത്ത് അരങ്ങേറ്റം കുറിക്കാൻ അഞ്ജുവിന് സാധിച്ചു. “രുഗ്മിണി” എന്ന ചലച്ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി എത്തിയ അഞ്ജു പിന്നീട് മലയാള സിനിമയിലെ സൂപ്പർതാരങ്ങൾക്ക് ഒപ്പം എല്ലാം അഭിനയിച്ചിട്ടുണ്ട്. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കി താരം. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം നിരവധി

സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. “കിഴക്കൻ പത്രോസ്”, “നീലഗിരി”, “കൗരവർ”, “കോട്ടയം കുഞ്ഞച്ചൻ” തുടങ്ങി മമ്മൂട്ടിയുടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും അഞ്ജു അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിനൊപ്പം “മിന്നാര”ത്തിലും ശ്രദ്ധേയമായ വേഷത്തിൽ താരം എത്തിയിട്ടുണ്ട്. സൂപ്പർതാരങ്ങൾക്ക് ഒപ്പം അഭിനയിച്ചിട്ടുള്ള താരം 1996 കഴിഞ്ഞതോടെ ചുരുക്കം സിനിമകളിലേക്ക് ഒതുങ്ങുകയായിരുന്നു.

ഇപ്പോൾ ഇതാ സിനിമയെ കുറിച്ച് അറിവില്ലാത്ത പ്രായത്തിൽ ഉണ്ടായ വിഷമങ്ങളും അനുഭവങ്ങളും അഭിനയം നിർത്താൻ ഉണ്ടായ കാരണങ്ങളും വെളിപ്പെടുത്തുകയാണ് താരം. മകനെ നോക്കുന്നതിനും പഠനത്തിനും വേണ്ടിയായിരുന്നു താരം സിനിമയിൽ നിന്നും ഇടവേള എടുത്തത്. 1995ൽ ആയിരുന്നു കന്നട നടൻ ടൈഗർ പ്രഭാകരനെ അഞ്ജു വിവാഹം കഴിച്ചത്. ഇവർക്ക് ഒരു മകനുണ്ട്.

വെറും ഒരു വർഷം മാത്രമായിരുന്നു ആ ദാമ്പത്യജീവിതം നീണ്ടു നിന്നത്. സിനിമയിൽ നിന്നും ഇടവേളയെടുത്ത അഞ്ജു പിന്നീട് ടെലിവിഷൻ സീരിയലുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. ഇതിനിടയിൽ അഞ്ജു മരിച്ചു എന്ന രീതിയിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തകൾ വ്യാജം ആണെന്ന് തെളിയിക്കാൻ മാധ്യമങ്ങൾക്ക് മുൻപിൽ അഞ്ജു പ്രത്യക്ഷപ്പെടുകയായിരുന്നു. അന്ന് തമിഴ് നാട്ടിൽ കഴിയുകയായിരുന്നു അഞ്ജു.

അഞ്ജുവിന്റെ മരണവാർത്ത കേട്ട് നിരവധി പേരായിരുന്നു താരത്തിനെ വിളിച്ചിരുന്നത്. നായിക വേഷങ്ങൾ ചെയ്തിരുന്ന സമയത്ത് സ്വിംസ്യുട്ട് ധരിച്ചു പൂളിലേക്ക് ചാടേണ്ടി വന്ന അനുഭവം താരം പങ്കുവെച്ചു. സ്വിംസ്യൂട്ട് എന്ന പേരിൽ രണ്ടു തുണി കഷ്‌ണം ആയിരുന്നു അവർ കൊണ്ട് തന്നത്. എന്നാൽ അത് ധരിക്കാൻ കഴിയില്ല എന്ന് തീർത്ത് പറഞ്ഞതോടെ താരത്തിന് അനുയോജ്യമായ

തരത്തിലുള്ള സ്വിം സ്യൂട്ട് അവർ കൊണ്ടുവരികയായിരുന്നു. ഇതോടെ സംവിധായകന് കടുത്ത ദേഷ്യം ആവുകയായിരുന്നു. അങ്ങനെ സംവിധായകനെ പേടിച്ച് ആഴമുള്ള പോളിലേക്ക് ചാടേണ്ടി വന്ന അനുഭവം പങ്കുവെക്കുകയാണ് താരം. സിനിമയിൽ കിടപ്പറംഗം ചെയ്തിട്ടുള്ളത് മമ്മൂട്ടിക്കൊപ്പം ആണെന്നും അതൊരിക്കലും ഒരു മോശം രംഗമായിരുന്നില്ല എന്നും താരം തുറന്നു പറയുന്നു.

ALSO READ എനിക്ക് കുറച്ച് മനഃസമാധാനം വേണം.. അങ്ങനെ ചെയ്യുന്നന്നത് അതിനു വേണ്ടിയാണ്.. വെളിപ്പെടുത്തലുമായി പ്രിയതാരം നമിത പ്രമോദ്

Leave a Reply

Your email address will not be published.

*