സിനിമയിലേതുപോലെയായിരിക്കും ജീവിതമെന്ന് ചിന്തിച്ചു, പക്ഷേ രണ്ട് വിവാഹവും പരാജയം, തുറന്നു പറച്ചിലുമായി ശാന്തി കൃഷ്ണ

in post

മലയാളം , തമിഴ് സിനിമകളിലെ പ്രധാന വേഷങ്ങളിലൂടെ അറിയപ്പെടുന്ന ഇന്ത്യൻ നടിയാണ് ശാന്തി കൃഷ്ണ . 1980 കളിലും 1990 കളിലും ഒരു താരമെന്ന നിലയിൽ, ചകോരത്തിലെ ശാരദാമ്മിനിയായി അഭിനയിച്ചതിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും തുടർച്ചയായി മൂന്ന് തവണ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡും ഫിലിം ഫെയർ അവാർഡും ഉൾപ്പെടെ നിരവധി അവാർഡുകൾ താരം നേടിയിട്ടുണ്ട്.

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാർഡും താരത്തിന് ലഭിച്ചിരുന്നു. അഭിനയ മേഖലയിൽ ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ച താരത്തിന്റെ കുടുംബ ജീവിതം ഒട്ടും പ്രശോഭിതമല്ലായിരുന്നു. 1984ൽ മലയാള നടൻ ശ്രീനാഥിനെ വിവാഹം കഴിച്ച താരം 1995ൽ വിവാഹ മോചനം നേടി.

രാജീവ് ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ സെക്രട്ടറിയായിരുന്ന സദാശിവൻ ബജോറിനെയാണ് പിന്നീട് താരം 1998ൽ വിവാഹം കഴിച്ചത്. അവർക്ക് മിഥുൽ, മിതാലി എന്നിങ്ങനെ രണ്ട് മക്കളുണ്ട്. എന്നിരുന്നാലും 2016-ൽ ദമ്പതികൾ വേർപിരിയുകയാണുണ്ടായത്. താരം കുറച്ചു കാലം യുഎസിൽ താമസിച്ചു. എന്നാൽ പിന്നീട് താരം ബാംഗ്ലൂരിലേക്ക് മടങ്ങി അവിടെ സ്ഥിരതാമസം ആക്കി ഇരിക്കുകയാണ്. ഇപ്പോൾ താരം തന്റെ വിവാഹ കാര്യങ്ങളിൽ സംഭവിച്ചു പോയ പാളിച്ചകളെ കുറിച്ച് തുറന്നു പറഞ്ഞ അഭിമുഖം വൈറലാകുകയാണ്.

പുസ്തകങ്ങള്‍ വായിക്കുന്നതായിരുന്നു തന്റെ ഹോബി എന്നും ഫിക്ഷണല്‍ നോവലുകളായിരുന്നു കൂടുതലായും താന്‍ വായിച്ചിട്ടുള്ളത് എന്നും അത് നമ്മുടെ ഉള്ളില്‍ ബോധപൂര്‍വ്വമല്ലാതെ ഉണ്ടാവും. അതു കൊണ്ട് തന്നെ അതുപോലെ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമൊക്കെ ആഗ്രഹിക്കുകയും ചെയ്തു എന്നാണ് താരം പറഞ്ഞത്. ചിന്തകളെല്ലാം നോവലുകളിൽ വായിച്ചതും സിനിമയിൽ കണ്ടതും ഒക്കെയായിരുന്നു എന്നും അങ്ങനെയാണ് യഥാർത്ഥ ജീവിതം എന്ന ധാരണയാണ് തനിക്കുണ്ടായിരുന്നത് എന്നും താരം പറയുന്നുണ്ട്.

എന്തെങ്കിലും കുഴപ്പമുള്ളവരാണെങ്കില്‍ അവരെ സ്‌നേഹിച്ച് റെഡിയാക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഒക്കെ തോന്നും എന്നും ഈ രീതിയില്‍ ചിന്തിച്ചിട്ടാണ് എന്റെ ജീവിതത്തില്‍ പല തീരുമാനങ്ങളും ഉണ്ടായിട്ടുള്ളത് എന്നും എന്റെ തീരുമാനങ്ങളൊക്കെ ചിന്തിക്കാതെ ഹൃദയം കൊണ്ട് എടുത്തതായിരുന്നു എന്നും താരം പറയുന്നുണ്ട്. സിനിമയിൽ കണ്ടതുപോലെയാണ് ഓരോ ജീവിതങ്ങളും എന്നാണ് ധരിച്ചു വെച്ചിരുന്നത് എന്നും അതുകൊണ്ടുതന്നെ ഒരുപാട് പാളിച്ചകൾ ജീവിതത്തിൽ ഉണ്ടായി എന്നുമാണ് താരം തുറന്നു

ALSO READ അച്ഛന്റെ കത്ത് വായിച്ച് കരഞ്ഞ് നവ്യ നായർ, .. നീ എന്റെ ഓമന പൊന്നുമോളാണ്, ചക്കരമുത്താണ്, ആശ്വാസവാക്കുകളുമായി സോഷ്യൽ മീഡിയ

Leave a Reply

Your email address will not be published.

*