സിനിമയിൽ ഞാനും അതിന് ഇരയായി അതോടെ ഞാന്‍ എന്റെ ശരീരത്തെ വെറുത്തു ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി കാർത്തിക മുരളീധരൻ

in post

മലയാളത്തിന്റെ കുഞ്ഞിക്ക നായകനായ സിഐഎ എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ നടിയാണ് കാർത്തികാ മുരളീധരൻ. ആദ്യ ചിത്രത്തിലൂടെ തന്നെ ആരാധകരുട പ്രയങ്കരിയായി മാറാൻ താരതാതിന് കഴിഞ്ഞു. ദുൽഖർ ചിത്രത്തിന് പിന്നാലെ മെഗാസ്റ്റാർ മ്മൂട്ടിയുടെ അങ്കിൾ എന്ന സിനിമയിലും കാർത്തിക ശ്രദ്ധേയമായ വേഷം ചെയ്തു. പിന്നീട് സിനിമയിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം.

എന്നാലും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി.തന്റെ വശേഷങ്ങളു പുതിയ ഫോട്ടോസും ഒക്കെ നടി ആരാധകർക്കായി പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ താരം തന്റെ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരുന്നു. അതേ സമയം സിനിമയിൽ താൻ കടുത്ത ബോഡി ഷെയ്മിംഗിന് ഇരയായിട്ടുണ്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുയാണ് കാർത്തിക മുരളീധരൻ ഇപ്പോൾ. ബോഡി ഷെയ്മിംഗിന് ഇരയായി താൻ സ്വന്തം

ശരീരം വെറുത്തുവെന്നും താരം തന്റെഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വെളിപ്പെടുത്തി. കാർത്തിക മുരളീധരന്റെ കുറിപ്പ് പൂർണരൂപം ഇങ്ങനെ.കുട്ടിക്കാലം മുതൽ ഞാൻ തടിച്ച ശരീരപ്രകൃതമുള്ള വ്യക്തിയായിരുന്നു. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് അത് ഞാൻ ശ്രദ്ധിക്കുന്നത്. ശരീരഭാരത്തെ കുറിച്ചുള്ള പരിഹാസം അന്ന് മുതൽ വലുതാകുന്നത് വരെ ഞാൻ അനുഭവിച്ചതാണ്. കുട്ടിക്കാലത്ത് അതിനെ പ്രതിരോധിക്കാൻ ഞാൻ വളറെ

വിചിത്രമായ പ്രതിരോധമാണ് ശീലിച്ചു പോന്നത്. ഞാൻ എന്നെ തന്നെ പരിഹസിച്ചും വെറുത്തുമാണ് അതിനെ ചെറുത്ത് നിന്നത്. അതിലൂടെ കൂടുതൽ ഭാരം വയ്ക്കുകയാണ് ചെയ്തത് വളരെ അനാരോഗ്യകരമായ സൗന്ദര്യ സങ്കൽപ്പങ്ങളുള്ള ഇൻഡസ്ട്രിയിൽ എത്തിയപ്പോൾ ഈ പരിഹാസം എനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കുന്നതിനും അപ്പുറമായിരുന്നു. ഞാനും എന്റെ ശരീരവും നിരന്തരം സംഘർഷത്തിലായി ഞാൻ

തളരാൻ തുടങ്ങി. ഞാൻ എങ്ങനെയാണോ അങ്ങനെ എന്നെ സ്വീകരിക്കാൻ ലോകത്തെ പറഞ്ഞ് ബോധ്യപ്പെടുത്താൻ എനിക്ക് കഴിഞ്ഞില്ല. എന്തിന് എനിക്ക് പോലും എന്നെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ലോ കാബ് ഡയറ്റ്, കീറ്റോസ തുടങ്ങിയ പല ഡയറ്റുകളും ഞാൻ കുറച്ച് കാലത്തേക്ക് പരീക്ഷിച്ചു. എന്നാൽ ഒന്നും ശരിയായില്ല. കാരണം എന്താണെന്ന് വച്ചാൽ ഞാൻ ഇതെല്ലാം ചെയ്യുന്നത് എന്റെ ശരീരത്തോടുള്ള

വിരോധം കൊണ്ടായിരുന്നു. എന്താണ് പ്രശ്നമെന്നും എന്റെ ശരീരം എന്താണെന്നും ഞാൻ മനസ്സിലാക്കാനും തുടങ്ങിയപ്പോഴാണ് മാറ്റങ്ങൾ സംഭവിക്കുന്നത്. എന്റെ ഭക്ഷണശീലവും ധാരണകളും ശരീരത്തോടുള്ള സമീപനവും ചിന്താഗതിയും മാറ്റേണ്ടിവന്നു. ഭാരം കുറക്കണമെന്ന ഉദ്ദേശത്തോടെ മാത്രമാണ് യോഗ ചെയ്യാൻ ആരംഭിച്ചത്. എന്നാൽ എന്റെ മനസ്സിനും ശരീരത്തിനും ചിന്തകൾക്കും യോഗ നൽകിയ കരുത്ത് എന്നെ ആകെ മാറ്റി മറച്ചുവെന്നും കാർത്തിക മുരളീധരൻ പറയുന്നു.

ALSO READ ട്രെയിനിലെ യാത്രക്കാൻ രഹസ്യമായി ക്യാമറയിൽ പകർത്തിയ ഞെട്ടിപ്പിക്കുന്ന സംഭവം.

Leave a Reply

Your email address will not be published.

*