സിനിമ താരങ്ങളെ നേരിൽ കാണാൻ കിട്ടുന്ന അവസരം പൊതുവേ മലയാളികൾ എന്നല്ല ഒട്ടുമിക്ക സിനിമ ആസ്വാദകരും നഷ്ടപ്പെടുത്താറില്ല. മോഹൻലാലിനെയും മമ്മൂട്ടിയെയും പോലെയുള്ള സൂപ്പർസ്റ്റാറുകളെ മാത്രമല്ല മറ്റ് നടന്മാരെയും നടിമാരെയുമൊക്കെ നേരിൽ കാണാൻ വേണ്ടിയും
ആരാധകർ കാത്തിരിക്കാറുണ്ട്. അതിപ്പോൾ ഷൂട്ടിംഗ് ലൊക്കേഷനിൽ മാത്രമല്ല, ഇവർ പങ്കെടുക്കുന്ന ചടങ്ങുകളിൽ പരിപാടികളിലും പോലും ആരാധകർ എത്താറുണ്ട്. ഇന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു യുവനടിയാണ് ഹണി റോസ്.
ഹണി റോസിനെ നേരിൽ കാണാൻ വേണ്ടി ആഗ്രഹിക്കുന്ന ആരാധകർ ധാരാളമുണ്ട്. ഹണി റോസ് ആകട്ടെ ധാരാളം ഉദ്‌ഘാടനങ്ങൾ ചെയ്യുന്ന ഒരാളാണ്. ഉദ്‌ഘാടനങ്ങൾ ചെയ്യാൻ വേണ്ടി ഹണി എത്തുമ്പോൾ മിക്കയിടത്തും വമ്പൻ ജനാവലിയാണ് ഉണ്ടാകാറുള്ളത്. അത്രത്തോളം ആരാധകർ ഇന്ന് കേരളത്തിൽ ഹണി റോസിനുണ്ട്.
ഇപ്പോഴിതാ തന്റെ ആരാധകന്റെ ഒരു ആഗ്രഹം സാധിച്ചു കൊടുത്തതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുകയാണ് ഹണി റോസ്. കുറ്റിയാടിയിൽ ഒരു ഷോപ്പ് ഉദ്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഹണി റോസ്. അവിടെ വച്ച് ഹണി റോസ് ആരാധകർക്ക് ഷേക്ക് ഹാൻഡ് നൽകുന്ന
സമയത്ത് ഒരു ആരാധകൻ എത്തിനിന്ന് കൈകൊടുക്കുന്നതും പിന്നീട് അദ്ദേഹത്തിന്റെ മുഖഭാവമാണ് വീഡിയോയിൽ ഉള്ളത്. “ആ ചിരി ഓഹ്..”, എന്ന ക്യാപ്ഷനോടെ ഹണി ആരാധകന്റെ ആ സന്തോഷ നിമിഷം സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

20 ലക്ഷം കാഴ്ചക്കാരാണ് വീഡിയോ ഇട്ട് മണിക്കൂറുകൾക്ക് ഉള്ളിൽ കിട്ടിയിരിക്കുന്നത്. ചെക്കൻ നിന്ന നിൽപ്പിൽ വടിയായി എന്നൊക്കെ ചിലർ പയ്യന്റെ മുഖഭാവം കണ്ടിട്ട് രസകരമായ രീതിയിൽ കമന്റും ഇട്ടിട്ടുണ്ട്. അതേസമയം ഹണി അഭിനയിക്കുന്ന റേച്ചൽ സിനിമയുടെ ഷൂട്ടിംഗ് നടക്കുകയാണ്. ചിത്രങ്ങൾ ശരത് പി.എസ്.

