സിദ്ദിഖിന്റെ പോസ്റ്റ് ചര്‍ച്ചയാകുന്നു.. ആരാധകന്റെ അപൂര്‍വ്വ സമ്മാനം.. 33 വര്‍ഷം മുമ്പ് അയച്ച കത്ത്,. വായിക്കുക

in post

33 വര്‍ഷത്തിന് മുമ്പ് ആരാധകന്‍ അയച്ച കത്തിന് താന്‍ നല്‍കിയ മറുപടി കത്ത് പങ്കുവച്ച് നടന്‍ സിദ്ദിഖ്. നജീബ് മുദാദി എന്നൊരാള്‍ അയച്ച കത്തിന് നല്‍കിയ മറുപടിയാണ് സിദ്ദിഖ് പങ്കുവച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് സിദ്ദിഖ് തന്റെ 61-ാം പിറന്നാള്‍ ആഘോഷിച്ചത്.

പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നജീബ് മുദാദി ഈ കത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതാണ് സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്. ”മുപ്പത്തിമൂന്ന് വര്‍ഷം മുന്‍പ് നജീബ് മൂദാദി എന്നൊരാള്‍ എനിക്കയച്ച കത്തിന് ഞാന്‍ അയച്ച മറുപടിയാണ് ഇത് …

ഇന്ന് അദ്ദേഹം എന്റെ പിറന്നാളിനോടനുബന്ധിച്ചു അദ്ദേഹത്തിന്റെ പേജില്‍ അത് പോസ്റ്റ് ചെയ്ത് കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.” ”ഇന്ന് എനിക്കുകിട്ടിയ ഏറ്റവും വലിയ ഒരു പിറന്നാള്‍ സമ്മാനമായിട്ട് ഞാന്‍ ഈ കത്ത് കണക്കാക്കുന്നു..

നിങ്ങള്‍ക്കെല്ലാവര്‍ക്കും വായിക്കാന്‍ വേണ്ടി ഞാനിത് എന്റെ പേജില്‍ പോസ്റ്റ് ചെയ്യുന്നു” എന്നാണ് കത്ത് പങ്കുവച്ച് സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഈ കത്ത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.
അതേസമയം, ‘വോയ്‌സ് ഓഫ് സത്യനാഥന്‍’

ആണ് സിദ്ദിഖിന്റെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രം. ദിലീപ് നായകനായ ചിത്രത്തില്‍ തബല വര്‍ക്കിച്ചന്‍ എന്ന കഥാപാത്രമായാണ് സിദ്ദിഖ് വേഷമിട്ടത്. മോഹന്‍ലാല്‍-ജീത്തു ജോസഫ് കോമ്പോയില്‍ ഒരുങ്ങുന്ന ‘റാം’ ആണ് സിദ്ദിഖിന്റെതായി എത്താന്‍ പോകുന്ന പുതിയ ചിത്രം.

ALSO READ മുസ്ലിമാണെന്ന് മറച്ചു വച്ച് താരയെ വിവാഹം കഴിച്ച രാകിബുൾഹസനെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചു..

Leave a Reply

Your email address will not be published.

*